പാർക്കിൻസൻസ് രോഗത്തിന്റെ പ്രശ്നങ്ങളൊന്നും വർഷങ്ങൾക്കു ശേഷം വൈമാനിക സീറ്റിലെത്തിയപ്പോള്‍ മിർത ഗേജിനെ അലട്ടിയില്ല. 84–ാം വയസ്സിലും യൗവനത്തിലെ അതേ ചുറുചുറുക്കോടെ ഗേജ് വിമാനം പറത്തി. സഹപൈലറ്റായ കോഡി മറ്റിയെല്ലോയുടെ സഹായത്തോടെയായിരുന്നു...women, manorama news, manorama online, vial news, viral video, latedt news

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാർക്കിൻസൻസ് രോഗത്തിന്റെ പ്രശ്നങ്ങളൊന്നും വർഷങ്ങൾക്കു ശേഷം വൈമാനിക സീറ്റിലെത്തിയപ്പോള്‍ മിർത ഗേജിനെ അലട്ടിയില്ല. 84–ാം വയസ്സിലും യൗവനത്തിലെ അതേ ചുറുചുറുക്കോടെ ഗേജ് വിമാനം പറത്തി. സഹപൈലറ്റായ കോഡി മറ്റിയെല്ലോയുടെ സഹായത്തോടെയായിരുന്നു മിർത ഗേജ് വിമാനം പറത്തിയത്. മരിക്കുന്നതിനു മുൻപ് താൻ ചെയ്ത പൈലറ്റിന്റെ ജോലി ഒരിക്കൽ കൂടി ചെയ്യണമെന്നായിരുന്നു മിർത ഗേജിന്റെ ആഗ്രഹം. ഈ ആഗ്രഹമാണ് ഇപ്പോൾ സാക്ഷാത്കരിച്ചത്. 

പൈലറ്റായിരുന്നു മിർത ഗേജ്. പാർക്കിൻസൻസ് രോഗം പിടികൂടിയപ്പോൾ തന്റെ ദൈനംദിന പ്രവർത്തനങ്ങൾ ചെയ്യുന്നതിന് മിർത ഗേജിനു ബുദ്ധിമുട്ട് നേരിട്ടു. തുടർന്ന് എന്തെങ്കിലും ആഗ്രഹങ്ങളുണ്ടോ എന്ന് മക്കൾ മിർത ഗേജിനോട് ചോദിച്ചു. ഒരിക്കൽ കൂടി വിമാനം പറത്താൻ തനിക്ക് ആഗ്രഹമുണ്ടെന്ന് അവർ മക്കളോട് പറഞ്ഞു. മകൻ ഏൾ ആണ് ഗേജിന്റെ ആഗ്രഹം സാക്ഷാത്കരിക്കാനായി മുൻകയ്യെടുത്തത്. 

ADVERTISEMENT

അമ്മയുടെ ആഗ്രഹം സഫലമാക്കുന്നതിനായി ആരെങ്കിലും സഹായിക്കുമോ എന്ന അന്വേഷണത്തിനൊടുവിലാണ് ഏൾ കോഡി മാറ്റിയല്ലോ എന്ന പൈലറ്റിനെ കണ്ടുമുട്ടിയത്. ഗേജിന്റെ ആഗ്രഹം പൂർത്തീകരിക്കാൻ സഹായിക്കാമെന്നേറ്റ കോഡി മാറ്റിയെല്ലോ ഗേജിനെയും ഏളിനെയും കൊണ്ട് വിന്നിപിസ്യൂക്കി തടാകത്തിനു മുകളിലൂടെയും കീർസാർജ് കൊടുമുടിക്ക് മുകളിലൂടെയും വിമാനം പറത്താമെന്ന് സമ്മതിച്ചു. വിമാനം നിലത്തുനിന്ന് പൊങ്ങി മുകളിലെത്തിയപ്പോള്‍ മാറ്റിയെല്ലോ വിമാനത്തിന്റെ നിയന്ത്രണം ഗേജിന് കൈമാറി. തുടർന്ന് മാറ്റിയെല്ലോ തന്നെയാണ് ഗേജ് വിമാനം പറത്തുന്നതിന്റെ വിഡിയോയും ചിത്രങ്ങളും സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചത്. മാറ്റിയല്ലോ പങ്കുവച്ച ചിത്രങ്ങൾ നിമിഷങ്ങൾക്കകം തന്നെ സമൂഹമാധ്യമങ്ങളിൽ വൈറലായി. ഗേജിന്റെ ആഗ്രഹം സഫലീകരിക്കാൻ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 

ഈ പ്രായത്തിലും ചെയ്ത ജോലിയോടുള്ള ഗേജിന്റെ താത്പര്യം അഭിനന്ദിക്കപ്പെടേണ്ടതാണെന്നാണ് പലരുടെയും കമന്റുകൾ. ഒരിക്കല്‍ പൈലറ്റായാല്‍ ജീവിതകാലം മുഴുവനും പൈലറ്റായിരിക്കുമെന്നും പാര്‍ക്കിന്‍സണ്‍സ് രോഗമുണ്ടെങ്കിലും തന്റെ ജോലിയില്‍ ഗേജിന് തികഞ്ഞ ആത്മവിശ്വാസമുണ്ടെന്നും പലരും കമന്റുചെയ്തു. 

ADVERTISEMENT

English Summary: 84-year-old pilot with Parkinson’s flies plane, video leaves netizens emotional