Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിംസിൽ 50 പേർക്ക് അഞ്ചുലക്ഷം രൂപ ഫീസിൽ പ്രവേശനം

WIMS

വയനാട് ഡിഎം വിംസ് മെഡിക്കൽ കോളജിൽ 50 വിദ്യാർഥികൾക്ക് അഞ്ചു ലക്ഷം രൂപ ഫീസിൽ പ്രവേശനം നൽകി. എൻട്രൻസ് പരീക്ഷയിൽ 1998 മുതൽ 4889 വരെ റാങ്ക് നേടിയവർക്കാണ് പ്രവേശനം നൽകിയത്. ഈ 50 വിദ്യാർഥികളും ബാങ്ക് ഗാരന്റി‌ നൽകേണ്ടതില്ലെന്നു ഡോ. മൂപ്പൻസ് ഫൗണ്ടേഷൻ അറിയിച്ചു. അധികൃതർ പിന്നീട് ഫീസ് പുതുക്കി നിശ്ചയിച്ചാലും അഞ്ചുലക്ഷം രൂപ വാർഷിക ഫീസായി നൽകി പഠനം തുടരാം. 

ഫീ റഗുലേറ്ററി കമ്മിറ്റിയോ കോടതിയോ 11 ലക്ഷം രൂപ ഫീസായി തീരുമാനിച്ചാൽ വർഷത്തിൽ മൂന്നു കോടി രൂപയുടെയും അഞ്ചു വർഷത്തേക്കു പതിനഞ്ചു കോടി രൂപയുടെയും ഇളവാണ് ഇതുവഴി ലഭിക്കുക. അഞ്ചു വർഷമായി വൻ നഷ്ടത്തിലാണ് കോളജ് പ്രവർത്തിക്കുന്നതെങ്കിലും മുഖ്യമന്ത്രി പിണറായി വിജയന്റെയും ആരോഗ്യമന്ത്രി കെ.കെ. ശൈലജയുടെയും അഭ്യർഥനകളും ഇക്കാര്യത്തിൽ സ്വാധീനിച്ചുവെന്നു ഡോ. ആസാദ് മൂപ്പൻ പറഞ്ഞു.