Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യുപി ചീഫ് സെക്രട്ടറിയെ മാറ്റണം: ബിജെപി

ന്യൂഡൽഹി∙ യുപിയിൽ പക്ഷപാതപരമായി പെരുമാറുന്ന ചീഫ് സെക്രട്ടറി രാഹുൽ ഭട്നാഗർ, ഡിജിപി ജാവേദ് അഹമ്മദ്, എഡിജിപി ദൽജിത് ചൗധരി എന്നിവരെ സ്ഥലംമാറ്റി സ്വതന്ത്രവും നീതിപൂർവകവുമായ തിരഞ്ഞെടുപ്പ് ഉറപ്പു വരുത്തണമെന്ന് ആവശ്യപ്പെട്ടു ബിജെപി തിരഞ്ഞെടുപ്പു കമ്മിഷനു പരാതി നൽകി.

റാംപൂർ, ഫിറോസാബാദ്, മീററ്റ് ജില്ലാ മജിസ്ട്രേട്ടുമാരെയും സ്ഥലം മാറ്റാനാവശ്യപ്പെട്ടു. ഭരണകക്ഷി സമാജ്‌വാദി പാർട്ടി രാഷ്ട്രീയ എതിരാളികളെ ആക്രമിക്കുകയാണെന്നു നിവേദനത്തിൽ കുറ്റപ്പെടുത്തി.

ക്രമസമാധാന നില തകർന്ന് ജനങ്ങൾ ഭീതിയിലാണ്. പ്രശ്നബാധിത ജില്ലകളിൽ കേന്ദ്ര സായുധ പൊലീസിനെ നിയോഗിക്കണമെന്നും ആവശ്യപ്പെട്ടു. കേന്ദ്രമന്ത്രിമാരായ വെങ്കയ്യ നായിഡു, നിർമല സീതാരാമൻ, മുക്താർ അബ്ബാസ് നഖ്‌വി എന്നിവരായിരുന്നു നിവേദക സംഘത്തിൽ.

Your Rating: