115–ാമത്തെ വയസ്സിൽ സ്വന്തം പേരിലൊരു റെക്കോർഡ്, സംഗതി ഗംഭീരമല്ലേ? പറഞ്ഞു വന്നത് അമേരിക്കന്‍ സ്വദേശി മരിയ ബ്രാന്യാസ് മൊറേറയെ പറ്റിയാണ്. ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വനിതയായി ഗിന്നസ് ലോക റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് മരിയ. ജനുവരി 17നാണ് ലോക റെക്കോർഡിന്...Women, Viral news, Breaking News, Latest news, manorama online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

115–ാമത്തെ വയസ്സിൽ സ്വന്തം പേരിലൊരു റെക്കോർഡ്, സംഗതി ഗംഭീരമല്ലേ? പറഞ്ഞു വന്നത് അമേരിക്കന്‍ സ്വദേശി മരിയ ബ്രാന്യാസ് മൊറേറയെ പറ്റിയാണ്. ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വനിതയായി ഗിന്നസ് ലോക റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് മരിയ. ജനുവരി 17നാണ് ലോക റെക്കോർഡിന് ഉടമയായിരുന്ന 118 വയസ്സുള്ള ഫ്രെഞ്ച് കന്യാസ്ത്രീ ലുസൈൽ റാൻഡൻ മരിച്ചത്. ഇതിനു പിന്നാലെയാണ് മരിയ ഈ സ്ഥാനത്തേക്ക് എത്തിയത്

ADVERTISEMENT

1907 മാ‌ര്‍ച്ച് 4ന് അമേരിക്കയിലാണ് മരിയയുടെ ജനനം. ടെക്സാസിൽ പത്രപ്രവർത്തകനായിരുന്നു മരിയയുടെ പിതാവ്. ഒന്നാംലോക മഹായുദ്ധകാലത്ത് സ്പെയിനിലേക്ക് മടങ്ങുന്നതിനിടെ അദ്ദേഹം ക്ഷയം ബാധിച്ച് മരിച്ചു. പിന്നീട് മരിയയും അമ്മയും ബാഴ്സലോണയിൽ സ്ഥിര താമസമാക്കി. 1931ന് മരിയ ഡോക്ടറായ ജോൺ മോററ്റിനെ വിവാഹം ചെയ്തു. ഭർത്താവിനൊപ്പം നഴ്സായി ജോലി ചെയ്തു. 1976ൽ മരിയയുടെ ഭര്‍ത്താവ് മരിച്ചു. ഇവർക്കു മൂന്ന് കുട്ടികളുണ്ട്. 

ADVERTISEMENT

തൊണ്ണൂറ്റി രണ്ടാമത്തെ വയസ്സിൽ ഒലോട്ടയിലെ നഴ്സിങ് ഹോമിലേക്ക് താമസം മാറിയ മരിയ ഇപ്പോഴും അവിടുത്തെ അന്തേവാസികൾക്കൊപ്പമാണ് താമസം. ഈ പ്രായത്തിലും ഹോമിലെ ഊ‌ർജസ്വലയായ അന്തേവാസിയാണ് മരിയ. പിയാനോ വായനക്കും ജിമ്നാസ്റ്റിക്സിനും വ്യായാമത്തിനുമെല്ലാം മരിയ എപ്പോഴും സമയം കണ്ടെത്തി. ജീവിതത്തിലുടനീളം മിതത്വം പാലിച്ച മരിയ ഇതുവരെ മദ്യപിക്കുകയോ, സിഗരറ്റ് വലിക്കുകയോ ചെയ്തിട്ടില്ല. ഈ പ്രായത്തിലും ട്വിറ്ററിൽ ആക്ടീവാണ് മരിയ. 2020 മാർച്ചിൽ കോവിഡ് ബാധിതയായി. പൂ‌ർണ ആരോഗ്യവതിയായി സുഖകരമായി ജീവിതം മുന്നോട്ട് പോകുന്നതിനിടെയാണ് ഗിന്നസ് റെക്കോ‌ർഡിന്റെ വാർത്തയും എത്തുന്നത്. ലോക റെക്കോർഡ് ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ് കെയ‌ർഹോമിലുള്ളവ‌ർ.

English Summary: Meet the world’s oldest living person at 115 years