മൂന്നു പതിറ്റാണ്ടിലേറെ ജയിലറകൾക്കുള്ളിൽ കഴിഞ്ഞതിനു ശേഷം പുറത്തിറങ്ങിയ രാജീവ് ഗാന്ധി വധക്കേസിലെ പ്രതികൾ പുതിയ കൂടുകൾ തേടി പറക്കാനുള്ള ഒരുക്കത്തിലാണ്. ഇതിനിടെ, സുപ്രീംകോടതി വിധിക്കെതിരെയുള്ള കേന്ദ്രസർക്കാരിന്റെ പുനഃപരിശോധനാ ഹർജിയും കോടതിയിലെത്തിയിട്ടുണ്ട്. പുറത്തിറങ്ങിയ പ്രതികളിൽ ഏറ്റവും കൂടുതൽ മാധ്യമശ്രദ്ധ നേടിയെടുത്തത് നളിനി ശ്രീഹരൻ എന്ന വനിതയാണ്. മാധ്യമങ്ങൾക്കു മുന്നിൽ സധൈര്യം എത്തി തന്റെ നിലപാടുകളും ഭാവി പരിപാടികളും ഉറച്ച മനസ്സോടെ വെളിപ്പെടുത്തിയ നളിനി താൻ നിരപരാധിയാണെന്ന പല്ലവി വീണ്ടും ആവർത്തിച്ചു. ഇതേ വരി വീണ്ടും വീണ്ടും പലയിടത്തും പറഞ്ഞതോടെ കടുത്ത വിമർശനവും ഇവർക്കെതിരെ ഉയർന്നു തുടങ്ങി. നളിനി പറയുന്നതിൽ എന്തെങ്കിലും യാഥാര്‍ഥ്യമുണ്ടോ? മകൾക്കൊപ്പം താമസിക്കാനായി വിദേശത്തേക്കു പോകാനൊരുങ്ങുകയാണ് നളിനി. വർഷങ്ങൾ ജയിലിൽ കഴിഞ്ഞതിന്റെ ക്ഷീണമെല്ലാം അവസാനിപ്പിച്ച് ഇപ്പോൾ പൊതുപരിപാടികളിലും സജീവമാണ്. വാർത്താസമ്മേളനങ്ങളിൽ തന്റെ നിലപാടുകളും അനുഭവങ്ങളുമെല്ലാം തുറന്നു പറയുന്നു അവർ. നളിനി പറയുന്നതില്‍ എന്താണു യാഥാർഥ്യമെന്ന നെല്ലും പതിരും വേർതിരിക്കാനാകാത്ത അവസ്ഥയാണ്. രാജീവ് ഗാന്ധി കൊല്ലപ്പെട്ട സ്ഫോടന സമയത്തു സമീപത്തുണ്ടായിരുന്ന സാക്ഷിക്ക് ഈ വിഷയത്തിൽ പറയാനുള്ളതെന്താണ്? രാജ്യത്തെ നടുക്കിയ സ്ഫോടനത്തിൽ ജീവിതം മാറിമറിഞ്ഞ ഒരു സ്ത്രീയുടെ കഥ അവരിലൂടെയും ആ കേസിലെ സാക്ഷിയിലൂടെയും വിവരിക്കപ്പെടുമ്പോൾ വാദപ്രതിവാദങ്ങളും ശക്തമാകുകയാണ്...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ADVERTISEMENT

∙ പൊലീസുകാരന്റെ മകൾ, കോളജ് വിദ്യാർഥിനി

നളിനിയെ കോടതിയിൽ ഹാജരാക്കിയപ്പോൾ. 1991ലെ ചിത്രം: Kamal Kishore/Reuters

1991ലെ രാജീവ് ഗാന്ധി വധക്കേസിലെ 7 കുറ്റവാളികളിൽ ഒരാളാണ് ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം തടവിൽ കഴിഞ്ഞ വനിതകളിലൊരാളായ നളിനി ശ്രീഹരൻ. നവംബർ 11 വെള്ളിയാഴ്ച അവരെ വിട്ടയക്കാൻ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. 1991 മെയ് 21ന് എൽ.ടി.ടി.ഇയുടെ മനുഷ്യബോംബ് ആക്രമണത്തിൽ രാജീവ് ഗാന്ധി കൊല്ലപ്പെടുമ്പോൾ ശ്രീപെരുമ്പത്തൂരിൽ അവശേഷിച്ചിരുന്ന പ്രതികളിൽ ഒരാളായിരുന്നു അവർ. 31 വർഷങ്ങൾക്ക് ശേഷം നവംബർ 12ന് ജയിലിൽ നിന്ന് പുറത്തിറങ്ങി. 

