ലോകമെമ്പാടുമുള്ള അതിശയിപ്പിക്കുന്ന വനിതാ കലാകാരികൾക്കായി സംഗീതം നിറഞ്ഞ പോഡ്‌കാസ്റ്റുമായി യുഎൻ. ‘ആംപ്ലിഫൈഹെർ’ എന്ന പേരിലാണ് പുതിയ സംരംഭം. ഇതിന്റെ ആദ്യ എപ്പിസോഡ് കഴിഞ്ഞ ആഴ്ച പുറത്തിറങ്ങി. ആഴ്ച തോറും ആംപ്ലിഫൈഹെർ..women, viral news, manorama news, manorama online, malayalam news, breaking news, latest news

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോകമെമ്പാടുമുള്ള അതിശയിപ്പിക്കുന്ന വനിതാ കലാകാരികൾക്കായി സംഗീതം നിറഞ്ഞ പോഡ്‌കാസ്റ്റുമായി യുഎൻ. ‘ആംപ്ലിഫൈഹെർ’ എന്ന പേരിലാണ് പുതിയ സംരംഭം. ഇതിന്റെ ആദ്യ എപ്പിസോഡ് കഴിഞ്ഞ ആഴ്ച പുറത്തിറങ്ങി. ആഴ്ച തോറും ആംപ്ലിഫൈഹെർ പുതിയ എപ്പിസോഡുകൾ റിലീസ് ചെയ്യും. സമൂഹത്തിൽ നിന്ന് നേരിടുന്ന വെല്ലുവിളികളെ അഭിമുഖീകരിക്കാനോ  ചില സംഭവങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടോ ആയിരിക്കും പല സ്ത്രീകളും കലാസൃഷ്ടി നടത്തുന്നത്.  അരക്ഷിതാവസ്ഥ, മനുഷ്യാവകാശം, കാലാവസ്ഥാ വ്യതിയാനം,  അസമത്വം,  ലിംഗഭേദം തുടങ്ങിയ വിഷയങ്ങളാകും മിക്കപ്പോഴും ഇത്തരം സൃഷ്ടികൾക്കു പിന്നിൽ. ആംപ്ലിഫൈഹറിൽ, കൗമാരക്കാരിയായ തായ് റാപ്പർ മില്ലി, EDM പവർഹൗസ് ഫൗസിയ, ടുണീഷ്യൻ വിപ്ലവത്തിന്റെ ശബ്ദമായ എമൽ തുടങ്ങിയവർക്കൊപ്പം ആവേശകരവും കഴിവുള്ളതുമായ വനിതാ ഗായകരുടെ പാട്ടുകൾ നേരിട്ട് കേൾക്കാം. 

ADVERTISEMENT

വിവിധ സാംസ്കാരിക പശ്ചാത്തലങ്ങളിൽ നിന്ന് പ്രചോദനം നൽകുന്ന വനിതാ സംഗീതജ്ഞരാണ് ഇവിടെയുള്ളത്.  സംഗീതം, അഭിമുഖങ്ങൾ, സ്വാഭാവിക ശബ്ദം തുടങ്ങിയവ ഇടകലർന്നതാണ് ആംപ്ലിഫൈഹറിന്റെ സീരിസ്. പുരുഷ മേധാവിത്വമുള്ള മ്യൂസിക് ഇൻഡസ്ട്രിയിൽ സ്ത്രീകൾ എന്ന നിലയിൽ തങ്ങൾക്ക് നേരിടേണ്ടി വരുന്ന വെല്ലുവിളികളും തടസ്സങ്ങളും  എങ്ങനെ മറികടന്നു,  തുടരാൻ തങ്ങളെ പ്രേരിപ്പിക്കുന്ന ഘടകങ്ങൾ തുടങ്ങിയവയെക്കുറിച്ച് പ്രശസ്തവനിതകൾ സംസാരിക്കും. ഇത്തരത്തിലൊരു സീരീസ് നിർമിക്കുന്നത് സന്തോഷകരമായിരുന്നെന്ന്  ആംപ്ലിഫൈഹർ അവതാരക ലോറ ക്വിനോൻസ് പറയുന്നു. "എനിക്ക് ഈ വലിയ പ്രതിഭകളുമായി സംവദിക്കാൻ കഴിഞ്ഞു, സുരക്ഷിതമായ ഇടങ്ങളായ സ്റ്റുഡിയോകൾ, അടുക്കളകൾ എന്തിന് അവരുടെ കിടപ്പുമുറികളിൽ നിന്ന് പോലും അവർ എന്നോട് സംസാരിക്കുന്നു” ലോറ ക്വിനോൻസ് പറഞ്ഞു. 

ADVERTISEMENT

ഈ  വനിതാ കലാകാരികളെ പിന്തുണയ്ക്കാനായി സംഗീത വിനോദ കമ്പനിയായ സൗണ്ട്ക്ലൗഡിന്റെ സഹായത്തോടെ വിവിധ രാജ്യങ്ങളെയും അവയുടെ സംസ്കാരങ്ങളെയും പ്രതിനിധീകരിക്കുന്ന 10 വനിതാ കലാകാരികളെ യുഎൻ ടീം കണ്ടെത്തിയിട്ടുണ്ട്.  "ഈ സീരീസ് നിർമിക്കുന്നതിലെ ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യങ്ങളിലൊന്ന് ആർട്ടിസ്റ്റുകളുടെ ഷോർട്ട്‌ലിസ്റ്റ് ഒരുക്കുക എന്നതായിരുന്നെന്ന്  സീരീസ് പ്രൊഡ്യൂസർ കോനോർ ലെനൻ പറയുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സൗണ്ട്ക്ലൗഡ് തയാറാക്കിയപ്രതിഭാധനരായ സംഗീതജ്ഞരുടെ വലിയ ശേഖരത്തിൽ നിന്നാണ് പത്തു പേരെ കണ്ടെത്തിയിരിക്കുന്നത്. യുവജനങ്ങളുടെ, പ്രത്യേകിച്ച് പെൺകുട്ടികളടങ്ങുന്ന പുതിയ പ്രേക്ഷകരിലേക്ക് എത്തി സ്ത്രീകളുടെ  ജീവിതം മെച്ചപ്പെടുത്താനുള്ള  യുഎൻ പ്രവർത്തനങ്ങൾ കൂടുതൽ അറിയാൻ പ്രോത്സാഹനവും സഹായവും നൽകാൻ ഇത് വഴി സാധിക്കുമെന്നാണ് ഐക്യരാഷ്ട്രസഭയുടെ പ്രതീക്ഷ. 

ADVERTISEMENT

English Summary: Music, passion, and powerful women: Launch of new amplifyHER podcast