മരണത്തിൽ നിന്നു തിരിച്ചുവരാനാവുന്നതു സാധാരണ സംഭവമല്ല. എന്നാൽ ശവമഞ്ചത്തിൽ കിടത്തി ശ്മശാനത്തിലേക്കു പോകാനുള്ള ഒരുക്കങ്ങൾ നടക്കുന്നതിനിടെ മരണത്തിൽ നിന്നും ജീവിതത്തിലേക്ക് മടങ്ങിവന്നിരിക്കുകയാണ് 102 കാരിയായ...Women, Manorama News, Manorama Online, Malayalam news, Breaking News, latest news

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മരണത്തിൽ നിന്നു തിരിച്ചുവരാനാവുന്നതു സാധാരണ സംഭവമല്ല. എന്നാൽ ശവമഞ്ചത്തിൽ കിടത്തി ശ്മശാനത്തിലേക്കു പോകാനുള്ള ഒരുക്കങ്ങൾ നടക്കുന്നതിനിടെ മരണത്തിൽ നിന്നും ജീവിതത്തിലേക്ക് മടങ്ങിവന്നിരിക്കുകയാണ് 102 കാരിയായ ഒരു മുത്തശ്ശി. ഡെറാഡൂണിലാണ് അമ്പരപ്പിക്കുന്ന സംഭവം അരങ്ങേറിയത്. ഗ്യാൻ ദേവി എന്ന മുത്തശ്ശിയാണ് ബന്ധുമിത്രാദികളെ അത്ഭുതപ്പെടുത്തിക്കൊണ്ട് ജീവൻ തിരികെ പിടിച്ചത്.

ചൊവ്വാഴ്ച രാവിലെ ഗ്യാൻ ദേവി പെട്ടെന്ന് കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ കുടുംബാംഗങ്ങൾ ഡോക്ടറെ വിളിച്ചുവരുത്തി. പരിശോധനകള്‍ക്കൊടുവിൽ മുത്തശ്ശിയുടെ മരണം ഡോക്ടർ സ്ഥിരീകരിക്കുകയും ചെയ്തു. ഇതോടെ വീട്ടിൽ ഉണ്ടായിരുന്നവർ മറ്റു ബന്ധുമിത്രാദികളെയെല്ലാം വിവരം അറിയിക്കുകയായിരുന്നു. പ്രായം കൊണ്ട് ഗ്രാമത്തിലെ ഏറ്റവും മുതിർന്ന ആളായതിനാൽ  ഗ്യാൻ ദേവിയുടെ മരണവാർത്ത അറിഞ്ഞ് നിമിഷങ്ങൾക്കുള്ളിൽ ഗ്രാമവാസികളും അവിടെ തടിച്ചുകൂടി. അധികം വൈകാതെ ശവസംസ്കാര ചടങ്ങുകൾക്കുള്ള ഒരുക്കങ്ങളും ആരംഭിച്ചു.

ADVERTISEMENT

എല്ലാ ഒരുക്കങ്ങളും നടത്തിയശേഷം ശവമഞ്ചത്തിലേക്ക് മൃതദേഹം മാറ്റാൻ തുടങ്ങുന്നതിനിടെയാണ് ഗ്യാൻ ദേവിയുടെ ശരീരം അനങ്ങുന്നതായി ശ്രദ്ധയിൽപ്പെട്ടത്. അൽപസമയം വിറച്ച ശേഷം അവർ കണ്ണുകൾ തുറന്നു. ഒരു നിമിഷത്തേക്ക് അമ്പരന്നു പോയെങ്കിലും മുത്തശ്ശി മരിച്ചിട്ടില്ല എന്ന് അറിഞ്ഞതോടെ അത്രയും നേരം ദുഃഖം തളംകെട്ടിയിരുന്ന വീട്ടിലാകെ സന്തോഷം നിറഞ്ഞു. കണ്ണു തുറന്ന് അല്‍പസമയത്തിനുള്ളിൽ തന്നെ ഗ്യാൻദേവി പൂർണബോധത്തിലേക്ക് എത്തുകയും ചെയ്തിരുന്നു.

ഗ്യാൻ ദേവി മരണത്തെ തോൽപിച്ചു മടങ്ങിയെത്തിയ വാർത്തയറിഞ്ഞ് ഇപ്പോൾ കൂടുതലാളുകൾ അവരെ കാണാനായി വീട്ടിലേക്ക് എത്തുന്നുണ്ട്. സ്വബോധം തിരിച്ചു വന്നശേഷം മറ്റുകാര്യമായ ആരോഗ്യപ്രശ്നങ്ങൾ ഒന്നും മുത്തശ്ശിക്ക് ഉണ്ടായിട്ടില്ല എന്ന് കുടുംബാംഗങ്ങൾ അറിയിക്കുന്നു. മുൻപ് എങ്ങനെയായിരുന്നോ അതേ രീതിയിൽ തന്നെ ആഹാരവും കഴിക്കുന്നുണ്ട്.

ADVERTISEMENT

English Summary: 102-year-old 'dead' woman wakes up shortly before funeral preparations