കഴിഞ്ഞ 39 വർഷങ്ങളായി അമൂല്യങ്ങളായ കുറെ വർണചിത്രങ്ങൾക്കു കാവലിരിക്കുകയാണ് ചിന്നമ്മ ജോസഫ്. മൂന്നര വർഷം മുൻപ് വരെ കൂട്ടിനു ഭർത്താവ് ജോസഫുണ്ടായിരുന്നു. 2019 ജനുവരിയിൽ മകൻ വരച്ചുകൂട്ടിയ അപൂർവ ചിത്രങ്ങൾ എന്തു ചെയ്യണമെന്ന്...women, manorama news, manorama online, malayalam news, breaking news, latest news, viral news

കഴിഞ്ഞ 39 വർഷങ്ങളായി അമൂല്യങ്ങളായ കുറെ വർണചിത്രങ്ങൾക്കു കാവലിരിക്കുകയാണ് ചിന്നമ്മ ജോസഫ്. മൂന്നര വർഷം മുൻപ് വരെ കൂട്ടിനു ഭർത്താവ് ജോസഫുണ്ടായിരുന്നു. 2019 ജനുവരിയിൽ മകൻ വരച്ചുകൂട്ടിയ അപൂർവ ചിത്രങ്ങൾ എന്തു ചെയ്യണമെന്ന്...women, manorama news, manorama online, malayalam news, breaking news, latest news, viral news

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കഴിഞ്ഞ 39 വർഷങ്ങളായി അമൂല്യങ്ങളായ കുറെ വർണചിത്രങ്ങൾക്കു കാവലിരിക്കുകയാണ് ചിന്നമ്മ ജോസഫ്. മൂന്നര വർഷം മുൻപ് വരെ കൂട്ടിനു ഭർത്താവ് ജോസഫുണ്ടായിരുന്നു. 2019 ജനുവരിയിൽ മകൻ വരച്ചുകൂട്ടിയ അപൂർവ ചിത്രങ്ങൾ എന്തു ചെയ്യണമെന്ന്...women, manorama news, manorama online, malayalam news, breaking news, latest news, viral news

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കഴിഞ്ഞ 39 വർഷങ്ങളായി അമൂല്യങ്ങളായ കുറെ വർണചിത്രങ്ങൾക്കു കാവലിരിക്കുകയാണ് ചിന്നമ്മ ജോസഫ്. മൂന്നര വർഷം മുൻപ് വരെ കൂട്ടിനു ഭർത്താവ് ജോസഫുണ്ടായിരുന്നു. 2019 ജനുവരിയിൽ മകൻ വരച്ചുകൂട്ടിയ അപൂർവ ചിത്രങ്ങൾ എന്തു ചെയ്യണമെന്ന് പ്രത്യേകിച്ചൊരു തീരുമാനമൊന്നും എടുക്കാതെ അല്ലെങ്കിൽ എടുക്കുന്നതിന് മുന്പ് ജോസഫ് യാത്രയായി. രണ്ട് തവണ അറ്റാക്കുണ്ടായ ഭാര്യ ചിന്നമ്മയുടെ ആരോഗ്യം മാത്രമായിരുന്നു ആ സമയത്ത് ജോസഫിൻറെ മനസിൽ. അത്ര പെട്ടെന്ന് പോകേണ്ടി വരുമെന്ന് അദ്ദേഹവും കരുതി കാണില്ല. അന്ന് ജോസഫ് എന്ന ക്ലിൻറിന്റെ പപ്പയേയും ചിന്നമ്മ എന്ന മമ്മിയേയും അടുത്തറിയാവുന്നവരെല്ലാം പേടിച്ചത് ചിന്നമ്മ ഇനി എങ്ങനെ ജീവിക്കും എന്നായിരുന്നു. ഒറ്റയ്ക്ക്,  ഒരിടത്തും ആരും അവരെ കണ്ടിട്ടില്ലായിരുന്നല്ലോ.

 

ചിന്നമ്മയും ഭർത്താവ് ജോസഫും
ADVERTISEMENT

തീരാത്ത വേദനയുടെയും ആശങ്കയുടെയും ആ ദുരിതരാത്രികൾ എങ്ങനെയോ താൻ കഴിച്ചുകൂട്ടിയെന്നാണ് ചിന്നമ്മ ഇപ്പോൾ പറയുന്നത്. ഏഴ് വയസ് പൂർത്തിയാകുന്നതിന് മുന്‍പ് ലോകം മുഴുവൻ പ്രശസ്തി പരത്തി ജോസഫിനെയും ചിന്നമ്മയേയും ഒറ്റയ്ക്കാക്കി പോയതാണ് മകൻ എഡ്മണ്ട് തോമസ് ക്ലിന്റ്. ആത്മഹത്യ ചെയ്യാനൊരുങ്ങിയ അവന്റെ പപ്പയെയും മമമ്മിയെയും അന്ന് ജീവിതത്തിലേക്കു തിരികെ കൊണ്ടുവന്നത് അവനെക്കുറിച്ചുള്ള അവസാനിക്കാത്ത റിപ്പോർട്ടുകളും സന്ദർശകരുമായിരുന്നു. പിന്നീട് അത് മാത്രമായിരുന്നു അവരുടെ ജീവിതം. അവിടെ നിന്നാണ് ജോസഫും വിട പറഞ്ഞത്.  

 

ലോക്നാഥ് ബെഹ്റയ്ക്കൊപ്പം ചിന്നമ്മ

എഴുന്നേൽക്കാനാവതില്ലായിരുന്നു ചിന്നമ്മയ്ക്ക്. പക്ഷേ, മകൻ വരച്ചുകൂട്ടിയ ഇരുപതിനായിരത്തിലധികം വരുന്ന ചിത്രങ്ങളോർത്തപ്പോൾ എഴുന്നേൽക്കാതെ പറ്റില്ലെന്ന് ഉറപ്പിച്ചു. അവന്റെ ചിത്രങ്ങൾ സുരക്ഷിതമായി സംരക്ഷിക്കപ്പെടുംവരെ തനിക്ക് വിശ്രമിക്കാനാകില്ലെന്ന് പറയുന്നു ചിന്നമ്മ. ലോകപ്രശസ്തനായ കുഞ്ഞുചിത്രകാരൻ ക്ലിന്റിനെ അറിയാത്ത മലയാളിയുണ്ടാകില്ല. അതുകൊണ്ട് തന്നെ ആ ചിത്രങ്ങളുടെ സംരക്ഷണം ഉറപ്പ് നൽകി പലരുമെത്തി. പക്ഷേ, അതൊന്നും ചിന്നമ്മ ആഗ്രഹിക്കുന്ന രീതിയിലായിരുന്നില്ല. തിരുവനന്തപുരത്തെ ഒരു സ്വകാര്യസ്ഥാപനം ആയിരക്കണക്കിന് ക്ലിൻറ് ചിത്രങ്ങൾ ഡിജിറ്റലൈസ് ചെയ്തു. കോപ്പി നൽകാമെന്നും സന്ദർശകർക്ക് മുന്നിൽ അത് പ്രദർശിപ്പിക്കാനാകുമെന്നും ഉറപ്പ് നൽകിയായിരുന്നു അത്. പക്ഷേ ഒരു കോപ്പിപോലും ലഭിച്ചിട്ടില്ലെന്ന് ചിന്നമ്മ പറയുന്നു. സുഹൃത്തുക്കളും പരിചയക്കാരും കലാകാരന്മാരുമായി അങ്ങനെ പലരുമെത്തി. ഏഴ് വയസുകാരന്റെ അസാമാന്യമായ പ്രതിഭയെ മാർക്കറ്റ് ചെയ്യാമെന്ന് നിനച്ചെത്തിയവരെയൊക്കെ അൽപ്പം വൈകിയാണെങ്കിലും  ആ അമ്മ തിരിച്ചറിഞ്ഞു തുടങ്ങി, പലരേയും പടിക്ക് പുറത്താക്കി. പക്ഷേ അപ്പോഴും ഉള്ളാന്തിക്കൊണ്ടിരുന്നു. ആരെയാണ് വിശ്വസിക്കുക. എങ്ങനെയാണ് ഈ ചിത്രങ്ങളൊക്കെ നാളെയും നിലനിൽക്കുക. 