ജയിൽ മോചിതനായ മുരുകനെ അഭയാർഥി ക്യാംപിലേക്കു മാറ്റുമ്പോൾ വാഹനത്തിനു പിന്നാലെ ഓടുന്ന നളിനി. ചിത്രം: Arun SANKAR / AFP
ADVERTISEMENT

ചെന്നൈയിലെ പ്രസിദ്ധമായ വനിതാ കോളജായ എതിരാജ് കോളജിൽ നിന്ന് ഇംഗ്ലിഷ് ഭാഷയിലും സാഹിത്യത്തിലും ബിരുദം നേടിയ നളിനി ശ്രീഹരൻ ചെന്നൈയിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുകയായിരുന്നു. ‌നഴ്‌സായിരുന്ന പത്മാവതിയുടെയും പൊലീസ് ഇൻസ്‌പെക്ടറായിരുന്ന പി.ശങ്കരനാരായണന്റെയും 3 മക്കളിൽ മൂത്തവൾ. മാതാപിതാക്കൾ തമ്മിലുള്ള ദാമ്പത്യ പ്രശ്‌നങ്ങൾ കാരണം അവളുടെ കുട്ടിക്കാലം സന്തോഷകരമായിരുന്നില്ല. കൗമാരപ്രായത്തിൽ അവളുടെ അച്ഛൻ വീടുവിട്ടിറങ്ങി വേറിട്ടു താമസിക്കുകയായിരുന്നു. കേസിലെ മറ്റു പ്രതികളെപ്പോലെ നളിനിക്കോ അവരുടെ കുടുംബത്തിനോ രാഷ്ട്രീയ ബന്ധമില്ലായിരുന്നു. ചില സുഹൃത്തുക്കളുമായുള്ള സഹോദരൻ ഭാഗ്യനാഥന്റെ സൗഹൃദമാണ് മുരുകൻ എന്ന ശ്രീഹരനെ വീട്ടിലെത്തിച്ചത്. ലിബറേഷൻ ടൈഗേഴ്സ് ഓഫ് തമിഴ് ഈഴം (എൽടിടിഇ) അംഗമായിരുന്നു മുരുകൻ. പിന്നീട് നളിനിയും മുരുകനും വിവാഹിതരായി. 

നളിനിയുടെ മകൾ ഹരിത്ര.

∙ രാജീവ് വധം: നളിനിയുടെ പങ്ക്

നളിനി പരോൾ ലഭിച്ച് പുറത്തുവന്നപ്പോൾ. ചിത്രം: മനോരമ
ADVERTISEMENT

1991 മേയ് 21ന്, മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി പൊതുതിരഞ്ഞെടുപ്പിന് മുൻപുള്ള റാലികളിലൊന്നിൽ പങ്കെടുക്കാൻ തമിഴ്‌നാട്ടിലെ ശ്രീപെരുമ്പത്തൂരിലെത്തിയപ്പോൾ എൽടിടിഇ വനിതാ ചാവേർ ആക്രമണത്തിൽ വധിക്കപ്പെടുകയായിരുന്നു. ചാവേറായ ധനു, റാലിക്കിടെ രാജീവ് ഗാന്ധിയുടെ അടുത്ത് ചെന്ന്,  അദ്ദേഹത്തിന്റെ കാലിൽ തൊടുന്നതുപോലെ വണങ്ങിയതിനു പിന്നാലെ ശരീരത്തിൽ ഒളിപ്പിച്ചിരുന്ന ബോംബ് പൊട്ടിക്കുകയായിരുന്നു. രാജീവ് ഗാന്ധിയെ കൂടാതെ 15ലേറെപ്പേർ സ്ഫോടനത്തിൽ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരുക്കേറ്റു. 

