Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിങ്കം 4 വരുന്നു

hari-suriya

സൂര്യയെ നായകനാക്കി ഹരി ഒരുക്കിയ സിങ്കം 3 തമിഴ്നാട്ടിലും കേരളത്തിലും മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. 2010 ൽ പുറത്തിറങ്ങിയ സിങ്കം സീരിസിലെ മൂന്നാം ഭാഗമാണ് സിങ്കം 3.

ചെന്നൈയിൽ നിന്ന് മാത്രം ആദ്യ ദിവസം ചിത്രത്തിന് കിട്ടിയ കലക്ഷൻ 65 ലക്ഷമാണ്. വിജയ്‌യുടെ ഭൈരവ ചെന്നൈയിൽ നിന്ന് 95 ലക്ഷം വാരിയിരുന്നു.

ഇപ്പോഴിതാ ഹരി സിനിമയുടെ നാലാം ഭാഗം ഒരുക്കാനുള്ള പദ്ധതിയിലാണ്. വിക്രവുമായി ഒന്നിക്കുന്ന സാമി 2വിന് ശേഷം സിങ്കം 4ന്റെ തിരക്കഥാരചനയിലേക്ക് കടക്കും. ചിത്രം അടുത്ത വർഷം തിയറ്ററുകളിലെത്തിക്കാനാണ് തീരുമാനം.

Your Rating: