'ഇതുപോലെ എനിക്കും അമ്മയോടൊപ്പം ഇരിക്കണം', ശ്രീദേവിയുടെ പിറന്നാളിന് മകൾ ജാൻവിയുടെ കുറിപ്പ്

sridevi-jahnvi
ശ്രീദേവി അമ്മയോടൊപ്പം, മകൾ ജാൻവിയോടൊപ്പം ശ്രീദേവി. Image Credit: instagram/janhvikapoor
SHARE

ശ്രീദേവിയുടെ 60–ാം ജന്മവാർഷികത്തിൽ അമ്മയ്ക്കു പിറന്നാൾ ആശംസകൾ നേർന്ന് മകൾ ജാൻവി കപൂർ. ശ്രീദേവി തന്റെ അമ്മയോടൊപ്പം സിനിമാസെറ്റിലിരിക്കുന്ന പഴയകാല ചിത്രമാണ് ജാൻവി സോഷ്യൽ മീഡിയയിൽ ഇത്തവണ പങ്കുവച്ചത്.

''അമ്മയോടൊപ്പം സിനിമാ സെറ്റിലിരിക്കാനായിരുന്നു എന്നും നിങ്ങൾക്ക് ഇഷ്ടം. ഇന്ന് അമ്മയുടെ പിറന്നാൾ ദിവസം ഞാനും ഒരു സിനിമാ സെറ്റിലാണ്, ഇതുപോലെ എനിക്കും അമ്മയോടൊപ്പം ഇരിക്കാൻ കഴി​ഞ്ഞിരുന്നെങ്കിൽ എന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. അങ്ങനെയായിരുന്നെങ്കിൽ നമുക്ക് എല്ലാവരോടും പറയാമായിരുന്നു, ഇത് അമ്മയുടെ അറുപതാമത്തെ അല്ല 35–ാമത്തെ പിറന്നാൾ ആണെന്ന്. ഞാൻ കഴിവിന്റെ പരാമാധി ചെയ്യുന്നുണ്ടോ എന്നും അമ്മയ്ക്ക് എന്നെയോർത്ത് അഭിമാനമുണ്ടോ എന്നും ആ കണ്ണിൽ നോക്കി അറിയാമായിരുന്നു. ഈ ലോകത്ത് അമ്മയെയാണ് ഞാൻ ഏറ്റവും കൂടുതൽ സ്നേഹിക്കുന്നത്, സ്പെഷലും നിങ്ങൾ തന്നെ. അമ്മയിപ്പോഴും കൂടെയുണ്ടെന്ന് ഞങ്ങൾക്കറിയാം. ഞങ്ങൾ മുന്നോട്ട് പോകുന്നതിനു കാരണവും അതുതന്നെ. അമ്മ ഇന്ന് ഒരുപാട് പായസവും, ഐസ്ക്രീമും കാരമൽ കസ്റ്റാർഡും കഴിച്ചെന്നു പ്രതീക്ഷിക്കുന്നു.' എന്നാണ് ജാൻവി തന്റെ പോസ്റ്റില്‍കുറിച്ചത്. 

Read also: ജനങ്ങൾ 'സെക്സി സാം' പ്രതീക്ഷിച്ചു വന്നു, കിട്ടിയത് 'മെസ്സി മാമ'; ഫോളോവേഴ്സ് ഓടി രക്ഷപ്പെട്ടുവെന്ന് സമീറ റെഡ്ഡി

വളരെ നല്ല ഓര്‍മക്കുറിപ്പെന്നും ജാൻവിയെ ഓര്‍ത്ത് അമ്മയ്ക്ക് അഭിമാനമുണ്ടാകുമെന്നും കമന്റുകൾ പറയുന്നു. താരത്തോടുള്ള സ്നേഹമാണ് കമന്റ് ബോക്സ് നിറയെ.

പല ഭാഷകളിലായി 300ലധികം ചിത്രങ്ങളിലാണ് ശ്രീദേവി അഭിനയിച്ചത്. മനസ്സിൽ പതിഞ്ഞു പോകുന്ന അനവധി കഥാപാത്രങ്ങൾക്ക് ശ്രീദേവി ജീവൻ നൽകി. 2018 ഫെബ്രുവരി 25ന് ഹോട്ടല്‍ മുറിയിലെ ബാത് ടബ്ബിൽ ശ്രീദേവിയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

Content Summary: Jahnvi Kapoor shares an emotional post about her mother Sridevi

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കല്യാണ തേൻനിലാ...

MORE VIDEOS