പൂർണ്ണ ആരോഗ്യത്തോടെ ജീവിച്ചിരുന്നിട്ടും ഈ ഭൂമിയിൽ ജീവനോടെയുണ്ടെന്നു തെളിയിക്കാൻ പെടാപ്പാട്പെടുകയാണ് അമേരിക്കൻ സ്വദേശിയായ 52 കാരി. ഒന്നും രണ്ടുമല്ല നീണ്ട 16 വർഷങ്ങളായി ഈയൊരു ഒറ്റ ലക്ഷ്യത്തിലാണ് മാഡലിന്റെ ജീവിതം. 2007ൽ തികച്ചും അപ്രതീക്ഷിതമായി സംഭവിച്ച ഒരു അബദ്ധം മൂലം രേഖകളിൽ മിഷേൽ കാർത്തൻ എന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പൂർണ്ണ ആരോഗ്യത്തോടെ ജീവിച്ചിരുന്നിട്ടും ഈ ഭൂമിയിൽ ജീവനോടെയുണ്ടെന്നു തെളിയിക്കാൻ പെടാപ്പാട്പെടുകയാണ് അമേരിക്കൻ സ്വദേശിയായ 52 കാരി. ഒന്നും രണ്ടുമല്ല നീണ്ട 16 വർഷങ്ങളായി ഈയൊരു ലക്ഷ്യത്തിലാണ് മാഡലിന്റെ ജീവിതം. 2007ൽ തികച്ചും അപ്രതീക്ഷിതമായി സംഭവിച്ച ഒരു അബദ്ധം മൂലം രേഖകളിൽ മിഷേൽ കാർത്തൻ മാഡലിൻ മരണപ്പെട്ടവരുടെ പട്ടികയിൽ ഉൾപ്പെട്ടു പോവുകയായിരുന്നു. 

വെബ്സ്റ്റർ സർവ്വകലാശാലയിലെ ബിസിനസ് ടെക്നോളജി വിദ്യാർഥിനിയായിരുന്ന മാഡലിൻ ഒരു രാജ്യാന്തര ഇന്റേൻഷിപ്പ് പരിപാടിയിലേക്കു തിരഞ്ഞെടുക്കപ്പെട്ടിരുന്നു. എന്നാൽ ഇതിനുള്ള പണത്തിനായി ഫിനാൻഷ്യൽ എയ്ഡിനു വേണ്ടി ശ്രമിച്ചപ്പോഴാണ്  പ്രശ്നങ്ങളുടെ തുടക്കം. മരണപ്പെട്ടുപോയ ഒരു വ്യക്തിയുടെ സോഷ്യൽ സെക്യൂരിറ്റി നമ്പറാണ് മാഡലിന്റേതായി രേഖകളിൽ ഉണ്ടായിരുന്നത്. എത്രയും പെട്ടെന്ന് ഇത് മാറ്റേണ്ടത് അത്യാവശ്യമായതിനാൽ അവർ ഉടൻ തന്നെ സോഷ്യൽ സെക്യൂരിറ്റി അഡ്മിനിസ്ട്രേഷനുമായി ബന്ധപ്പെട്ടു.

ADVERTISEMENT

എന്നാൽ മരണപ്പെട്ടവരുടെ പട്ടികയിലേക്കു മാഡലിന്റെ പേര് ചേർത്ത് കഴിഞ്ഞിരുന്നു എന്നാണ് ലഭിച്ച മറുപടി. ഇതിൽ മാറ്റം വരുത്തുക എന്നത് അത്ര എളുപ്പമല്ലാത്തതിനാൽ പിന്നീട് ഇങ്ങോട്ടുള്ള വർഷങ്ങളിൽ മരിച്ചവരുടെ പട്ടികയിൽ നിന്നും സ്വയം ഒഴിവാക്കപ്പെടാനുള്ള ശ്രമങ്ങളിലായിരുന്നു മാഡലിൻ. ഒടുവിൽ 2019 ൽ സോഷ്യൽ സെക്യൂരിറ്റി അഡ്മിനിസ്ട്രേഷനെതിരെ നിയമപരമായി മുന്നോട്ടു നീങ്ങുന്നത് വരെ കാര്യങ്ങൾ എത്തി. എന്നാൽ ഇതുകൊണ്ടൊന്നും പട്ടികയിൽ നിന്നും പേര് ഒഴിവാക്കപ്പെടുകയോ പ്രശ്നം പരിഹരിക്കപ്പെടുകയും ചെയ്തില്ല.

