1947-ൽ ഇന്ത്യയ്ക്കും പാകിസ്ഥാനും സ്വാതന്ത്ര്യം ലഭിച്ചത് ഏതാണ്ട് ഒരേ സമയത്താണ്, സ്വാതന്ത്ര്യത്തിനു ശേഷം ഇന്ത്യ അതിന്റെ സമ്പദ്‌വ്യവസ്ഥയിൽ ഗണ്യമായ വളർച്ച രേഖപ്പെടുത്തി എന്ന് പറയുന്നതിൽ തെറ്റില്ല. 75 വർഷങ്ങൾക്കിപ്പുറം ഇന്ത്യ സാമ്പത്തികമായി ഏറെ മുന്നോട്ട് പോയിരിക്കുന്നു. ലോകത്തിലെ ഏറ്റവും ധനികരായവരിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

 1947-ൽ ഇന്ത്യയ്ക്കും പാകിസ്ഥാനും സ്വാതന്ത്ര്യം ലഭിച്ചത് ഏതാണ്ട് ഒരേ സമയത്താണ്, സ്വാതന്ത്ര്യത്തിനു ശേഷം ഇന്ത്യ അതിന്റെ സമ്പദ്‌വ്യവസ്ഥയിൽ ഗണ്യമായ വളർച്ച രേഖപ്പെടുത്തി എന്ന് പറയുന്നതിൽ തെറ്റില്ല. 75 വർഷങ്ങൾക്കിപ്പുറം ഇന്ത്യ സാമ്പത്തികമായി ഏറെ മുന്നോട്ട് പോയിരിക്കുന്നു. ലോകത്തിലെ ഏറ്റവും ധനികരായവരിൽ ഇന്ത്യാക്കാരുടെ എണ്ണം ഇന്ന് വിരലിൽ എണ്ണാവുന്നതിനേക്കാൾ കൂടുതലുമാണ്. എന്നാൽ മറുവശത്ത്, പാക്കിസ്ഥാന്റെ സമ്പദ്‌വ്യവസ്ഥ കാലഘട്ടങ്ങൾക്കിപ്പുറവും തകർച്ചയിലാണെന്ന് തന്നെ പറയേണ്ടിവരും., നിലനിൽപ്പിനായി ഐ‌എം‌എഫ്, ചൈന, സൗദി അറേബ്യ, മറ്റ് ചില രാജ്യങ്ങൾ എന്നിവയെ  ആശ്രയിക്കുന്ന പാകിസ്ഥാനിൽ നിരവധി വെല്ലുവിളികൾക്കിടയിലും പേരും പ്രശസ്തിയും പണവും സമ്പാദിച്ച ചില പാക്കിസ്ഥാനികളുണ്ട്. പാക്കിസ്ഥാനിലെ ഏറ്റവും ധനികയായ സ്ത്രീയായി കണക്കാക്കപ്പെടുന്ന ഇഖ്‌റ ഹസ്സൻ മാൻഷയാണ് അത്തരത്തിലുള്ള ഒരാൾ. 

