കുഞ്ഞു ജനിക്കുന്ന സമയം മാതാപിതാക്കളുടെ ജീവിതത്തിലെ ഏറ്റവും മറക്കാനാവാത്ത നിമിഷങ്ങളാണ്. പ്രസവം നടക്കുന്ന സമയത്ത് ലേബർറൂമിൽ നിന്നുള്ള ദൃശ്യങ്ങൾ ക്യാമറയിൽ പകർത്തി സൂക്ഷിക്കുന്നവർ പാശ്ചാത്യ രാജ്യങ്ങളിൽ ഏറെയുണ്ട്. അത്തരത്തിൽ പ്രസവസമയത്ത് പകർത്തിയ ഒരു യുവതിയുടെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ ശ്രദ്ധ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുഞ്ഞു ജനിക്കുന്ന സമയം മാതാപിതാക്കളുടെ ജീവിതത്തിലെ ഏറ്റവും മറക്കാനാവാത്ത നിമിഷങ്ങളാണ്. പ്രസവം നടക്കുന്ന സമയത്ത് ലേബർറൂമിൽ നിന്നുള്ള ദൃശ്യങ്ങൾ ക്യാമറയിൽ പകർത്തി സൂക്ഷിക്കുന്നവർ പാശ്ചാത്യ രാജ്യങ്ങളിൽ ഏറെയുണ്ട്. അത്തരത്തിൽ പ്രസവസമയത്ത് പകർത്തിയ ഒരു യുവതിയുടെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ ശ്രദ്ധ പിടിച്ചു പറ്റുന്നത്. അതിനൊരു പ്രത്യേക കാരണവുമുണ്ട്. വേദന അനുഭവിച്ചുകൊണ്ടിരിക്കുന്ന ഭാര്യയുടെ വിഡിയോ നായയുടെ മുഖമുള്ള ഫിൽറ്റർ ഇട്ടാണ് ഭർത്താവ് പകർത്തിയിരിക്കുന്നത്.

ADVERTISEMENT

സാറാ ഗ്രിഫിത്ത് എന്ന യുവതിയാണ് തന്റെ പ്രസവ നിമിഷങ്ങൾ വ്യത്യസ്തമായ രീതിയിൽ ഭർത്താവ് പകർത്തിയിരിക്കുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിരിക്കുന്നത്. വേദനയെ തുടർന്ന് ആശുപത്രി ബെഡിൽ അവശനിലയിൽ കിടക്കുകയാണ് സാറ. മുഖം കൃത്യമായി ക്യാമറയിലേക്ക് നോക്കിയാൽ മാത്രമേ ഫിൽട്ടർ കാണാൻ സാധിക്കൂ എന്നതിനാൽ ഭർത്താവ് യുവതിയുടെ ശ്രദ്ധ ആകർഷിക്കാനും ശ്രമിക്കുന്നുണ്ട്.

ADVERTISEMENT

ഇതോടെ ക്യാമറയിലേക്ക് നോക്കിയ സാറ ഭർത്താവ് വിഡിയോ പകർത്തുകയാണെന്ന് തിരിച്ചറിഞ്ഞതോടെ വേദനയ്ക്കിടയിലും ചിരിച്ചുകൊണ്ട് പോസ് ചെയ്യുകയും ചെയ്തു.  എന്നാൽ ഈ സമയത്തൊന്നും സാറ ഭർത്താവിന്റെ ഫിൽറ്റർ തമാശ അറിഞ്ഞിരുന്നില്ല. പ്രസവശേഷം വിഡിയോ കണ്ടപ്പോൾ മാത്രമാണ് ഇക്കാര്യം അവർ അറിഞ്ഞത്. പ്രസവം നടക്കുന്ന സമയത്തെ വൈകാരികമായ ദൃശ്യങ്ങൾ ഭർത്താവ് പകർത്തുകയാണെന്ന് കരുതിയ യുവതി എന്ന അടിക്കുറിപ്പും നൽകിയിട്ടുണ്ട്.  

ADVERTISEMENT

ഭർത്താവ് കളിയാക്കിയതാണെങ്കിലും തങ്ങൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട വിഡിയോയാണ് ഇതെന്നും സാറ കുറിക്കുന്നു. എന്നാൽ വിഡിയോ കണ്ടവരിൽ ഭൂരിഭാഗം ആളുകൾക്കും  ഈ തമാശയെ അനുകൂലിക്കാൻ സാധിച്ചിട്ടില്ല. തനിക്കായിരുന്നു ഇങ്ങനെയൊരു സാഹചര്യം വന്നതെങ്കിൽ പ്രതികരണം ഇത്തരത്തിലാകുമായിരുന്നില്ല എന്നാണ് കൂടുതൽ സ്ത്രീകളുടെയും മറുപടി. ഈയൊരു ഒറ്റ കാരണംകൊണ്ട് ബന്ധം വേർപെടുത്താൻ പോലും മടിക്കില്ല എന്ന് കുറിക്കുന്നവരുമുണ്ട്. അതിൽനിന്നും ഒരു പടികൂടി കടന്ന് താനായിരുന്നു ആ സ്ഥാനത്തെങ്കിൽ പ്രസവ വേദനയോടെ തന്നെ ബന്ധം പിരിയാനുള്ള അപേക്ഷ നൽകാൻ അഭിഭാഷകനെ തേടി പോകുമായിരുന്നു എന്നുവരെ ഒരാൾ പ്രതികരിക്കുന്നു.

ഈ വിഡിയോയ്ക്ക് പുറമേ സാറയുടെ യഥാർത്ഥ അവസ്ഥ പകർത്തിയ ദൃശ്യങ്ങൾ ഉണ്ടോ എന്നതാണ് മറ്റു ചിലരുടെ സംശയം. കുഞ്ഞുങ്ങൾക്ക് ജന്മം നൽകുന്ന നിമിഷത്തിൽ സ്ത്രീകളുടെ അവസ്ഥ യഥാർത്ഥത്തിൽ എങ്ങനെയാണെന്ന്  തിരിച്ചറിയാത്തതുകൊണ്ടാണ് അതിനെ തമാശ രൂപത്തിൽ അവതരിപ്പിക്കാൻ ഭർത്താവിന് തോന്നിയത് എന്ന് ശക്തമായ ഭാഷയിൽ വിമർശിക്കുന്നവരുമുണ്ട്. എന്നാൽ തന്റെ വിഷമഘട്ടത്തിൽ ഭർത്താവ് കൂടെത്തന്നെ ഉണ്ടായിരുന്നുവെന്നും തന്നെ ആശ്വസിപ്പിക്കുകയായിരുന്നു എന്നുമാണ് സാറ ഇവർക്ക് നൽകുന്ന മറുപടി.

English Summary: My husband put a creepy face filter on me during labor and posted video online