Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഞങ്ങൾ വെറും ലോക്കലാണ് സാർ; ലവകുശ ടീസർ

lavakusha

യുവതാരങ്ങളിലെ ശ്രദ്ധേയ സാനിധ്യമായ നീരജ് മാധവും അജു വർഗീസും പ്രധാനവേഷങ്ങളിലെത്തുന്ന ചിത്രം ലവകുശയുടെ ടീസർ പുറത്തിറങ്ങി. നടൻ ജനാർദ്ദനന്റെ ശബ്ദഅകമ്പടിയോടെ ഒരുക്കിയിരിക്കുന്ന ടീസറിൽ നീരജ്, അജു, ബിജു മേനോൻ എന്നിവരെ കാണാം. വ്യത്യസ്തമാർന്ന രീതിയിലാണ് ടീസർ ഒരുക്കിയിരിക്കുന്നത്. 

നടന്‍ നീരജ് മാധവ് ആദ്യമായി തിരക്കഥയെഴുതുന്ന ചിത്രം കൂടിയാണിത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി മറ്റൊരു ചിത്രത്തിലും കരാർ ഒപ്പിടാതെയാണ് രണ്ടുപേരും ചിത്രത്തിൽ അഭിനയിച്ചുകൊണ്ടിരുന്നത്.

ചിത്രം പൂര്‍ണമായും ഒരു കോമഡി എന്‍റര്‍ടെയ്നറായിരിക്കുമെന്ന് ടീസറിൽ നിന്നു തന്നെ വ്യക്തം.  ദീപ്തി സതിയാണ് നായിക. മണിയന്‍പിള്ള രാജു, ഹരീഷ് കണാരന്‍, ബാല തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. 

നീ കോ ഞാ ചാ എന്ന ചിത്രത്തിന് ശേഷം ഗിരീഷ് മനോ സംവിധാനം ചെയ്യുന്ന ചിത്രം ജെയ്‌സൺ ഇളംകുളം നിർമിക്കുന്നു. സംഗീതം: ഗോപീസുന്ദര്‍.  ചെന്നൈ, കൊച്ചി, പാലക്കാട്, കൊളംബൊ എന്നിവടങ്ങളാണ് ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷന്‍. പ്രഖാശ് വേലായുധം ആണ് ഛായാഗ്രാഹകൻ.