തൊഴിലിടങ്ങളിലും വീടകങ്ങളിലും സ്ത്രീകൾ സുരക്ഷിതരല്ലെന്ന വാർത്തകളാണ് സമീപകാലങ്ങളിൽ പുറത്തു വരുന്നത്. എത്ര ഉയർന്ന ജീവിത സാഹചര്യമുള്ള സ്ത്രീയായാലും ജീവിതത്തിലൊരിക്കലെങ്കിലും പലരീതിയിലുള്ള ലൈംഗികാതിക്രമത്തിനിരയാകുന്ന ദുരവസ്ഥയുണ്ട്. സ്ത്രീകൾക്കു നേരെയുള്ള ലൈംഗികാതിക്രമങ്ങൾ വർധിച്ചു വരുന്ന കാലത്ത് തനിക്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൊഴിലിടങ്ങളിലും വീടകങ്ങളിലും സ്ത്രീകൾ സുരക്ഷിതരല്ലെന്ന വാർത്തകളാണ് സമീപകാലങ്ങളിൽ പുറത്തു വരുന്നത്. എത്ര ഉയർന്ന ജീവിത സാഹചര്യമുള്ള സ്ത്രീയായാലും ജീവിതത്തിലൊരിക്കലെങ്കിലും പലരീതിയിലുള്ള ലൈംഗികാതിക്രമത്തിനിരയാകുന്ന ദുരവസ്ഥയുണ്ട്. സ്ത്രീകൾക്കു നേരെയുള്ള ലൈംഗികാതിക്രമങ്ങൾ വർധിച്ചു വരുന്ന കാലത്ത് തനിക്ക് നേരിടേണ്ടിവന്ന അതിക്രമത്തെ കുറിച്ചു തുറന്നു പറയുകയാണ് അമേരിക്കൻ ജിംനാസ്റ്റ് സിമോൺ ബൈൽസ്. ഹെർസെൽഫ് എന്ന ഡോക്യുമെന്ററിയിലാണ്് താരം തനിക്ക് നേരിട്ട അതിക്രമത്തെ കുറിച്ചു തുറന്നു പറഞ്ഞത്. 

 മുൻ യുഎസ് ജിംനാസ്റ്റിക്സ് താരം ഡോ. ലാറി നാസർ പീഡിപ്പിച്ച നിരവധി സ്ത്രീകളിൽ ഒരാളാണ് താനെന്ന് താരം തുറന്നു പറഞ്ഞിരുന്നു. കുട്ടികളെയും സ്ത്രീകളെയും പീഡിപ്പിച്ച നിരവധി കേസുകളിൽ പ്രതിയായ ഇയാള്‍ക്ക് 2018ൽ ശിക്ഷവിധിച്ചിരുന്നു. മാർത്തോ കരോലിയുടെ ജിംനാസ്റ്റിക്സിലാണ് ബൈൽസ് പരിശീലനം നടത്തിയിരുന്നത്. വിവിധഘട്ടങ്ങളിലൂടെ കടന്നു പോകുന്ന പരിശീലനത്തിന്റെ അവസാനഘട്ടമാണ് തെറാപ്പി. ഇവിടെയാണ് നാസറിനെ നേരിടേണ്ടി വന്നതെന്നും താരം വ്യക്തമാക്കി. 

ADVERTISEMENT

വർഷങ്ങളോളം ഇയാൾ നിരവധി പേരെ ലൈംഗിക ചൂഷണത്തിനിരയാക്കിയതായും താരം പറയുന്നു. ‘ ഒരിക്കൽ സുഹൃത്തുക്കളിൽ ഒരാളോട് ഞാൻ സംശയം ചോദിച്ചു. എന്നെ ഇവിടെ സ്പർശിച്ചിട്ടുണ്ടെങ്കിൽ അത് ലൈംഗികാതിക്രമമാണോ? എന്നാൽ തനിക്കും അയാളിൽ നിന്ന് ഇത്തരത്തിൽ അനുഭവമുണ്ടായിട്ടുണ്ടെന്നായിരുന്നു അവളുടെ മറുപടി. അതുകൊണ്ടു തന്നെ അത് പീഡനമായിരിക്കില്ലെന്നും അവൾ പറഞ്ഞു. നിനക്കുറപ്പാണോ എന്ന് ഞാൻ തിരിച്ചു ചോദിച്ചു. എന്നാൽ എനിക്ക് അങ്ങനെ തോന്നിയില്ല. അത് തമാശയായിരുന്നില്ല. യഥാർഥത്തിൽ ലൈംഗികാതിക്രമമായിരുന്നു. എന്നെ പോലെ നിരവധി പെൺകുട്ടികൾക്ക് ഇത്തരം ദുരനുഭവം അദ്ദേഹത്തിൽ നിന്നുണ്ടായിട്ടുണ്ട്.’– സിമോൺ ബൈൽസ് പറഞ്ഞു. 

അന്ന് നേരിട്ട വേദനകൾ ഇന്ന് ശക്തയാക്കി മാറ്റി എന്നും താരം വ്യക്തമാക്കി. സമൂഹമാധ്യമത്തില്‍ ഇതു സംബന്ധിച്ച കുറിപ്പും 2018ൽ ബൈൽസ് പങ്കുവച്ചു. ഏഴ് എപ്പിസോഡുകളിലായി ഡോക്യുമെന്ററി എത്തുന്നത്. അവസാനമായി എത്തിയ എപ്പിസോഡിലാണ് താരം തനിക്ക് നേരിടേണ്ടി വന്ന അതിക്രമത്തെ കുറിച്ചു തുറന്നു പറയുന്നത്. സിമോൺ ബൈൽസിന്റെ ജീവിതമാണ് ഡോക്യുമെന്ററിയുടെ പ്രമേയം. 

ADVERTISEMENT

English Summary: Simone Biles opens up about being sexually abused in recent docu-series