ടാഡ (Terrorist and Disruptive Activities (Prevention) Act) പ്രകാരം കസ്റ്റഡിയിൽ എടുത്ത നളിനിയുടെ കുറ്റസമ്മത മൊഴിയിൽ, ആക്രമണം നടത്തിയ 2 ശ്രീലങ്കൻ വനിതകളായ ശുഭ, ധനു എന്നിവർ തന്റെ  ആതിഥ്യമരുളിയിരുന്നുവെന്ന് പറയുന്നുണ്ട്. കൊല്ലപ്പെടുന്ന ദിവസം അവർ ധരിച്ചിരുന്ന വസ്ത്രങ്ങൾ വാങ്ങാൻ അവരെ കൊണ്ടുപോയതും അവരുടെ പദ്ധതി മുൻകൂട്ടി അറിഞ്ഞതും രാജീവിന്റെ തിരഞ്ഞെടുപ്പ് റാലിയിൽ അവരെ അനുഗമിച്ചു എന്നതുമായിരുന്നു കുറ്റങ്ങൾ. ശിവരസൻ, ശുഭ, ധനു, ഫോട്ടോഗ്രാഫർ എസ്. ഹരിബാബു എന്നിവർക്കൊപ്പമാണ് നളിനി ശ്രീപെരുമ്പത്തൂരിലേക്ക് ബസിൽ യാത്ര ചെയ്തത്. ധനു സ്വയം പൊട്ടിത്തെറിച്ച ശേഷം നളിനിയും ശുഭയും എൽടിടിഇ സൂത്രധാരൻ ശിവരസനും ഓടി രക്ഷപ്പെട്ടതായി കുറ്റപത്രത്തിൽ പറയുന്നു. ഹരിബാബുവിന്റെ ക്യാമറയിലെ ചിത്രങ്ങളാണു നളിനിയുടെ റോൾ വ്യക്തമാക്കിയത്. 

നളിനിയും ഭർത്താവ് മുരുഗനും ജയിൽമോചിതരായപ്പോൾ. ചിത്രം: PTI Photo

കൊലപാതകത്തിന് ശേഷം ദിവസങ്ങളോളം ഒളിവിൽ കഴിഞ്ഞ നളിനിയെയും മുരുകനെയും 1991 ജൂൺ 15 ന് ചെന്നൈ സൈദാപേട്ട് ബസ് സ്റ്റാൻഡിൽ നിന്ന് അറസ്റ്റ് ചെയ്തു. ഗൂഢാലോചനയിൽ നളിനിയുടെ പങ്ക് സുപ്രീം കോടതി ജഡ്ജിമാർക്കിടയിൽ പോലും ചർച്ചാ വിഷയമായിരുന്നെങ്കിലും രാജീവിന്റെ കൊലയാളികളുമായുള്ള അടുത്ത ബന്ധം അവളെ കേസിന്റെ കേന്ദ്രബിന്ദുവാക്കി. അറസ്റ്റിലാകുമ്പോൾ അവർ ഗർഭിണിയായിരുന്നു.

∙ ആത്മകഥയിലെ ‘കഥ’

ജസ്റ്റിസ് കെ.ടി.തോമസ്

നളിനിയുടെ ആത്മകഥാപരമായ പുസ്തകം, തമിഴിൽനിന്ന് ഇംഗ്ലിഷിലേക്ക് വിവർത്തനം ചെയ്ത പത്രപ്രവർത്തകൻ ഏകലവ്യനോട് സംഭവം വിവരിച്ചത് ഇങ്ങനെയായിരുന്നു, “ഞങ്ങൾ റോഡിലേക്ക് നടക്കുകയായിരുന്നു, 200 അടി പിന്നിട്ടപ്പോൾ ഒരു വലിയ സ്ഫോടനം ഞാൻ കേട്ടു. പടക്കം പൊട്ടിച്ച് നേതാക്കളെ വരവേൽക്കുന്നത് പതിവായിരുന്നു, എന്നാൽ ഇത് അതിലും ഭീകര ശബ്ദമായിരുന്നു. ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ ആകാശത്തിനും ഭൂമിക്കും ഇടയിൽ തീയും പുകയും നിറഞ്ഞ തീഗോളം കണ്ടു. അവിടെ ബഹളം നിറഞ്ഞു. ആളുകൾ ഭയവിഹ്വലതയോടെ ഓടുകയായിരുന്നു. തിക്കിലും തിരക്കിലും പെട്ട് നിരവധി പേർക്ക് പരുക്കേറ്റിട്ടുണ്ടാകുമെന്ന് എനിക്ക് ഉറപ്പുണ്ട്. എന്താണ് സംഭവിച്ചതെന്ന കാര്യത്തിൽ എനിക്കപ്പോഴും ഒന്നും മനസ്സിലായിരുന്നില്ല. ഞാൻ ഭയന്നു വിറച്ചു, തൊണ്ട വരണ്ടു. എന്താണ് സംഭവിച്ചതെന്ന് എനിക്കിപ്പോഴും അറിയില്ല, പക്ഷേ എന്തോ കുഴപ്പം സംഭവിച്ചിട്ടുണ്ടെന്ന് എനിക്ക് ഉറപ്പായിരുന്നു. ആളുകൾ അപ്പോഴും പരിഭ്രാന്തരായി ഓടുകയായിരുന്നു’’– നളിനി പറയുന്നു. 

“വയറ്റിലുള്ള കുഞ്ഞിന് അപകടകരമാകുമെന്ന് അറിഞ്ഞാൽ ഏതെങ്കിലും സ്ത്രീ അങ്ങനെയൊരു സ്ഥലത്തേക്ക് പോകുമോ? അന്ന് ഞാൻ 3 മാസം ഗർഭിണിയായിരുന്നു. ഒരു ചെറിയ ഷോക്ക്, അല്ലെങ്കിൽ ദീർഘയാത്ര, എന്റെ ഗർഭത്തിന് അപകടകരമാകുമെന്ന് എനിക്കറിയാമായിരുന്നു. എന്റെ അമ്മയ്ക്ക് മിഡ്‌വൈഫായി 25 വർഷത്തെ പരിചയമുണ്ട്. എന്റെ ഗർഭധാരണത്തെ അപകടപ്പെടുത്തുന്ന ഒന്നും ഞാൻ ചെയ്യുമായിരുന്നില്ല’’– നളിനിയുടെ വാക്കുകൾ.

മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 78–ാം ജന്മവാർഷികത്തിൽ അദ്ദേഹത്തിന്റെ സമാധി സ്ഥലമായ വീർഭൂമിയിൽ മക്കളായ പ്രിയങ്ക ഗാന്ധിയും രാഹുൽ ഗാന്ധിയും പ്രണാമമർപ്പിക്കുന്നു. ചിത്രം: മനോരമ

ഭർത്താവ് തന്നെ ബ്രെയിൻ വാഷ് ചെയ്തു എന്നായിരുന്നു ഉയർന്ന ആരോപണങ്ങളിൽ ഒന്ന്. “ഞങ്ങൾ ആദ്യമായി കണ്ടുമുട്ടിയപ്പോൾ മുതൽ ഞങ്ങൾക്ക് ഒരു സ്വകാര്യതയും ഉണ്ടായിരുന്നില്ല. ഞങ്ങൾ കണ്ടുമുട്ടിയ ദിവസങ്ങളിലെ ഞങ്ങളുടെ സംഭാഷണങ്ങൾ കുറ്റസമ്മത മൊഴിയായി നൽകിയിരുന്നു. മേയ് 7നും മേയ് 21നും ഇടയിൽ ഒരിക്കൽ പോലും ഞങ്ങൾ കണ്ടുമുട്ടിയിട്ടില്ല..’’ ആത്മകഥയിൽ നളിനി പറയുന്നു.

ഞാൻ ഡ്യൂട്ടി ചെയ്തു കൊണ്ടിരിക്കെ വിലകൂടിയ മൈസൂർ പട്ടുസാരി അണിഞ്ഞാണു നളിനിയും ശുഭയും എത്തിയത്. ഞാൻ അവരോട് ഇരിക്കാൻ പറഞ്ഞു. അതുകേട്ട് അവർ സ്റ്റേജിലേക്കും എന്നെയും നോക്കി ചിരിച്ചുകൊണ്ട് പോയി. നളിനിയുടെ സഹായമില്ലായിരുന്നെങ്കിൽ രാജ്യത്തിന്റെ പ്രധാനമന്ത്രിയും പൊലീസും പൊതുജനങ്ങളും രാഷ്ട്രീയക്കാരും മരിക്കില്ലായിരുന്നു.

∙ കഴുത്തിൽ വീണ കുരുക്ക്

നളിനി പരോൾ ലഭിച്ച് പുറത്തിറങ്ങിയപ്പോൾ.

നളിനിയും ശ്രീഹരനുമടക്കം 26 പ്രതികൾക്ക് 1998ൽ വിചാരണക്കോടതി വധശിക്ഷ വിധിച്ചു. പ്രധാന ഗൂഢാലോചനക്കാർ ആരുംതന്നെ ജീവനോടെ പിടിക്കപ്പെടാത്ത സാഹചര്യത്തിൽ, 1998ൽ ടാഡ കോടതി വധശിക്ഷയ്ക്ക് വിധിച്ചവരിൽ നളിനിയുടെ അമ്മ പത്മാവതിയും സഹോദരൻ ഭാഗ്യനാഥനും ഉൾപ്പെട്ടിരുന്നു. 1999ൽ സുപ്രീംകോടതി അവരെ വിട്ടയച്ചു; എന്നിരുന്നാലും, നളിനി, മുരുകൻ, മറ്റ് അഞ്ചുപേർ എന്നിവരുടെ വധശിക്ഷ കോടതി ശരിവച്ചു.