പാകിസ്ഥാനിലെ രണ്ടാമത്തെ വലിയ ധനികനായ മിയാൻ മുഹമ്മദ് മാൻഷയുടെ മകനായ മിയാൻ ഒമർ മാൻഷയുടെ ഭാര്യയാണ് ഇഖ്റ ഹസ്സൻ. പാകിസ്ഥാനിലെ ഏറ്റവും ധനികയായ സ്ത്രീയാണിവർ. പാകിസ്ഥാനിലെ പ്രോപ്പർട്ടികളും ലണ്ടനിലെ ഒരു 5-നക്ഷത്ര ഹോട്ടലും നിയന്ത്രിക്കുന്ന നിഷാത് ഹോട്ടൽസ് ആൻഡ് പ്രോപ്പർട്ടീസിന്റെ സിഇഒയാണ് ഇഖ്റ ഹസ്സൻ. ലണ്ടൻ സ്‌കൂൾ ഓഫ് ഇക്കണോമിക്‌സിൽ നിന്ന് ഇന്റർനാഷണൽ പൊളിറ്റിക്‌സിൽ ബിഎസ്‌സി ബിരുദവും ലണ്ടൻ യൂണിവേഴ്‌സിറ്റി ഓഫ് ഓറിയന്റൽ ആൻഡ് ആഫ്രിക്കൻ സ്റ്റഡീസിൽ (എസ്‌ഒഎഎസ്) ഇന്റർനാഷണൽ റിലേഷൻസിൽ എംഎസ്‌സി ബിരുദവും ഇഖ്‌റ ഹസ്സൻ പൂർത്തിയാക്കി. നിഷാത് ഗ്രൂപ്പിന്റെ കൂടാതെ നിരവധി കമ്പനികളുടെ ബോർഡിൽ ഡയറക്ടറായും ഇഖ്റ പ്രവർത്തിക്കുന്നുണ്ട്. ഇഖ്റ ഹസന്റെ ആസ്തിയെക്കുറിച്ച് വ്യക്തമായ വിവരങ്ങളൊന്നും ലഭ്യമല്ലെങ്കിലും ചില റിപ്പോർട്ടുകൾ അവകാശപ്പെടുന്നത് അവരുടെ ആസ്തി ഏകദേശം 1 ബില്യൺ യുഎസ് ഡോളറാണെന്നാണ്. മുകേഷ് അംബാനിയുമായും ഗൗതം അദാനിയുമായും അവരുടെ ആസ്തി താരതമ്യം ചെയ്യുമ്പോൾ, അംബാനിയുടെ ആസ്തി ഏകദേശം 90 ബില്യൺ യുഎസ് ഡോളറാണ്, അതേസമയം അദാനിയുടെ ആസ്തി 55 ബില്യൺ ഡോളറും. അങ്ങേയറ്റം സാമ്പത്തിക ഞെരുക്കത്തിലുള്ള ഒരു രാജ്യത്തെ അതിസമ്പന്നയായ സ്ത്രീയുടെ ആസ്തി ഇന്ത്യയിലെ കോടിശ്വരൻമാരുടെ അത്ര വരില്ലെങ്കിലും അവരുടെ രാജ്യത്തെ ഏറ്റവും വലിയ ധനിക ഇഖ്റ ഹസൻ തന്നെയാണ്. 

ADVERTISEMENT

Read also: 'ഇതുപോലെ എനിക്കും അമ്മയോടൊപ്പം ഇരിക്കണം', ശ്രീദേവിയുടെ പിറന്നാളിന് മകൾ ജാൻവിയുടെ കുറിപ്പ്

ഇഖ്‌റയുടെ ഭർതൃപിതാവ് മിയാൻ മുഹമ്മദ് മാൻഷ പാകിസ്ഥാനിലെ ആദ്യത്തെ ശതകോടീശ്വരനാണ്. അദ്ദേഹത്തെ 'പാകിസ്ഥാനിലെ മുകേഷ് അംബാനി' എന്നാണ് വിളിയ്ക്കുന്നത്. ഫോർബ്‌സ് പറയുന്നതനുസരിച്ച്, പാക്കിസ്ഥാനിലെ ഏറ്റവും വലിയ പരുത്തി വസ്ത്രങ്ങൾ കയറ്റുമതി ചെയ്യുന്ന നിഷാത് ഗ്രൂപ്പ്, പാകിസ്ഥാനിലെ ഏറ്റവും വലിയ സ്വകാര്യ തൊഴിൽ ദാതാവാണ്. പവർ പ്രോജക്ടുകൾ, സിമന്റ്, ഇൻഷുറൻസ് ബിസിനസ്സ് എന്നിവയിലും മാൻഷയുടെ കമ്പനി നിക്ഷേപം നടത്തുന്നുണ്ട്.

ADVERTISEMENT

Content Summary: Iqraa Hassan Mansha- Richest Woman in Pakistan