Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റോട്ടോമാക് തട്ടിപ്പ്: കോഠാരിയും മകനും കസ്റ്റഡിയിൽ

vikram-kothari വിക്രം കോഠാരി

ലക്നൗ∙ ബാങ്ക് വായ്പാ തട്ടിപ്പു കേസിൽ റോട്ടോമാക് ഉടമ വിക്രം കോഠാരി, മകൻ രാഹുൽ എന്നിവരെ കസ്റ്റഡിയിൽ ചോദ്യം ചെയ്യുന്നതിനു 11 ദിവസത്തേക്കു സിബിഐക്കു വിട്ടുകൊടുത്തു. ഇരുവരെയും പ്രത്യേക ജഡ്ജി എം.പി.ചൗധരി മുൻപാകെ ഹാജരാക്കിയിരുന്നു. ഏഴു ബാങ്കുകളുടെ കൺസോർഷ്യത്തിൽ നിന്നായി എടുത്ത 3695 കോടി രൂപയുടെ വായ്പ വകമാറ്റി ചെലവഴിച്ചുവെന്നതാണു കേസ്. കേസെടുക്കണമെന്നാവശ്യപ്പെട്ട് കൺസോർഷ്യത്തിലെ ഒരു ബാങ്കായ ബാങ്ക് ഓഫ് ബറോഡയാണു സിബിഐയെ സമീപിച്ചത്.