ക്രിമിനൽ ഗൂഢാലോചനയ്ക്കും കൊലപാതകത്തിനും (ഐപിസി സെക്‌ഷൻ 120 ബി) ശിക്ഷിക്കപ്പെട്ടെങ്കിലും, കൊലപാതക ഗൂഢാലോചനയെക്കുറിച്ച് തനിക്ക് അറിയില്ലായിരുന്നുവെന്ന് നളിനി തന്റെ പുസ്തകത്തിൽ പറയുന്നു. “ബോംബ് സ്‌ഫോടനത്തിന് തൊട്ടുമുൻപ്, ഞാൻ ഗർഭിണിയാണെന്ന് അദ്ദേഹത്തോട് പറഞ്ഞു. മുരുകൻ വളരെ സന്തോഷവാനായിരുന്നു, അവൻ എന്നെ എടുത്തുയർത്തി, നൃത്തം ചെയ്തു. കുഞ്ഞിന്റെ പേരുകൾ പോലും ഞങ്ങൾ ചർച്ച ചെയ്തു. ഇതറിഞ്ഞിരുന്നെങ്കിൽ, ആ നിലയിലുള്ള ഒരു നേതാവിനെ കൊല്ലാനുള്ള ഗൂഢാലോചനയിൽ നമ്മൾ ഉൾപ്പെട്ടിരുന്നെങ്കിൽ, കുഞ്ഞിന്റെ കാര്യത്തിൽ നമ്മൾ സന്തോഷിക്കുമായിരുന്നോ? നമുക്ക് ഭാവിയെക്കുറിച്ച് ചിന്തിക്കാൻ പോലും കഴിയുമോ? പൊതുയോഗത്തിന് എന്നെ തനിച്ചു വിട്ട് മേയ് 21ന് എന്റെ ഭർത്താവിന് സമാധാനത്തോടെ ഉറങ്ങാൻ കഴിയുമോ?”

∙ ജയിലിൽ ജീവിതം

മൂന്നു പതിറ്റാണ്ടോളം ജയിലിൽ കഴിഞ്ഞ നളിനി തന്റെ പുസ്തകത്തിൽ, കസ്റ്റഡിയിലിരിക്കെ താൻ അനുഭവിച്ച പീഡനങ്ങളും ആഴ്ചകളോളം മുറിയിൽ ചങ്ങലയ്ക്കിട്ടതടക്കമുള്ള ശിക്ഷാരീതികളെക്കുറിച്ചും പറയുന്നുണ്ട്. ഗർഭിണിയായിരിക്കെ പൊലീസിന്റെ കയ്യിൽനിന്ന് നേരിടേണ്ടി വന്ന പീഡനങ്ങളെക്കുറിച്ചും അവർ പറയുന്നു.“എന്റേതുൾപ്പെടെ രണ്ട് ജീവൻ ഇല്ലാതാക്കണമെന്ന് ചില ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടിട്ടും അത് ചെയ്യാൻ വിസമ്മതിച്ച ഗൈനക്കോളജിസ്റ്റിനെ ഞാൻ ഒരിക്കലും മറക്കില്ല. ഇന്നും ഞാൻ ആ ഗൈനക്കോളജിസ്റ്റിനെ പ്രാർഥനയിൽ ഓർക്കുന്നു” എന്റെ മകൾ രണ്ട് വർഷം ജയിലിൽ എന്നോടൊപ്പമുണ്ടായിരുന്നു. എന്റെ മകളെ അവൾ ജനിക്കുന്നതിനു മുൻപു തന്നെ ലൈംഗികത്തൊഴിലിലേക്ക് തള്ളിവിടുമെന്ന് ഒരു ഉദ്യോഗസ്ഥൻ ഭീഷണിപ്പെടുത്തി. എന്തു തെറ്റാണ് അവൾ ചെയ്തത്? അവളെ എന്റെ കൂടെ ജയിലിൽ കഴിയാൻ ഞാൻ എങ്ങനെ അനുവദിക്കും?’’ ജയിലിൽ വച്ച് നളിനി എംസിഎ ബിരുദം പൂർത്തിയാക്കി. ഒരു ബ്യൂട്ടീഷ്യൻ കോഴ്സ് ചെയ്തു. കൂടാതെ ഒരു സർട്ടിഫൈഡ് ടൈലറും യോഗ ഇൻസ്ട്രക്ടറുമാണ്. ദയാവധം ആവശ്യപ്പെട്ട് 2019 നവംബർ 27ന് നളിനി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് അമരേശ്വർ പ്രതാപ് സാഹിക്കും തമിഴ്‌നാട് ആഭ്യന്തര സെക്രട്ടറിയുടെ ഓഫിസിനും കത്തെഴുതിയിരുന്നു. 

