Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നാൽപതാം ദിനവും കടകൾ അടഞ്ഞ് ഡാർജിലിങ്

bhaduri-notitle170709_npsAq

ഡാർജിലിങ്∙ പ്രത്യേക ഗൂർഖാലാൻഡ് സംസ്ഥാനത്തിനു വേണ്ടി സമരം നടക്കുന്ന ഡാർജിലിങ്ങിൽ കടകൾ അടഞ്ഞു കിടക്കുന്നത് ഇതു നാൽപതാം ദിനം. ഗൂർഖ ജനമുക്തി മോർച്ചയുടെ ആഹ്വാനപ്രകാരമാണു കടകൾ അടച്ച് അനിശ്ചതകാല സമരം നടത്തുന്നത്.

വിദ്യാഭ്യാസ സ്ഥാപനങ്ങളും ഹോട്ടലുകളും ഉൾപ്പെടെ എല്ലാം അടഞ്ഞു കിടക്കുകയാണ്. മരുന്നുകടകൾ മാത്രമാണു തുറന്നു പ്രവർത്തിക്കുന്നത്. ഭക്ഷണം കിട്ടാതായതോടെ സന്നദ്ധ സംഘടനകൾ ഉൾനാടുകളിൽ ഭക്ഷണപ്പൊതി വിതരണം ചെയ്യുന്നുണ്ട്. എന്നാൽ, ഡാർജിലിങ്ങിലെ സംഘർഷത്തിന് അയവുവന്നതായി പൊലീസ് വ്യക്തമാക്കി.

ബംഗാൾ ഡിജിപി ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ ഇവിടെ സന്ദർശനം നടത്തും. പ്രക്ഷോഭം ശക്തമായ ഡാർജിലിങ്ങിലും കലിംപോങ്ങിലും കേന്ദ്രസേനയെ വിന്യസിപ്പിച്ചിരിക്കുകയാണ്. ഇതിനിടെ, ഗൂർഖാ ലീഗ് നേതാവ് മദൻ തമാങ് കൊല്ലപ്പെട്ട കേസിൽ ഗൂർഖാ ജനമുക്തി മോർച്ച അധ്യക്ഷൻ ബിമൽ ഗുരുങ്, ഭാര്യ ആഷ ഉൾപ്പെടെ 20 പേർക്കെതിരെ സിബിഐ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു.