Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അടി കപ്യാരേ കൂട്ടമണി, ഓഡിയോ ലോഞ്ച് പൊളിക്കും!!!

adi-kapyare-koottamani-invitation അടി കപ്യാരേ കൂട്ടമണിയുടെ ഓ‍ഡിയോ ലോഞ്ചിനായി തയ്യാറാക്കിയ ക്ഷണക്കത്ത്

പൊളിച്ചു!!! എന്താണെന്നല്ലേ. അടി കപ്യാരേ കൂട്ടമണിയുടെ ഓഡിയോ ലോഞ്ചിനുള്ള ക്ഷണക്കത്ത്. അടി കപ്യാരേ കൂട്ടമണി എന്ന സിനിമാ പേര് തന്നെ അന്ധാളിപ്പിച്ചു. ആ സിനിമയിലെ പാട്ടുകളും അതുപോലെ തന്നെയായിരുന്നു. മൂന്നു തട്ടുപൊളിപ്പൻ പാട്ടുകൾ. അപ്പോൾ ഓഡിയോ ലോഞ്ചും അങ്ങനെ തന്നെയായിരിക്കണണമല്ലോ. ഓഡിയോ ലോഞ്ചിനുള്ള ക്ഷണം തന്നെ ഞെട്ടിച്ചു. വാട്സ് ആപ്പ് ചാറ്റിന്റെ സ്ക്രീൻ ഷോട്ട് പോലെയാണ് ക്ഷണം. നാളെ വൈകുന്നേരം 4.30ന് ലുലു മാളിലാണ് ഓഡിയോ ലോഞ്ച്. ചിത്രത്തിന്റെ പ്രൊഡ്യൂസർമാരിലൊരാളായ സാന്ദ്രാ തോമസാണ് തങ്ങളുടെ ക്ഷണപത്രിക പുറത്തുവിട്ടത്.

ഹേയ് ഞങ്ങളുടെ മ്യൂസിക് ആൻഡ് ട്രെയിലർ ലോഞ്ച് ആണ്. ഡീറ്റെയെൽസ് ചോദിക്കുമ്പോൾ ഇടത്തേക്ക് നോക്കെന്ന് മറുപടി. ആരൊക്കെയാണ് പങ്കെടുക്കുന്നത് എന്നാണ് റിലീസ് എന്നൊക്കെ ചാറ്റിന്റെ രൂപത്തിലുണ്ട്. അവസാനം നമുക്ക് പൊളിക്കണമെന്ന് പറഞ്ഞുകൊണ്ടാണ് ചാറ്റ് അവസാനിക്കുന്നത്. വാട്സ് ആപ്പ് വഴി പാട്ടെഴുത്തും സംഗീത സംവിധാനവുമൊക്കെ അരങ്ങേറുമ്പോള്‍ മ്യൂസിക് ലോഞ്ചിനുള്ള ക്ഷണപത്രം ഇങ്ങനെയായൽ എന്താ കുഴപ്പം അല്ലേ...ഒരു കുഴപ്പവുമില്ല.

ധ്യാൻ, നമിത, അജു, മുകേഷ്,നീരജ് മാധവ് എന്നിവരും ഓഡിയോ ലോഞ്ചിനുണ്ടാകും. ക്രിസ്മസ് ദിനത്തിലാണ് ചിത്രം റിലീസിനെത്തുക. മൂന്നു പാട്ടുകളുള്ള ചിത്രത്തിന്റെ സംഗീത സംവിധാനം ഷാൻ റഹ്മാനാണ് നിർവഹിച്ചിരിക്കുന്നത്. മനു മഞ്ജിത് ആണ് പാട്ടുകളെഴുതിയത്. ജോൺ വർഗീസ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. സാന്ദ്രാ തോമസും വിജയ് ബാബുവും ചേർന്ന് ഫ്രൈഡേ ഫിലിംസിന്റെ ബാനറിൽ നിർമിക്കുന്ന ചിത്രത്തിന്റെ വിതരണം കാർണിവൽ മോഷൻ പിക്ചേഴ്സ് ആണ്.