∙ വീണ്ടും സുപ്രീംകോടതിയിൽ 

സുപ്രീം കോടതിയിൽ മൂന്നംഗ ബെഞ്ച് കേസ് പരിഗണിച്ചപ്പോൾ, പ്രതികൾക്കുള്ള ശിക്ഷയുടെ അളവ് സംബന്ധിച്ച് അവർ വെവ്വേറെ വിധി പുറപ്പെടുവിച്ചു. മൂന്നംഗ സുപ്രീം കോടതി ബെഞ്ചിലെ ഭൂരിപക്ഷം പേരും നളിനിയുടെ വധശിക്ഷ ശരിവച്ചപ്പോൾ ജസ്റ്റിസ് കെ.ടി. തോമസ് വിയോജിച്ചു. ‘‘ധനു രാജീവ് ഗാന്ധിയെ കൊല്ലാൻ പോകുകയാണെന്ന് ശ്രീപെരുമ്പത്തൂരിൽ വച്ചാണ് തിരിച്ചറിഞ്ഞത്’’– തെളിവുകൾ ഉദ്ധരിച്ച് ജസ്റ്റിസ് കെ.ടി.തോമസ് നിരീക്ഷിച്ചു. പക്ഷേ, ‘അവൾ ഗൂഢാലോചനയിൽ കുടുങ്ങി’’, തങ്ങൾക്കൊപ്പം നിൽക്കാത്തവരെ ശിവരസനും ശാന്തനും  ഇല്ലാതാക്കും എന്നറിയാവുന്നതിനാൽ നളിനിക്കും പിന്മാറാൻ കഴിയാത്ത അവസ്ഥയിയായിരുന്നെന്നും ജസ്റ്റിസ് കെ.ടി.തോമസ് നിരീക്ഷിച്ചു. എന്നാൽ, കൊലപാതക ഗൂഢാലോചനയിൽ പങ്കാളിയായതിന് നളിനി കുറ്റക്കാരിയാണെന്ന് തമിഴ്‌നാട് ഹൈക്കോടതിയും സുപ്രീം കോടതിയും കണ്ടെത്തിയിരുന്നു. 2000ൽ, സോണിയ ഗാന്ധി ഇടപെട്ട് നളിനിയുടെ വധശിക്ഷ ജീവപര്യന്തമാക്കി കുറച്ചു . 2014ൽ സുപ്രീം കോടതി മറ്റ് മൂന്ന് പേരുടെ വധശിക്ഷ ജീവപര്യന്തമാക്കി ഇളവ് ചെയ്യുകയും 2018-ൽ പ്രതികളെ വിട്ടയക്കാൻ തമിഴ്‌നാട് സർക്കാർ ഗവർണറോട് ശുപാർശ ചെയ്യുകയും ചെയ്തു.

∙ പ്രിയങ്ക പറഞ്ഞത്

2008ൽ നളിനിയെ കാണാൻ വെല്ലൂർ സെൻട്രൽ ജയിലിൽ പ്രിയങ്കാ ഗാന്ധി എത്തിയിരുന്നു. ‘‘എനിക്ക് ആദ്യം വിശ്വാസമായില്ല. ഞാൻ പ്രിയങ്കയെ തൊട്ടു നോക്കി. അവർ ഒരു മാലാഖയെപ്പോലെയായിരുന്നു... എനിക്ക് ഭയമായിരുന്നു... തന്റെ പിതാവിന്റെ കൊലപാതകത്തെക്കുറിച്ച് എന്നോട് ചോദിക്കാൻ പ്രിയങ്ക ആഗ്രഹിച്ചു. അവർ കരഞ്ഞു. എനിക്കറിയാവുന്നതെല്ലാം ഞാൻ പറഞ്ഞു. അവർ തിരിച്ചു പോയ ശേഷം ഞാൻ പരിഭ്രാന്തയായി. സുരക്ഷിതമായി പോകാൻ ഞാൻ പ്രാർഥിക്കുകയും ഉപവസിക്കുകയും ചെയ്തു”–നളിനി പറഞ്ഞു.

∙ ഇനിയും ഇരുവഴിക്കോ..?

