ഉത്തരവാദിത്തമുള്ള ജോലിയ്ക്കൊപ്പം മക്കൾക്കായി സമയം നീക്കി വയ്ക്കാൻ സാധിക്കാത്തതിന്റെ വിഷമതകൾ അനുഭവിക്കുന്ന അമ്മമാരുണ്ട്. എന്നാൽ ഔദ്യോഗിക കൃത്യനിർവഹണത്തിനിടെ അമ്മ എന്ന നിലയിലുള്ള ഉത്തരവാദിത്തവും ഭംഗിയായി കൈകാര്യം ചെയ്യുന്ന ഒരു വനിത...women, cop, manorama news, manorama online, malayalam news, breaking news, viral nws

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഉത്തരവാദിത്തമുള്ള ജോലിയ്ക്കൊപ്പം മക്കൾക്കായി സമയം നീക്കി വയ്ക്കാൻ  സാധിക്കാത്തതിന്റെ വിഷമതകൾ അനുഭവിക്കുന്ന അമ്മമാരുണ്ട്. എന്നാൽ ഔദ്യോഗിക കൃത്യനിർവഹണത്തിനിടെ അമ്മ എന്ന നിലയിലുള്ള ഉത്തരവാദിത്തവും  ഭംഗിയായി കൈകാര്യം ചെയ്യുന്ന ഒരു വനിത പോലീസ് ഉദ്യോഗസ്ഥയുടെ ചിത്രം ഇപ്പോൾ വൈറലാണ്. മധ്യപ്രദേശിലെ ധാർ ജില്ലയിലെ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടായ മോണിക്കാ സിംങ്ങും ഒന്നര വയസ്സുകാരി മകളുമാണ് ചിത്രത്തിലുള്ളത്. 

മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെ ഔദ്യോഗിക സന്ദർശനവുമായി ബന്ധപ്പെട്ട് അലിരാജ്പൂരിലെ ഹെലിപാഡിലാണ്  മോണിക്കാ സിങ്ങിന് ജോലി ചെയ്യേണ്ടിയിരുന്നത്. എന്നാൽ ജോലിക്കായി വീട്ടിൽനിന്നും  ഇറങ്ങുമ്പോഴേക്കും മകൾ ഉണർന്നിരുന്നു. അമ്മയ്ക്കൊപ്പം വന്നേ തീരൂ എന്ന് വാശിപിടിച്ചു കരഞ്ഞ കുഞ്ഞിനെ വീട്ടിൽ തനിച്ചാക്കി പോരാൻ സാധിക്കാതെ വന്നതോടെ ഒപ്പം കൂട്ടുകയായിരുന്നു.  ജോലിയിൽ കൃത്യത പാലിക്കുന്നതിനൊപ്പം അമ്മ എന്ന നിലയിലുള്ള കടമയും നിറവേറ്റുന്നത് പ്രധാനമാണെന്ന് അറിയാവുന്നതിനാലാണ് അങ്ങനെയൊരു തീരുമാനമെടുത്തതെന്ന് മോണിക്ക സിങ് പറയുന്നു. 

ADVERTISEMENT

ക്യാരി ബാഗിൽ മകളെ ഇരുത്തിയാണ് മോണിക്ക സിംഗ് ഹെലിപ്പാട് ഡ്യൂട്ടി ചെയ്തത്. ഇത് മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപെടുകയും ചെയ്തു. ഹെലിപ്പാഡിൽവച്ച് മുഖ്യമന്ത്രി കുഞ്ഞിനെ ലാളിക്കുന്നതിന്റെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. പൊലീസ് ഉദ്യോഗസ്ഥയുടെ  ജോലിയോടുള്ള സമർപ്പണ മനോഭാവത്തെ അങ്ങേയറ്റം പ്രശംസിക്കുന്നതായി അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. സംസ്ഥാനത്തിന് അഭിമാനമാണ് മോണിക്കയെന്നും കുറിപ്പിൽ മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. മോണിക്കയുടെയും മകളുടെയും ചിത്രങ്ങൾ പങ്കുവച്ചുകൊണ്ടായിരുന്നു ശിവരാജ് സിങ് ചൗഹാന്റെ പോസ്റ്റ്. 

അതേസമയം സംഭവത്തിൽ പ്രതിപക്ഷം  വിമർശനവും ഉയർത്തിയിട്ടുണ്ട്. ഒന്നര വയസ്സുമാത്രം പ്രായമുള്ള മകളുള്ള വനിതാ പോലീസ് ഉദ്യോഗസ്ഥയെ പൊരിവെയിലിൽ ഹെലിപ്പാട് ഡ്യൂട്ടിക്ക് നിയോഗിച്ചതിനെതിരെയാണ് വിമർശനം.

ADVERTISEMENT

English Summary: Photo of Woman Cop Carrying Toddler Daughter to Duty at Helipad Goes Viral, Wins MP CM’s Praise