സ്ത്രീധന പീഡന വാർത്തകൾ നിരന്തരം വരുന്ന കാലത്ത് സോഷ്യൽ മീഡിയയെ അമ്പരപ്പിച്ചിരിക്കുകയാണ് ഒരു വിഡിയോ. സ്ത്രീധനം വാങ്ങുന്നതും കൊടുക്കുന്നതും ശിക്ഷാർഹമാണെന്നിരിക്കെ പരസ്യമായി സ്ത്രീധനം ആവശ്യപ്പെടുകയാണ്...women, viral news, viral video, manorama news, manorama online, viral news, viral post, breaking news, latest news, malayalam news

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സ്ത്രീധന പീഡന വാർത്തകൾ നിരന്തരം വരുന്ന കാലത്ത് സോഷ്യൽ മീഡിയയെ അമ്പരപ്പിച്ചിരിക്കുകയാണ് ഒരു വിഡിയോ. സ്ത്രീധനം വാങ്ങുന്നതും കൊടുക്കുന്നതും ശിക്ഷാർഹമാണെന്നിരിക്കെ പരസ്യമായി സ്ത്രീധനം ആവശ്യപ്പെടുകയാണ് വരൻ. വിവാഹവേദിയിൽ വച്ചുതന്നെ സ്ത്രീധനത്തിന്റെ പേരിൽ കലഹിക്കുന്ന വരന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. 

ബിഹാറിൽ നിന്നുള്ള വിഡിയോ ആണിതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. പറഞ്ഞുറപ്പിച്ച മുഴുവൻ സ്ത്രീധനവും നൽകിയില്ലെങ്കിൽ വിവാഹം നടക്കില്ലെന്നാണ് വരൻ പറയുന്നത്. വരനും വധുവും വിവാഹ വേഷമണിഞ്ഞ് വേദിയിൽ നിൽക്കുകയാണ്. ‘ഇതിൽ എന്താണ് തെറ്റ്. ആരാണ് ഇവിടെ സ്ത്രീധന സംവിധാനമില്ലെന്ന് പറഞ്ഞത്. എല്ലായിടത്തും അത് നടക്കുന്നുണ്ട്, ചിലത് പുറത്ത് അറിയുന്നു, ചിലത് അറിയുന്നില്ല. എനിക്ക് ഇപ്പോൾ കിട്ടാത്തത് കൊണ്ട് നിങ്ങളൊക്കെ അറിഞ്ഞു. കിട്ടിയിരുന്നെങ്കിലോ, ആരും അറിയില്ല. അത്രേയുള്ളൂ.’– വധുവിന്റെ അടുത്ത് നിന്ന് വരൻ പറയുന്നു.

ADVERTISEMENT

ആവശ്യപ്പെട്ട സ്ത്രീധനത്തിന്റെ കുറച്ച് കൊണ്ടുവന്നിട്ടുണ്ടെന്നും ബാക്കി പിന്നീട് നൽകാമെന്നും വധുവിന്റെ വീട്ടുകാർ പറയുന്നുണ്ട്. എന്ത് സംഭവിച്ചാലും ഇന്ന് സംഭവിക്കണം. എന്റെ ആവശ്യങ്ങൾ പൂർണമായി അംഗീകരിച്ചാൽ മാത്രമേ വിവാഹം നടക്കൂ എന്നായിരുന്നു വരന്റെ മറുപടി. പണം ഇതുവരെ കിട്ടിയിട്ടില്ല. തരാമെന്ന് ഏറ്റ മാല തന്നിട്ടില്ല. തനിക്ക് സർക്കാർ ജോലിയുണ്ടെന്നും അതുകൊണ്ട് ആവശ്യങ്ങൾ അംഗീകരിക്കണമെന്നുമാണ് വാദം. വിദ്യാഭ്യാസം ഉള്ള ആളല്ലേ, മാനുഷികമായി പെരുമാറൂ എന്ന് വരനോട് അവിടെയുള്ളവർ പറയുന്നതും കേൾക്കാം. മനസ്സില്ലാ മനസ്സോടെ വിവാഹത്തിന് വരൻ സമ്മതിക്കുന്നിടത്താണ് വിഡിയോ അവസാനിക്കുന്നത്. വിഡിയോ വൈറലായതോടെ നിരവധിപ്പേർ വരനെ വിമർശിക്കുകയും അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

English Summary: Bihar groom demands immediate dowry in viral video, netizens call him ‘shameless