Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജിമ്മിക്കി കമ്മൽ കളിച്ച് അഹാനയുടെ അനിയത്തിമാർ

ahana-sisters-dance

നടി അഹാനയെ പോലെ ശ്രദ്ധ നേടിയവരാണ് അഹാനയുടെ അനിയത്തിമാരും. നാലു പേരും ചേർന്നുള്ള നൃത്തം പലപ്പോഴും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. പുതിയ വിഡിയോയുമായി എത്തിയിരിക്കുകയാണിവർ. ഇത്തവണ അഹാനയെ കൂട്ടാതെയാണ് മൂന്ന് അനുജത്തിമാരും നൃത്തം ചെയ്തിരിക്കുന്നത്. ജിമ്മിക്കി കമ്മല്‍ ഗാനത്തിന്റെ റീമിക്സ് വേർഷനോടൊപ്പമാണ് ഇവർ ചുവടുവച്ചത്. അഹാന സമൂഹമാധ്യമത്തിൽ പങ്കുവച്ച വിഡിയോ ശ്രദ്ധ നേടുകയാണിപ്പോൾ. 

അഹാനയും അനിയത്തിമാരും ചേർന്നുള്ള ഡാൻസ് വിഡിയോകൾ ഇടയ്ക്കിടെ സമൂഹ മാധ്യമങ്ങളിൽ എത്താറുണ്ട്. വെളിപാടിന്റെ പുസ്തകം എന്ന ചിത്രത്തിലേതാണ് ജിമ്മിക്കി കമ്മൽ എന്ന പാട്ട്. ഷാൻ റഹ്മാൻ സംഗീത സംവിധാനം നിർവ്വഹിച്ച ഗാനത്തിന്റെ അനേകം ഡാൻസ് വിഡിയോകളാണ് ഇതിനോടകം പുറത്തിറങ്ങിയത്.