Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാർട്ടി ഗാനങ്ങളെ കണക്കറ്റ് പരിഹസിച്ച് ഇർഫാൻ ഖാന്റെ പാർട്ടി സോങ്

Every Bollywood Party Song

ബോളിവുഡിലെ പാർട്ടി ഗാനങ്ങളെ കണക്കറ്റ് പരിഹസിച്ചുകൊണ്ട് യുട്യൂബ് ചാനലായ എഐബി ഗാനം പുറത്തിറക്കി. ബോളിവുഡ് നടൻ ഇർഫാനാണ് ഈ സ്പൂഫ് വിഡിയോയിൽ അഭിനയിച്ചിരിക്കുന്നത്. ഡേറ്റിനായി താരങ്ങളെ സമീപിക്കുമ്പോളുള്ള അവരുടെ പെരുമാറ്റത്തിൽ തുടങ്ങുന്ന വിഡിയോയിൽ പാർട്ടി ഗാനങ്ങൾ എന്തിനാണ് തയ്യാറാക്കുന്നതെന്നും എങ്ങനെയാണ് തയ്യാറാക്കുന്നതെന്നും പറയുന്നു.

Every Bollywood Party Song

ചിത്രം നൂറ് കോടി കളക്ഷൻ നേടണമെങ്കിൽ പാർട്ടി ഗാനം നിർബന്ധമാണെന്ന് പറഞ്ഞു തുടങ്ങുന്ന ഗാനത്തിലൂടെ ട്യൂണിനേയും വരികളേയും കൊറിയോഗ്രാഫിയേയുമെല്ലാം കളിയാക്കുന്നുണ്ട്. രണ്ട് വരികൾ മാത്രമുള്ള ഗാനങ്ങളിൽ അവ തിരിച്ചും മറിച്ചുമിട്ട്, ഓട്ടോ ട്യൂണിന്റെ സോഫ്റ്റ്‌വേറും ഉപയോഗിച്ചാൽ പാർട്ടി ഗാനമായി. ഗാനത്തിനിടയിൽ മദ്യപിക്കുന്ന രംഗവും അൽപവസ്ത്രധാരികളായ പെണ്ണുങ്ങളും നിർബന്ധമാണ്. ക്ലമ്പിലെ പാർട്ടി സീൻ കഴിഞ്ഞാൽ അടുത്തത് പൂൾ സൈഡ് പാർട്ടി സീനാണ്. അതിനാകട്ടെ ബിക്കിനിട്ട പെണ്ണുങ്ങളും അവരുടെ തലയിണ പോരും വേണമെന്നാണ് എഐബി പറയുന്നത്. കൂടാതെ ഗാനത്തിനിടയിൽ പഞ്ചാബി വരികളുള്ള റാപ്പും വേണം. തിരക്കഥകൃത്ത് എത്ര മികച്ച തിരക്കഥ എഴുതിയാലും ചിത്രം വിജയിക്കണമെങ്കിൽ പാർട്ടി ഗാനം വേണം എന്നും വിഡിയോയിലൂടെ പറയുന്നുണ്ട്.

വാസൻ ബാല സംവിധാനം ചെയ്തിരിക്കുന്ന വിഡിയോയുടെ ക്രിയേറ്റിവ് ഡയറക്റ്റർ തൻമയ് ഭട്ടാണ്. അർജുൻ നായർ ഗാനം ആലപിച്ചിരിക്കുന്നു. നേരത്തെ ബോളിവുഡിനേയും രാഷ്ട്രീയക്കാരേയും കളിയാക്കി നിരവധി ഹിറ്റ് വിഡിയോകൾ എഐബി പുറത്തിറക്കിയിട്ടുണ്ട്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.