Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ട്രംപ് നൽകിയ പുതിയ വാക്ക്

Donald Trump

സംഗതി അബദ്ധമാണെങ്കിലും ആരും കേട്ടിട്ടില്ലാത്ത പുതിയ ഒരു വാക്കാണ് ട്രംപ് മുമ്പോട്ട് വെച്ചിരിക്കുന്നത്. രാത്രിയിൽ ട്വീറ്റ് ടൈപ്പു ചെയ്തു പൂർത്തിയാവും മുൻപ് അക്ഷരത്തെറ്റോടു കൂടി അബദ്ധ പോസ്റ്റായാൽ എന്തു ചെയ്യും? ഒന്നും ചെയ്യേണ്ട, കിടന്നുറങ്ങുക; രാവിലെ എഴുന്നേറ്റ് ട്രോളുകാരോട് കുശലം ചോദിക്കുക! ഡോണൾഡ് ട്രംപിനോടാണോ കളി?

Despite the constant negative press covfefe എന്ന ട്വീറ്റിലെ covfefe എന്ന വാക്കിനെച്ചൊല്ലിയായിരുന്നു കലപില. Coverage എന്നെഴുതാൻ പോയ യുഎസ് പ്രസിഡന്റിനു പറ്റിയ പിശക്. സംഗതി സോഷ്യൽ മീഡിയ ഏറ്റെടുത്തു ട്രോൾ തുടങ്ങി മണിക്കൂറു പിന്നിട്ടപ്പോൾ അടുത്ത നമ്പറെത്തി: എന്താണാവോ covfefe യുടെ അർഥം? എന്തായാലും അടിച്ചുപൊളിക്ക്!