 

ADVERTISEMENT

കുറച്ചുപേരെങ്കിലും ആത്മാർത്ഥമായി ചിന്നമ്മയ്ക്കൊപ്പമുണ്ടായിരുന്നു. ലളിതകലാ അക്കാദമിയിൽ ക്ലിന്റിന്റെ ചിത്രങ്ങൾക്കായി ഇടമൊരുക്കാനുള്ള നീക്കങ്ങളുമുണ്ടായി. അതിനായി 200 ചിത്രങ്ങൾ  സെലക്ട് ചെയ്തതുമാണ്. പക്ഷേ, ആരുടെയൊക്കെയോ  ഇടപെടലുകൾ നടന്നപ്പോൾ അതൊക്കെ അട്ടിമറിക്കപ്പെട്ടു. കേരളത്തിലെ മുഴുവൻ സർക്കാർ സ്കൂളുകളിലേക്കുമായി ക്ലിന്റിന്റെ കുറച്ചെങ്കിലും ചിത്രങ്ങൾ എത്തപ്പെടട്ടെ എന്ന ആശയം മുന്നോട്ട് വച്ചത് കെ.വി.മോഹൻകുമാർ ഐഎഎസാണ്. ക്ലിന്റിന്റെ കഥ പറയുന്ന ചലച്ചിത്രം ക്ലിന്റിനു തിരക്കഥ രചിച്ചത് അദ്ദേഹമായിരുന്നു. മുഖ്യമന്ത്രിക്ക് ചിന്നമ്മ നേരിട്ട് കത്തെഴുതി. വിഷയം സാംസ്കാരിക മന്ത്രാലയത്തിന് ഫോർവേഡ് ചെയ്യാമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് ലഭിച്ചു. പക്ഷേ, പിന്നീട് അറിയിപ്പുകളൊന്നും ലഭിച്ചില്ല. വലിയ മാളുകളിൽ ക്ലിന്റിന്റെ ചിത്രങ്ങളുമായി ഗാലറികൾ തുറക്കപ്പെടുന്നതും ചർച്ച ചെയ്യപ്പെട്ടു. പക്ഷേ പലവിധ കാരണങ്ങളാൽ ഒന്നും നടന്നില്ല.  താൻ മരിച്ചുപോകുമെന്നും മകന്റെ ചിത്രങ്ങൾ മുഴുവൻ അനാഥമാക്കപ്പെടുമെന്നും ചിന്നമ്മ ഭയക്കാൻ തുടങ്ങി. 

 

ഇതിനിടയിൽ ലോക്നാഥ് ബെഹ്റ ഐപിഎസ് കൊച്ചി മെട്രോ എംഡിയായി ചുമതലയേറ്റു. അദ്ദേഹവും കേട്ടിരുന്നു ക്ലിന്റിനെ കുറിച്ച്, ആ ചിത്രങ്ങളുടെ മഹത്വത്തെക്കുറിച്ച്. എറണാകുളം കലൂരിലെ ചിന്നമ്മയുടെ വീട്ടിലെത്തിയ ബെഹ്റയുടെ പിഎ കുഞ്ഞുക്ലിന്റിന്റെ അത്ഭുതവരകൾ കണ്ടു. അങ്ങനെ ഇക്കഴിഞ്ഞയാഴ്ച തൈക്കൂടം മെട്രോസ്റ്റേഷന് സമീപത്തായി തുറന്ന പാർക്കിന്റെ ഒരു ഭാഗത്തായി ‘ക്ലിൻറ് സ്ക്വയർ’ തയാറായി. പ്ലാസ്റ്റിക് കോട്ടിൽ മൂന്നാലഞ്ച് അടി വലിപ്പമുള്ള ക്ലിന്റ് ചിത്രങ്ങൾ അവിടെ ഉയർന്നു. ഒപ്പം ജോസഫിനും ചിന്നമ്മയ്ക്കും ഒപ്പമുള്ള കുടുംബചിത്രവുമുണ്ട്. അങ്ങനെ ആദ്യമായി ക്ലിന്റിനെ ഓർക്കാൻ അറിയാൻ കേരളത്തിൽ ഒരുപൊതു ഇടമുണ്ടായി. ആ സന്തോഷത്തിൽ തൊണ്ട ഇടറിക്കൊണ്ട് ചിന്നമ്മ പറയുന്നതിങ്ങനെ-

