Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സമ്പന്ന എംപിമാർ ശമ്പളം വേണ്ടെന്നു വയ്ക്കണം: വരുൺ

 IND07236B

ന്യൂഡൽഹി ∙ ലോക്സഭയുടെ ശേഷിക്കുന്ന കാലയളവിലെങ്കിലും ശമ്പളം വേണ്ടെന്നു വയ്ക്കാൻ സമ്പന്നരായ എംപിമാരെ പ്രേരിപ്പിക്കണമെന്നു സ്പീക്കർ സുമിത്ര മഹാജന് എഴുതിയ കത്തിൽ ബിജെപി എംപി വരുൺ ഗാന്ധി അഭ്യർഥിച്ചു. ജനപ്രതിനിധികളിലുള്ള വിശ്വാസം ശക്തിപ്പെടുത്താൻ ഇത് ഇടയാക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പത്തു കോടിയിൽപരം രൂപയുടെ സ്വത്തുള്ളവരാണ് 24% ലോക്സഭാംഗങ്ങളും.