ചെന്നൈയിലെ ആദ്യ ദലിത് വനിതാ മേയറായി ആർ. പ്രിയ. ജനുവരിയിൽ നടന്ന നഗരസഭാ തിരഞ്ഞെടുപ്പിൽ ഡിഎംകെ സ്ഥാനാർഥിയായ പട്ടികജാതിയിൽപ്പെട്ട പ്രിയ മത്സരിച്ചത്. ചെന്നൈയിലെ മൂന്നാമത്തെ വനിതാ മേയറാണ് ആർ. പ്രിയ...women, manroama news, manorama online, viral news,viral post, breaking news, latest news

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെന്നൈയിലെ ആദ്യ ദലിത് വനിതാ മേയറായി ആർ. പ്രിയ. ജനുവരിയിൽ നടന്ന നഗരസഭാ തിരഞ്ഞെടുപ്പിൽ ഡിഎംകെ സ്ഥാനാർഥിയായ പട്ടികജാതിയിൽപ്പെട്ട പ്രിയ മത്സരിച്ചത്. ചെന്നൈയിലെ മൂന്നാമത്തെ വനിതാ മേയറാണ് ആർ. പ്രിയ. താരാ ചെറിയാൻ, കാമാക്ഷി ജയരാമൻ എന്നിവരായിരുന്നു മുൻപ് ചെന്നൈ നഗരസഭാ അധ്യക്ഷമാരായവർ. ഏറ്റവും പ്രായം കുറഞ്ഞ നഗരസഭാ കൗൺസിലർമാരിൽ ഒരാളായിരുന്നു പ്രിയ. നഗരസഭാ തിരഞ്ഞെടുപ്പിൽ ഭൂരിഭാഗം സീറ്റുകളും സ്വന്തമാക്കിയത് ഡിഎംകെയാണ്. 

ADVERTISEMENT

മംഗളാപുരം 74–ാം വാർഡിലെ കൗൺലിറായിരുന്നു പ്രിയ. മാറിമാറി വരുന്ന ഭരണകൂടങ്ങളുടെ അവഗണനകൾ നേരിടേണ്ടി വന്ന വടക്കൻ ചെന്നൈയിലെ പ്രദേശത്തു നിന്നാണ് പ്രിയ വരുന്നത്. അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയുള്ള പ്രദേശങ്ങളാണ് വടക്കൻ ചെന്നൈയിൽ ഉള്ളത്. കുടിവെള്ളത്തിന്റെയും  വൈദ്യുതിയുടെയും അപര്യാപ്തതയുണ്ട്. അതുകൊണ്ടു തന്നെ ഈ മേഖലയിൽ നിന്നുള്ള ഒരു മേയർ എന്നത് ഏറെ പ്രതീക്ഷ നൽകുന്നതാണ്. 

ADVERTISEMENT

പതിനെട്ടാമത്തെ വയസ്സിലാണ് പ്രിയ ഡിഎംകെയുടെ ഭാഗമാകുന്നത്. രാഷ്ട്രീയത്തിലെ തന്റെ താത്പര്യം വീണ്ടും അധികാരത്തിൽ എത്തിയപ്പോൾ തന്നെ ഡിഎംകെയെ പ്രിയ അറിയിച്ചതാണ്. ‘പുതിയ മാറ്റത്തിന് മുഖ്യമന്ത്രി ശ്രമിക്കുന്നത് ഞാൻ  കണ്ടു. ഞാനും ആ മാറ്റത്തിന്റെ ഭാഗമാണ്. നിരവധി പ്രശ്നങ്ങൾ ഇവിടുത്തെ ജനങ്ങൾ നേരിടുന്നുണ്ട്. മിക്കപ്പോഴും ഒന്നിടവിട്ട ദിവസങ്ങളിലാണ് കുടിവെള്ളം ലഭിക്കുന്നത്. റോഡുകളുടെ ശോചനീയാവസ്ഥയും പരിഹരിക്കണം.  വൈദ്യുതിയും മുടങ്ങിക്കിടക്കുന്നു. അതിന് പരിഹാരം കണ്ടെത്തണം. ഈ പ്രദേശത്തെ സഹായിക്കാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ്’– പ്രിയ വ്യക്തമാക്കി. പ്രിയ മേയറാകുന്നതോടെ തങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുമെന്ന പ്രതീക്ഷയിലാണ് പ്രദേശവാസികൾ.