Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുകയില പായ്ക്കറ്റിൽ ഇനി ഹെൽപ്‌ലൈ‌ൻ നമ്പരും

CAMBODIA-HEALTH-TOBACCO

ന്യൂഡൽഹി∙ പുകയില ഉൽപന്നങ്ങളുടെ പായ്ക്കറ്റുകളിൽ ഇനി ഹെൽപ്‌ലൈ‌ൻ നമ്പരും നൽകും. പുകവലിക്കാരെ ദുശ്ശീലത്തിൽ നിന്നു രക്ഷപ്പെടുത്താൻ ഏർപ്പെടുത്തിയിട്ടുള്ള ടോൾഫ്രീ ക്വിറ്റ്‌ലൈൻ നമ്പർ (1800 227787) നൽകുന്നതിനു പുറമേ, പായ്ക്കറ്റുകളിൽ ഇപ്പോഴുള്ളതിലും മെച്ചപ്പെട്ട മുന്നറിയിപ്പുകൾ നൽകും. പുകവലി മൂലമുണ്ടാകുന്ന രോഗങ്ങളുടെ പേരുകളും രേഖപ്പെടുത്തും.

2009–10 കാലത്ത് 24 വയസ്സിനു മുകളിലുള്ള പുകവലിക്കാരുടെ ശതമാനം 34.60 ആയിരുന്നെങ്കിൽ 2016–17ൽ അത് 28.60 ശതമാനമായി കുറഞ്ഞിട്ടുണ്ട്. 15നും 24നുമിടയിലുള്ള പുകവലിക്കാരുടെ ശതമാനം 18.40ൽ നിന്ന് 12.40 ആയി കുറഞ്ഞു.

പുകവലി തുടങ്ങുന്ന ശരാശരി പ്രായം 17.9 ആയിരുന്നത് 18.9 ആയി.