വിവാഹവും തുടർന്നു നടക്കുന്ന സത്കാരങ്ങളും എല്ലാം ഏറെ ചിലവുള്ള കാര്യമാണെന്ന് നിസ്സംശയം പറയാം. അതുകൊണ്ടു തന്നെ പലരും തങ്ങളുടെ വിവാഹ ചടങ്ങുകൾ ലളിതമാക്കാറുണ്ട്. വിവാഹ ദിവസം വരുന്ന അതിഥികൾക്ക് ഒരു ഗ്ലാസ് വെള്ളം മാത്രമാണ് നൽകാൻ...Women, Viral news, Viral post, Breaking news, Latest news, Manaorama news

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിവാഹവും തുടർന്നു നടക്കുന്ന സത്കാരങ്ങളും എല്ലാം ഏറെ ചെലവുള്ള കാര്യമാണെന്ന് നിസ്സംശയം പറയാം. അതുകൊണ്ടു തന്നെ പലരും തങ്ങളുടെ വിവാഹ ചടങ്ങുകൾ ലളിതമാക്കാറുണ്ട്. വിവാഹ ദിവസം വരുന്ന അതിഥികൾക്ക് ഒരു ഗ്ലാസ് വെള്ളം മാത്രമാണ് നൽകാൻ തീരുമാനിച്ചിരിക്കുന്നതെന്ന് സോഷ്യൽ മീഡിയയിലൂടെ അറിയിക്കുകയാണ് ഒരു വധു. ഒരു ‘ഡ്രൈ വെഡ്ഡിങ്’ നടത്താനാണ് തങ്ങളുടെ തീരുമാനമെന്നും ഇവര്‍ പറഞ്ഞു. 

ഈ വര്‍ഷത്തിൽ വിവാഹം ഉണ്ടാകും. പക്ഷേ, അതൊരു ഡ്രൈ വെഡ്ഡിങ് ആയിരിക്കും. ആൽക്കഹോൾ, സോഡ, കാപ്പി എന്നിവയൊന്നും വിവാഹത്തിനുണ്ടാകില്ല. വധുവിന്റെ മുത്തശ്ശിയായിരിക്കും വിവാഹത്തിന്റെ ചെലവു വഹിക്കുക എന്നും വധുവും വരനും സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. ‘ഞങ്ങളുടെ കുടുംബത്തിൽ നിറയെ കുട്ടികളുണ്ട്. എന്നാൽ കുട്ടികളെ ഒഴിവാക്കി ഒരു ചടങ്ങ് അസാധ്യമാണ്. അതുകൊണ്ടു തന്നെ ഞങ്ങൾ ചടങ്ങ് ഡ്രൈയായി നടത്താൻ തീരുമാനിച്ചു. അതുകൊെണ്ടു തന്നെ ഒരു തരത്തിലുള്ള മദ്യവും ചടങ്ങിൽ അനുവദിക്കില്ല. കുട്ടികളുള്ളതു കൊണ്ടു മാത്രം അല്ല. ഞാനും എന്റെ വരനും മദ്യപിക്കില്ല.’– വധു വ്യക്തമാക്കി. 

ADVERTISEMENT

അതിഥികളായി എത്തുന്നവർക്ക് ആഹാരം നൽകും. പക്ഷേ, കുടിക്കാൻ വെള്ളം മാത്രമാണ് നൽകുക എന്നും വധു പറഞ്ഞു. തന്റെ ഈ തീരുമാനം കേട്ട് വീട്ടുകാരും സുഹൃത്തുക്കളും ദേഷ്യപ്പെട്ടതായും യുവതി പറയുന്നുണ്ട്. വിവാഹം ബോറാകുമെന്നും ആളുകളെ അപമാനിക്കുന്നതിനു തുല്യമാണെന്നും അവർ പറഞ്ഞിരുന്നു. എന്നാൽ  ആൽക്കഹോൾ പൂർണമായി ഒഴിവാക്കാൻ തന്നെയാണ് തീരുമാനം. യുവതിയുടെ തീരുമാനത്തിനു തീരുമാനത്തിനു വലിയ രീതിയിലുള്ള വിമർശനങ്ങളും എത്തി. ‘ ആൽക്കഹോൾ ഉൾപ്പെടുത്തണമോ വേണ്ടയോ എന്നതല്ല പ്രശ്നം. അതിഥികൾക്കു വെള്ളം മാത്രം നൽകുന്ന തീരുമാനം അവരെ അപമാനിക്കുന്നതിനു തുല്യമാണ്. ’– എന്നായിരുന്നു യുവതിയുടെ കുറിപ്പിനു താഴെ ഒരാളുടെ കമന്റ്. ‘ഇത് വളരെ മോശമാണ്. ഒരു സോഡ പോലും ലഭിക്കാത്ത വിവാഹചടങ്ങാണെങ്കിൽ ഞാൻ പോകില്ലെന്നു നൂറു ശതമാനം ഉറപ്പാണ്.’– എന്ന രീതിയിലും കമന്റുകൾ എത്തി. 

English Summary: Bride To Serve Only Water At Her Wedding, Internet Calls Her ''A Bad Host''