Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിവേകം ആദ്യദിനം കേരളത്തിൽ നിന്നും വാരിയത്; ബോക്സ്ഓഫീസ് റിപ്പോർട്ട്

vivegam-collection

ബാഹുബലി 2വിനെ വെല്ലുന്ന വരവേൽപ്പോടെയാണ് അജിത്ത് ചിത്രം വിവേകം കേരളത്തിലെത്തിയത്. 309 തിയറ്ററുകളിലാണ് മലയാളത്തിൽ ചിത്രം റിലീസിനെത്തിയത്. ആദ്യദിനം മാത്രം 1650 ഷോ ഉണ്ടായിരുന്നു. റിലീസിന്റെ കാര്യത്തിൽ ബാഹുബലി 2 വിനെയാണ് വിവേകം തകർത്തത്. ഇന്നലെ പുലർച്ചെ അഞ്ചുമുതൽ ആരംഭിച്ച പ്രദർശനം രാത്രി 11.30 വരെ തുടർന്നു.

ചിത്രം ആദ്യദിനം കേരളത്തിൽ നിന്നും മാത്രം വാരിക്കൂട്ടിയത് 2 കോടി 87 ലക്ഷം രൂപ. (ഗ്രോസ് കലക്ഷൻ–28789770 രൂപ) 

ചെന്നൈയിൽ നിന്നുമാത്രം 1.21 കോടി വാരി. (കബാലി–1.12 കോടി, തെറി–1.05 കോടി) തമിഴ്നാട്ടില്‍ മൊത്തം കലക്ഷന്‍ 22 കോടി പിന്നിട്ടിട്ടുണ്ട്. (തമിഴ്നാട്ടിൽ കബാലി ആദ്യദിനം വാരിയത് 20 കോടിയാണ്) ആഗോള കലക്ഷൻ 30 കോടി കടക്കുമെന്നാണ് ബോക്സ്ഓഫീസ് റിപ്പോർട്ട്. അമേരിക്കയിൽ നിന്നും 1.38 കോടി നേടി. കര്‍ണാടകയില്‍ വിവേകം 1.80 കോടിയും. 

46 രാജ്യങ്ങളിലാണ് ചിത്രം റിലീസിനെത്തിയത്. ആകെ സ്ക്രീൻ 3250. ഒരു തമിഴ് ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും വമ്പൻ റിലീസ് കൂടിയാണ്. പുലിമുരുകന്റെ വലിയ വിജയത്തിന് ശേഷം നിർമാതാവ് ടോമിച്ചൻ മുളകുപാടം വിതരണത്തിനെത്തിക്കുന്ന ചിത്രം കൂടിയാണ് വിവേകം.