50 വനിതകളെ കമാൻഡിങ് ഓഫിസർമാരായി നിയമിച്ച് ഇന്ത്യന്‍ ആർമി. ഇന്ത്യ– ചൈന അതിർത്തിയിലടക്കം രാജ്യത്തെ തന്ത്രപ്രധാനമേഖലകളിലാണ് നിയനം. സൈന്യത്തിലെ ലിംഗസമത്വം കണക്കിലെടുത്ത് 108 വനിതകളെ കൂടുതൽ ഉത്തരവാദിത്തമുള്ള കമാൻഡകർ പദവിയിലേക്കു തിരഞ്ഞെടുത്തിരുന്നു. ഫെബ്രുവരി ഇരുപതുമുതലാണ് വിവിധയിടങ്ങളിൽ കാമാൻഡിങ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

50 വനിതകളെ കമാൻഡിങ് ഓഫിസർമാരായി നിയമിച്ച് ഇന്ത്യന്‍ ആർമി. ഇന്ത്യ– ചൈന അതിർത്തിയിലടക്കം രാജ്യത്തെ തന്ത്രപ്രധാനമേഖലകളിലാണ് നിയനം. സൈന്യത്തിലെ ലിംഗസമത്വം കണക്കിലെടുത്ത് 108 വനിതകളെ കൂടുതൽ ഉത്തരവാദിത്തമുള്ള കമാൻഡകർ പദവിയിലേക്കു തിരഞ്ഞെടുത്തിരുന്നു. ഫെബ്രുവരി ഇരുപതുമുതലാണ് വിവിധയിടങ്ങളിൽ കാമാൻഡിങ് ഓഫിസർമാരായി വനിതകള്‍ ചുമതലയേറ്റത്.  

1992 മുതൽ 2006 വരെയുള്ള കാലഘട്ടങ്ങളിൽ സൈന്യത്തിൽ എൻജിനിയർമാരായും മെഡിക്കൽ ഓഫിസർമാരായും സേവനമനുഷ്ഠിച്ചവരാണ് ഇവരിൽ ഭുരിഭാഗവും. ‘സ്ത്രീകളെ കമാൻഡർ തസ്തികയിലേക്കു നിയമിക്കേണ്ടത് അനിവാര്യമാണ്. പുതിയ ഉത്തരവുകൾ ഇറക്കാനും അത് നടപ്പിലാക്കാനും അവർ പ്രാപ്തരാണ്’– എന്നാണ് മുൻ ആർമി കമാൻഡർ ലെഫ്റ്റനന്റ് ജനറൽ ഡി.എസ്. ഹൂഡ പുതിയ തീരുമാനത്തെ കുറിച്ചു പറഞ്ഞത്. 

ADVERTISEMENT

‘പരമ്പരാഗത രീതിയെ പൊളിച്ചെഴുതുന്നതാണ് പുതിയ തീരുമാനം. പുരുഷനോടൊപ്പം തന്നെ നിൽക്കേണ്ടവളാണ് സ്ത്രീ. സ്ത്രീകൾ കൂടുതൽ ഉത്തരാവിദിത്തങ്ങൾ ഏറ്റെടുക്കുമെന്ന് എനിക്കുറപ്പാണ്’– എന്നായിരുന്നു മുൻ സൈനിക ഉദ്യോഗസ്ഥയായ സരിത സതിജയുടെ പ്രതികരണം. സൈനിക ആശുപത്രികളിൽ കമാന്‍ഡിങ് ഓഫിസർമാരായി സ്ത്രീകൾ നേരത്തെ തന്നെയുണ്ട്. സ്ത്രീശാക്തീകരണത്തിനു പ്രാധാന്യം നൽകിയാണ് പുതിയ തീരുമാനമെന്ന് ആർമി ചീഫ് ജനറൽ മനോജ് പാണ്ഡെയും വ്യക്തമാക്കി. 

English Summary: Around 50 women officers set to head army units in forward areas