തന്റെ ഭർത്താവ് മുരുകനെ തിരുച്ചിറപ്പള്ളിയിലെ പ്രത്യേക അഭയാർഥി ക്യാംപിൽനിന്ന് ഔപചാരികമായി മോചിപ്പിക്കുകയും (ശ്രീലങ്കൻ പൗരനാണ് മുരുകൻ എന്നതിനാലാണ് ഇത്) യുകെയിൽ താമസിക്കുന്ന, ഗ്രീൻ കാർഡ് ഹോൾഡറായ തന്റെ മകൾ ഡോ.ഹരിത്രയുടെ അരികിലെത്താൻ പാസ്‌പോർട്ടും വീസയും നൽകുകയും ചെയ്യണമെന്നതാണ് തന്റെ പ്രധാന ആവശ്യമെന്ന് നളിനി പറയുന്നു‌. മകളെ കാണാനും അവിടെ നിൽക്കാനും നളിനി ആഗ്രഹിക്കുന്നു. “അതാണ് എന്റെ പ്രഥമ പരിഗണന. എന്റെ കുടുംബം മുഴുവൻ നശിച്ചു... എനിക്ക് ഇനി അവയെ ചേർത്തൊട്ടിക്കണം. ഞങ്ങളുടെ മകൾക്ക് ഞങ്ങളെ യുകെയിലേക്ക് കൊണ്ടുപോകാൻ അടിയന്തര പാസ്‌പോർട്ടിനും രേഖകൾക്കുമായി ഞങ്ങൾ ശ്രീലങ്കൻ ഹൈക്കമ്മിഷനെ സമീപിക്കും”–നളിനി പറഞ്ഞു.

മൂന്ന് കുറ്റവാളികളുടെ വധശിക്ഷ ജീവപര്യന്തമായി കുറച്ച 2014 ലെ സുപ്രീം കോടതി ഉത്തരവിനെ, അവരുടെ ‘നീതിക്കായുള്ള പോരാട്ട’ത്തിലും മോചനത്തിലുമുള്ള ‘പ്രധാന അധ്യായമായി’ പരാമർശിച്ചുകൊണ്ട്, നിയമനടപടികൾ ഓരോ ഘട്ടത്തിലും അവസാനിക്കാത്തതാണെന്നും നളിനി പറയുന്നു. ‘ഞങ്ങളുടെ അറസ്റ്റിനുശേഷം വിചാരണ പൂർത്തിയാക്കാൻ ഏഴു വർഷമെടുത്തു. 2014ലെ സുപ്രീംകോടതി ഉത്തരവിന് ശേഷം, ഞങ്ങളുടെ മോചനത്തിന് വീണ്ടും എട്ട് വർഷമെടുത്തു... വധശിക്ഷയ്ക്ക് വിധിക്കുന്നതിന് മുൻപുതന്നെ, ഞങ്ങളെയെല്ലാം വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട തടവുകാരെപ്പോലെ പരിഗണിക്കുകയും ഏകാന്ത തടവറകളിൽ പാർപ്പിക്കുകയും ചെയ്തു. ഞാൻ ഗർഭിണിയായിരുന്നപ്പോൾ എനിക്ക് നടക്കാൻ അനുവാദം തരാൻ ഇടപെട്ടതു പോലും ഒരു ഡോക്ടറാണ്’’– നളിനി പറയുന്നു. 

∙ നാടുകടത്താൻ തീരുമാനിച്ച് കേന്ദ്രം 

അതിനിടെ, രാജീവ് ഗാന്ധി വധക്കേസിൽ ജയിൽ മോചിതരായ ശ്രീലങ്കൻ പൗരൻമാരെ നാടുകടത്താനുള്ള നടപടികൾ കേന്ദ്രം തുടങ്ങിക്കഴിഞ്ഞു. ഉത്തരവ് ഉടൻ പ്രതീക്ഷിക്കുന്നതായാണ് തിരുച്ചിറപ്പള്ളി കലക്ടർ എം.പ്രദീപ്കുമാർ പറഞ്ഞത്. സുപ്രീം കോടതി ഉത്തരവിനെത്തുടർന്ന് പ്രത്യേക ക്യാംപിൽ കഴിയുന്ന മുരുകൻ എന്ന ശ്രീഹരൻ, ശാന്തൻ, റോബർട്ട് പയസ്, ജയകുമാർ എന്നീ 4 പ്രതികളെയാണു നാടുകടത്തുന്നത്. ഇവരെ സംബന്ധിച്ച വിവരങ്ങൾ ശ്രീലങ്കയ്ക്കു കൈമാറി. ഇവർ പൗരൻമാരാണോയെന്നു പരിശോധിച്ച ശേഷം ശ്രീലങ്ക നൽകുന്ന മറുപടിക്ക് അനുസൃതമായിട്ടാകും തുടർ നടപടി. ഈ ആശയവിനിമയത്തിന്റെ അടിസ്ഥാനത്തിൽ നാടുകടത്തൽ നടക്കുമെന്നും കലക്ടർ പറഞ്ഞു. എന്നാൽ, ഇഷ്ടമുള്ള രാജ്യത്തേക്ക് പോകാനോ ശ്രീലങ്കക്കാരായി റജിസ്റ്റർ ചെയ്ത് തമിഴ്‌നാട്ടിൽ താമസിക്കാനോ അനുവദിക്കണമെന്ന് സർക്കാരിനോട് അഭ്യർഥിക്കാനാണു പ്രതികളുടെ നീക്കം. മുരുകനും ജയകുമാറും ഇന്ത്യക്കാരെ വിവാഹം ചെയ്തതിനാൽ അതു ചൂണ്ടിക്കാട്ടി ഇന്ത്യയിൽ ജീവിക്കാൻ അനുമതി തേടിയേക്കും. അതേ സമയം, വെല്ലൂർ സെൻട്രൽ ജയിലിൽ വനിതാ ഉദ്യോഗസ്ഥയെ മുരുകൻ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിന്റെ വിചാരണ വെല്ലൂർ കോടതിയിൽ പുരോഗമിക്കുകയാണ്. ഇൗ കേസും എത്രയും വേഗം തീർപ്പാക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്. 

