പ്രമേഹം, രക്തസമ്മർദം, അമിത ഭാരം... ജീവിത ശൈലീ രോഗങ്ങളുടെ പിടിയിലാണു നമ്മളിൽ പലരും. രുചിയായി ഇഷ്ടമുള്ളതെന്തെങ്കിലും കഴിക്കാൻ പറ്റുമോ? പറ്റുമെന്നു പറയും പുറനാട്ടുകര ഈറ്റ് ഇൻ ട്യൂൺസ് എന്ന സ്ഥാപനത്തിന്റെ ഉടമ സിദ്ധ സജി. കേക്ക് കഴിക്കണോ? ചോക്ലേറ്റ് കഴിക്കണോ? എന്തും തയാറാക്കി വീട്ടിലെത്തിച്ചു തരും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രമേഹം, രക്തസമ്മർദം, അമിത ഭാരം... ജീവിത ശൈലീ രോഗങ്ങളുടെ പിടിയിലാണു നമ്മളിൽ പലരും. രുചിയായി ഇഷ്ടമുള്ളതെന്തെങ്കിലും കഴിക്കാൻ പറ്റുമോ? പറ്റുമെന്നു പറയും പുറനാട്ടുകര ഈറ്റ് ഇൻ ട്യൂൺസ് എന്ന സ്ഥാപനത്തിന്റെ ഉടമ സിദ്ധ സജി. കേക്ക് കഴിക്കണോ? ചോക്ലേറ്റ് കഴിക്കണോ? എന്തും തയാറാക്കി വീട്ടിലെത്തിച്ചു തരും സിദ്ധയുടെ സ്ഥാപനം. അപ്പോൾ ആരോഗ്യത്തിന്റെ കാര്യമോ? പേടിക്കേണ്ട. ഓരോ ശരീരത്തിനും വേണ്ട വിധമാണ് ഇവർ ഒരുക്കുന്ന ഭക്ഷ്യോൽപന്നങ്ങൾ. ആരോഗ്യകരമായ ഭക്ഷണത്തോടുള്ള ആഗ്രഹമാണ് സിദ്ധയെ ഈ ബിസിനസിലേക്ക് എത്തിച്ചതു പോലും! 

ദുബായിൽ ജോലി ചെയ്യുന്ന കാലത്തുണ്ടായ ഒരു അപകടത്തെത്തുടർന്നു വിശ്രമിക്കുമ്പോഴാണു നാടൻ ഭക്ഷണങ്ങളോടു കൊതി തോന്നുന്നത്. അതും ഡയറ്റീഷ്യൻ നിർദേശിച്ചതു പോലെ തന്നെ വേണം. ആരെങ്കിലും അതൊന്നു എത്തിച്ചു തന്നെങ്കിൽ എന്ന ആഗ്രഹത്തിനൊപ്പം  തിരക്കിട്ട ഷെഡ്യൂളിനിടയിൽ ഇത്തരം രുചികൾ നഷ്ടമാകുന്നവരെ കൂടി ആലോചിച്ചപ്പോഴാണ് ആരോഗ്യകരമായ ഭക്ഷണം വിതരണം ചെയ്യുന്ന സ്ഥാപനം എന്ന ആശയം സിദ്ധയിലുണരുന്നത്.

ADVERTISEMENT

എംബിഎ കഴിഞ്ഞ കാലം മുതൽ ബിസിനസ് മോഹം മനസ്സിലുണ്ട്. അതൊരു സേവനം കൂടിയാകണമെന്ന നിർബന്ധവും. ഇതാണ് ഏറ്റവും അനുയോജ്യമെന്ന തിരിച്ചറിവാണു നാട്ടിലെത്തിയ ശേഷം 2020–ൽ ഈറ്റ് ഇൻ ട്യൂൺസ് ആരംഭിക്കാൻ കാരണം. അതിനു പ്രചോദനം കോട്ടയം നട്ടാശേരി സ്വദേശിയായ മുത്തശ്ശി പണ്ടു പരിചയപ്പെടുത്തിയ രുചികളാണ്. ചോക്ലേറ്റ്, കേക്ക് തുടങ്ങി നമ്മളാഗ്രഹിക്കുന്ന ഓരോ വസ്തുവിനും ഇവരുടെ കയ്യിൽ ബദലുകളുണ്ട്. രുചിയിൽ മാറ്റമുണ്ടാകില്ല. പക്ഷേ റാഗി, തിന, യവം, ചാമ തുടങ്ങിയ മില്ലറ്റുകൾ കൊണ്ട് ഉണ്ടാക്കിയവയാകുമെന്നു മാത്രം. അതുകൊണ്ടു തന്നെ ധൈര്യമായി കഴിക്കാം. മില്ലറ്റ് വിപ്ലവം അടുത്തകാലത്ത് മുളച്ചു പൊന്തിയതല്ലേ എന്നു നെറ്റിചുളിക്കേണ്ട. നമ്മുടെ പഴയ തലമുറയോടു ചോദിക്കണം–അവരുടെ ഭക്ഷണത്തിൽ ഇവയ്ക്കുണ്ടായിരുന്ന സ്ഥാനം. സിദ്ധ വിതരണം ചെയ്യുന്ന പല രുചികളും സ്വന്തമായി തയാറാക്കിയതാണ്. ഒരു ലൈഫ് കോച്ചുകൂടിയാണ് ഇന്ന് സിദ്ധ. 

കോവിഡ് പ്രതിസന്ധിയടക്കമുള്ള കാരണങ്ങളാൽ ജോലി നഷ്ടപ്പെട്ട് നാട്ടിലെത്തിയ സിദ്ധ ഈ ബിസിനസിനെ കുറിച്ചു പറഞ്ഞപ്പോൾ ഇതു വല്ലതും നടക്കുമോ? എന്നു ചോദിച്ചവരേറെയായിരുന്നു.   ഇതിനൊടുവിൽ രാജ്യാന്തര പുരസ്കാരങ്ങളടക്കം നേടിയ സംരംഭകയാണ് ഇന്നു സിദ്ധ. വലിയ ആകാശങ്ങൾ സ്വപ്നം കാണുന്ന സിദ്ധയുടെ ബിസിനസിനൊപ്പം ചേരാന‍് ഇന്നു നവീൻ ,റോബിൻ എന്നീ പാർട്ണർമാരുമുണ്ട്. ഒട്ടേറെ വെല്ലുവിളികൾ നേരിടേണ്ടി വന്നിട്ടുണ്ട്. വല്ലാതെ തളർന്നു പോയ നിമിഷങ്ങളുമുണ്ടായിരുന്നു. അന്നെല്ലാം ചേർത്തുനിർത്തി ധൈര്യം തന്ന സൗഹൃദവലയമായിരുന്നു സിദ്ധയുടെ കരുത്ത്. അമ്മ ഷീലയുടെ പിന്തുണയെ മുറുകെ പിടിച്ച് എല്ലാവർക്കും സിദ്ധയുടെ വക ആരോഗ്യകരമായ ഒരു ചെറു പുഞ്ചിരി!

ചൂടിനോട് പൊരുതാൻ 

∙ നല്ല വ്യായാമം ,ഉറക്കം,നല്ല മാനസികാരോഗ്യം  ഇതിനൊപ്പം നല്ല ഭക്ഷണ ശീലവുമുണ്ടാക്കി എടുക്കണം

ADVERTISEMENT

∙ ധാരാളം വെള്ളം കുടിക്കുക. 

∙ പുളിയും എരിവും കുറയ്ക്കണം. നെല്ലിക്ക, ഓറഞ്ച്, നാരങ്ങ ഇവ കഴിക്കാവുന്നതാണ്.

∙ ചൂടുകാലത്ത് പച്ചവെള്ളത്തിൽ കുളിക്കാനാണു നമ്മൾ ആഗ്രഹിക്കുക. പക്ഷേ ഇളം ചൂടുവെള്ളത്തിൽ കുളിക്കുന്നതാണ് ഉചിതം

∙ പഴച്ചാറുകൾ അരിച്ചെടുക്കാതെ കുടിച്ചാൽ ഫൈബർ കൂടുതൽ ലഭിക്കും. ഇവ മിതമായി ഉപയോഗിക്കണം

ADVERTISEMENT

shahalatk@mm.co.in 

English Summary: Food that keeps diseases away from Sidha