എയർഹോസ്റ്റസ് എന്നു പറയുമ്പോൾ തന്നെ ആദ്യം മനസ്സിലേക്ക് വരുന്നത് ഹൈഹീൽ ചെരുപ്പും പെൻസിൽ സ്കർട്ടും തൊപ്പിയും അടങ്ങിയ അവരുടെ വേഷവിധാനങ്ങളായിരിക്കും. എന്നാൽ ഇത് സ്ത്രീകളിൽ കാര്യമായ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്നുണ്ട്. എന്നാൽ ഇപ്പോൾ വനിതാ ജീവനക്കാർക്കു വേണ്ടി ഉചിതമായ...women, skirt, viral news, manorama news, manorama online, viral news, viral video

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എയർഹോസ്റ്റസ് എന്നു പറയുമ്പോൾ തന്നെ ആദ്യം മനസ്സിലേക്ക് വരുന്നത് ഹൈഹീൽ ചെരുപ്പും പെൻസിൽ സ്കർട്ടും തൊപ്പിയും അടങ്ങിയ അവരുടെ വേഷവിധാനങ്ങളായിരിക്കും. എന്നാൽ ഇത് സ്ത്രീകളിൽ കാര്യമായ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്നുണ്ട്. എന്നാൽ  ഇപ്പോൾ വനിതാ ജീവനക്കാർക്കു വേണ്ടി ഉചിതമായ തീരുമാനമെടുത്ത് വാർത്തകളിൽ ഇടം നേടുകയാണ് യുക്രയിൻ വിമാന കമ്പനിയായ സ്കൈ അപ്പ്.

ഹൈഹീൽഡ് ചെരുപ്പിനു പകരം ഷൂവും പെൻസിൽ സ്കർട്ടിനു പകരം പാന്റും അയഞ്ഞ വസ്ത്രങ്ങളും ധരിക്കാൻ കമ്പനി വനിതാജീവനക്കാർക്ക് അനുമതി നൽകി. പഴയ വസ്ത്രധാരണ രീതി വനിതാ ജീവനക്കാരിൽ മടുപ്പുളവാക്കുന്നതായി കണ്ടെത്തിയതിനാലാണ് പുതിയ തിരൂമാനമെന്ന് സ്കൈ അപ്പ് വ്യക്തമാക്കി. മണിക്കൂറുകളോളം ഹൈഹീൽഡ് ചെരുപ്പിൽ നിർക്കേണ്ടി വരുന്നത് ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ‘തുടർച്ചയായി 21 മണിക്കൂറോളം ഈ ചെരുപ്പിൽ നിന്നാൽ നടക്കാൻ പോലും കഴിയില്ല. സുരക്ഷാ പരിശോധനയും വൃത്തിയാക്കലും ഈ 21 മണിക്കൂറിൽപ്പെടുന്നു. പലജീവക്കാരുടെയും കാൽനഖങ്ങൾ കേടായി. ഇത് ചികിത്സിച്ചാൽ പോലും ഒരിക്കലും നേരെയാകില്ല. ഇറുകിയ പാവാട ഇടുന്നതും ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്നുണ്ട്.’– ഫ്ലൈറ്റ് അറ്റന്ററായ ഡാരിയ സോളോമെന്നായ പറയുന്നു. 

ADVERTISEMENT

സ്കൈഅപ് എയർലൈൻസ് മാർക്കറ്റിങ് ഡിപ്പാർട്മെന്റ് ഗ്രിഗോറോഷ് പറയുന്നത് ഇങ്ങനെ: ‘കാലം മാറിയിരിക്കുന്നു. സ്ത്രീകളിലും മാറ്റം സംഭവിച്ചിരിക്കുന്നു. പരമ്പരാഗത ശൈലിയിലുള്ള ഹൈഹീല്‍സും ചുവന്ന ലിപ്സ്റ്റിക്കും തലമുടി കെട്ടുന്ന ബണ്ണും മാറ്റാൻ സമയമായി. പുതിയരീതിയിലുള്ള എന്നാൽ സുഖകരമായ വസ്ത്രധാരണത്തിലാകും വനിതാ ജീവനക്കാർ ഇനി പ്രത്യക്ഷപ്പെടുക’. വനിതാ ജീവനക്കാരെ ലൈംഗിക ചുവയോടെയും തമാശ രൂപത്തിലും കാണുന്നതിനോട് യോജിപ്പില്ലെന്നും അവർ വ്യക്തമാക്കി. 

ഹൈഹീല്‍ഡ് ചെരുപ്പിനു പകരം നൈക്ക് എയര്‍മാക്‌സ് 720 ഷൂസാണ് വിമാന കമ്പനി നല്‍കിയിരിക്കുന്നത്. പുതിയ വസ്ത്രധാരണവുമായി വനിതാ ജീവനക്കാർ വൈകാതെ എത്തുമെന്നും വിമാനകമ്പനി അധികൃതർ വ്യക്തമാക്കി. 

ADVERTISEMENT

English Summary: This Airline Is Swapping High Heels, Pencil Skirts For Sneakers And Trousers