Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മലേഷ്യയിൽ പത്മാവതിന് നിരോധനം

Padmavati-new

ക്വാലലംപുർ ∙ അലാവുദ്ദീൻ ഖിൽജിയെ ക്രൂരനും മനുഷ്യത്വമില്ലാത്തവനുമായി ചിത്രീകരിച്ചെന്നാരോപിച്ചു മലേഷ്യയിൽ പത്മാവത് സിനിമയ്ക്കു നിരോധനം. ഖിൽജിയുടെ കഥാപാത്രം ഇസ്‌ലാമിന് അപമാനമെന്നു കാണിച്ചാണു മലേഷ്യൻ സെൻസർ ബോർഡ് സിനിമയ്ക്കു വിലക്കേർപ്പെടുത്തിയത്. രജപുത്ര ഇതിഹാസങ്ങളിലെ ധീരവനിത റാണി പത്മിനിയെ മോശമായി ചിത്രീകരിക്കുന്നു എന്നാരോപിച്ചായിരുന്നു ഇന്ത്യയിലെ പ്രതിഷേധം.