∙ ‘‘നളിനി വിശുദ്ധ ചമയരുത്..’’

നളിനിക്കൊപ്പം ഏറെ ചർച്ച ചെയ്യപ്പെട്ട മറ്റൊരു പേരാണ് അനസൂയയുടേത്. രാജീവ് ഗാന്ധി കൊല്ലപ്പെട്ട സ്ഫോടനം നടക്കുമ്പോൾ അവിടെയുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥ അനുസൂയ ഡെയ്സി കേസിലെ നിർണായക സാക്ഷികളിലൊരാളാണ്. സ്ഫോടനത്തിൽ ഗുരുതരമായി പരുക്കേറ്റ അനയൂസയുടെ 2 കൈവിരലുകൾ അറ്റു പോയി. ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ ബോംബിന്റെ ചീളുകൾ തറച്ചു കയറി. ശരീരത്തിന്റെ ഇടതുഭാഗം പൊള്ളലേറ്റു. 

‘‘നളിനിയാണ് ഒന്നാം പ്രതി. കുറ്റവാളികൾക്കനുകൂലമായ നിയമത്തിലൂടെയാണ് സുപ്രീംകോടതി അവരെ അനുകമ്പയുടെ അടിസ്ഥാനത്തിൽ വിട്ടയച്ചത്. നളിനി പല തെറ്റായ വിവരങ്ങളും മാധ്യമങ്ങൾക്ക് നൽകുകയാണ്’’– അനസൂയ ആരോപിക്കുന്നു. 

‘‘നളിനി പറയുന്നത് കള്ളമാണ്. രാത്രി 10:20ന് ഇന്ദിരാഗാന്ധി പ്രതിമയ്ക്ക് സമീപം എന്തിനാണ് അവർ വന്നത്..? എൽടിടിഇ പ്രവർത്തക ശുഭയുമായി നളിനിക്ക് എന്തായിരുന്നു ബന്ധം..? ഞാൻ ഡ്യൂട്ടി ചെയ്തു കൊണ്ടിരിക്കെ വിലകൂടിയ മൈസൂർ പട്ടുസാരി അണിഞ്ഞാണു നളിനിയും ശുഭയും എത്തിയത്. ഞാൻ അവരോട് ഇരിക്കാൻ പറഞ്ഞു. അതുകേട്ട് അവർ സ്റ്റേജിലേക്കും എന്നെയും നോക്കി ചിരിച്ചുകൊണ്ട് പോയി. നളിനിയുടെ സഹായമില്ലായിരുന്നെങ്കിൽ രാജ്യത്തിന്റെ പ്രധാനമന്ത്രിയും പൊലീസും പൊതുജനങ്ങളും രാഷ്ട്രീയക്കാരും മരിക്കില്ലായിരുന്നു. ഇന്ന് നളിനി പൂക്കളുമായി വരുന്നു. പക്ഷേ, എത്ര സ്ത്രീകളുടെ താലി അവർ അനാഥമാക്കി. നളിനി നീ രാജ്യദ്രോഹിയാണ്, നമ്മുടെ രാജ്യത്തിന്റെ പ്രധാനമന്ത്രിയെ കൊലപ്പെടുത്തിയ കൊലയാളിയാണ്. കള്ളം പറഞ്ഞു നടക്കരുത്’’– അനസൂയ ഡെയ്സിയുടെ രോഷം നിറഞ്ഞ വാക്കുകൾ രാജീവ് ഗാന്ധി വധക്കേസിനെ വീണ്ടും ചർച്ചകളിൽ സജീവമാക്കുകയാണ്.

English Summary: Rajiv Gandhi Assassination Case: Life Story of Nalini