Read also: 'കലക്ടറേ, ഞാൻ ഒരു ഉമ്മ തന്നോട്ടെ?' ഇത് ദിവ്യ എസ്. അയ്യർ മുത്തമിട്ട് ആഘോഷിച്ച നബിദിനം; വൈറലായി വിഡിയോ

ADVERTISEMENT

എന്നാൽ ഇത് ഒറ്റപ്പെട്ട സംഭവമല്ല എന്നാണ് അഡ്മിനിസ്ട്രേഷൻ നൽകുന്ന വിശദീകരണം. തയ്യാറാക്കിയിരിക്കുന്ന മരണപ്പെട്ടവരുടെ പട്ടികയിൽ ഒരു ശതമാനമാണ് ഇത്തരത്തിൽ തെറ്റായി രേഖപ്പെടുത്തപ്പെടാറുള്ളത്. ഇതിന്റെ മൂന്നിലൊന്നു മാത്രമേ തിരുത്താൻ സാധിക്കാറുമുള്ളൂ. അഡ്മിനിസ്ട്രേഷൻ ആവശ്യപ്പെട്ട പ്രകാരം സ്കൂൾ റിപ്പോർട്ട് കാർഡും ലൈസൻസും പാസ്പോർട്ട് അടക്കമുള്ള രേഖകളും ജീവനോടെ ഇരിക്കുന്നു എന്ന് അധികാരികളുടെ പക്കൽ നിന്നും എഴുതി വാങ്ങിയ കത്തും എല്ലാം മാഡലിൻ സമർപ്പിക്കുകയും ചെയ്തിട്ടുണ്ട്.

Read also: 'ക്ലാസിൽ ഇരിക്കാതെ പുറത്തിറങ്ങി നടക്കും, കളിക്കുന്നതെല്ലാം ഒറ്റയ്ക്ക്; മോന് ഓട്ടിസമാണെന്ന് അന്ന് അറിഞ്ഞിരുന്നില്ല'

ADVERTISEMENT

എന്നാൽ ഇതുകൊണ്ടൊന്നും മരണപ്പട്ടികയിൽ നിന്നും പുറത്തു വരാൻ സാധിച്ചിട്ടില്ല. 2007 മുതൽ ഇങ്ങോട്ട് തനിക്ക് സാധാരണ ജീവിതം നയിക്കാൻ സാധിച്ചിട്ടില്ല എന്നതാണ് മാഡലിൻ നേരിടുന്ന പ്രധാന പ്രശ്നം. ജോലിക്ക് പോകാനോ ലോൺ എടുക്കാനോ വാഹനം വാങ്ങാനോ എന്തിനേറെ വോട്ട് ചെയ്യാൻ പോലും നിയമപരമായി ഇവർക്ക് അനുവാദമില്ല. എന്നാൽ 2021ൽ ഒരു പുതിയ സോഷ്യൽ സെക്യൂരിറ്റി നമ്പർ മാഡലിന് അനുവദിച്ച് കിട്ടിയിരുന്നു. എന്നാൽ അത് വലിയ ഒരു ആശ്വാസമായിരുന്നില്ല. ഔദ്യോഗികമായി തന്റെ സർനെയിമിൽ മാറ്റം വരുത്തിയിട്ടു പോലും കാര്യമുണ്ടായിരുന്നില്ല. കാരണം പഴയ സോഷ്യൽ സെക്യൂരിറ്റി നമ്പറുമായി ബന്ധപ്പെടുത്തി തന്നെയാണ് പുതിയത് അനുവദിച്ചിരിക്കുന്നത്.  ഇനി എത്രതന്നെ കാത്തിരിക്കേണ്ടി വന്നാലും പട്ടികയിൽ നിന്നും നീക്കം ചെയ്യപ്പെടാനുള്ള പരിശ്രമവുമായി മുന്നോട്ടു പോകാൻ തന്നെയാണ് മാഡലിന്റെ തീരുമാനം.

Read also: 'ഞാൻ മരിച്ചെന്ന് യൂട്യൂബിൽ വിഡിയോ, ഇതിലൂടെ അവർക്ക് എന്താണ് കിട്ടുന്നത്?': ഡബ്ബിങ് ആർട്ടിസ്റ്റ് ദീപ വെങ്കട്ട്

Content Summary: Madeline-Michelle Carthen is trying to prove that she is not dead