 

ADVERTISEMENT

“എറണാകുളത്ത് ജനിച്ചുവളർന്നതാണ് ക്ലിന്റിന്റെ പപ്പ. രാഷ്ട്രീയ സാംസ്കാരിക മേഖലകളിലെ പല പ്രമുഖരും പരിചിതർ. ചിലരാണെങ്കിൽ കളിക്കൂട്ടുകാർ. അവരുടെ മുന്നിലാണ് ക്ലിന്റ് ജനിച്ചതും വളർന്നതും വരച്ചതും മരിച്ചതും. വാഗ്ദാനങ്ങളും മീറ്റിങ്ങുകളുമൊക്കെ കുറെ നടന്നെങ്കിലും അതിലൊരാളും ഒരു ചെറുവിരൽ പോലും ക്ലിന്റിനായി ഉയർത്തിയിട്ടില്ല. ഇതാ ഇപ്പോൾ മലയാളിയല്ലാത്ത ബെഹ്റ അവനെ അംഗീകരിച്ചിരിക്കുന്നു, അവന്റെ ചിത്രങ്ങളെ സ്നേഹിക്കുന്നു, ബഹുമാനിക്കുന്നു.” 

 

ചിന്നമ്മയുടെ പ്രതീക്ഷകൾ വളരുകയാണ്. ശുഭവാർത്തകളാണ് വന്നുകൊണ്ടിരിക്കുന്നത്. എറണാകുളത്ത്  ജിസിഡിഎ ക്ലിന്റിനായി ഒരു വലിയ ഗാലറിയൊരുക്കാനുള്ള നീക്കം നടത്തുന്നുണ്ട്. ചെയർമാൻ കെ.ചന്ദ്രൻപിള്ളയാണ് ഇതിന് മുൻകൈ എടുക്കുന്നത്. ചന്ദ്രൻപിള്ളയെ ചിന്നമ്മ വിശ്വസിക്കുന്നു. അങ്ങനെയൊരു ഗാലറി തയാറായാൽ  ക്ലിന്റിന്റെ മുഴുവൻ ചിത്രങ്ങളും സന്തോഷത്തോടെ കൈമാറാൻ തയാറാണെന്നും അവർ പറയുന്നു. ക്ലിന്റ് കുത്തിവരച്ചിട്ടുപോയ ചിത്രങ്ങൾക്ക് അന്താരാഷ്ട്ര ചിത്രവിപണിയിൽ കോടികളുടെ മൂല്യം ലഭിച്ചേക്കും. പക്ഷേ ഒരു നയാക്കാശ് പോലും ചിന്നമ്മയ്ക്ക് വേണ്ട, വേണ്ടത് ഉറപ്പാണ്,  കാലങ്ങളോളം ഒരു കേടുമില്ലാതെ ക്ലിൻര് വരച്ചൊതൊക്കെ സംരക്ഷിക്കപ്പെടണം. അവനെ കേട്ടറിഞ്ഞെത്തുന്നവർക്ക്, ചിത്രങ്ങളെ സ്നേഹിക്കുന്നവർക്ക്  അതൊക്കെ  നേരിട്ട് കാണാൻ അവസരമൊരുങ്ങണം. അങ്ങനെ ഒരു ദിവസം വന്നെത്തിയിട്ടേ തനിക്ക് ഈ ലോകം വിടാനാകൂ എന്നാണ് ചിന്നമ്മ പറയുന്നത്. ആ ഉറപ്പ് കിട്ടുന്ന ദിവസം വരെ ആരോഗ്യത്തോടെ ജീവിക്കാനായി നന്നായി ആഹാരം കഴിക്കുന്നു, മരുന്നുകൾ കഴിക്കുന്നു, ഇടയ്ക്കിടെ ആശുപത്രിയിൽ ചെക്കപ്പിനായി പോകുന്നു. തീരെ വയ്യ എന്ന് തോന്നുമ്പോൾ ഇങ്ങോട്ട് പോന്നോളൂ എന്ന് ധൈര്യം നൽകുന്ന ഡോക്ടർ, എപ്പോൾ വിളിച്ചാലും ഓടിയെത്തുന്ന ഒരു ടാക്സിക്കാരൻ അവരുടെ ബലത്തിലാണ് ചിന്നമ്മയുടെ ജീവിതം. ലക്ഷ്യം കൈവരിക്കും വരെ തനിക്ക് ഒരു  പോറൽ പോലും വരില്ലെന്ന ഉറപ്പുള്ളതിനാൽ അവർക്കു പേടിയുമില്ല. എഴുപത് വയസ് കഴിഞ്ഞു ചിന്നമ്മയ്ക്ക്. പഴയ ബിഎസ്‌സി കെമിസ്ട്രിക്കാരി. സ്കൂളിലും കോളേജിലും പേരെടുത്ത ബാസ്ക്കറ്റ് ബോൾ കളിക്കാരിയുമായിരുന്നു. 

 

ജോസഫിന്റെ മരണശേഷം കൂടെ നിന്ന കുടുംബാംഗങ്ങളുണ്ട്, അടുത്ത സുഹൃത്തുക്കളുണ്ട്. ചിലർ ആത്മാർത്ഥമായി സഹായിച്ചു. ചിലർ നന്നായി ചതിച്ചു. പക്ഷേ ഇപ്പൊൾ ചിന്നമ്മ അതൊന്നും കാര്യമാക്കുന്നില്ല. കൂടെ നിന്നവരോട് അന്നും ഇന്നും നന്ദി സ്നേഹം. ഇനി ബാക്കിയെന്ത്. തന്റെ മരണം. അതിന് പ്രത്യേകിച്ച് തയാറെടുപ്പുകളൊന്നുമില്ല. പൊതുദർശനം വേണ്ട, മതപരമായ ചടങ്ങുകളൊന്നും വേണ്ട. മരണം വീട്ടിലായാലും ആശുപത്രിയിലായാലും അവിടെ നിന്ന് നേരെ മെഡിക്കൽ കോളേജിലേക്ക് മാറ്റണം. കുട്ടികൾ കീറിമുറിച്ച് പഠിക്കട്ടെ. ജോസഫിന്റെ മൃതദേഹവും കോലഞ്ചേരി മെഡിക്കൽ കോളേജിന് നൽകുകയായിരുന്നു. അത് ദമ്പതികൾ വളരെ നേരത്തെ എടുത്ത തീരുമാനമാണ്. ആ തീരുമാനത്തിൽ അണുവിട മാറ്റമില്ല ചിന്നമ്മയ്ക്ക്. 

 

അവർ അങ്ങനെയാണ്. ഈ നിശ്ചയദാർഢ്യവും സമർപ്പണവുമാണ് ക്ലിന്റിന്റെ മുന്നിൽ തീർന്നുപോകാത്ത വർണ്ണക്കൂട്ടെത്തിച്ചത്. ആയിരക്കണക്കിന് പേപ്പർ കഷ്ണങ്ങളെത്തിച്ചത്. ആ സമർപ്പണത്തിന് മുന്നിൽ തോറ്റുപോയതുകൊണ്ടാകും ജോസഫ് വെറും ആറ് വയസ് കഴിഞ്ഞ മകനായി നൂറ് കണക്കിന് പുസ്തകങ്ങൾ വാങ്ങിക്കൂട്ടിയത്. അവനെ തിരിച്ചറിഞ്ഞത് പപ്പയല്ല മമ്മിയാണെന്ന് അഭിമുഖത്തിനെത്തുന്നവരോട് ജോസഫ് എത്രയോ പറഞ്ഞിരിക്കുന്നു.