Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സെലിയാങ് രാജിവച്ചു; നെയിഫു റിയോ മന്ത്രിസഭ നാളെ

Neiphiu Rio നെയിഫു റിയോ

കൊഹിമ∙ എൻഡിപിപി നേതാവ് നെയിഫു റിയോയെ സർക്കാരുണ്ടാക്കാൻ ഗവർണർ പി.ബി.ആചാര്യ ക്ഷണിച്ചു. റിയോ നാളെ സ്ഥാനമേൽക്കും. 16നകം നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കണമെന്നു ഗവർണർ ആവശ്യപ്പെട്ടിട്ടുണ്ട്. 32 പേരുടെ പിന്തുണ അറിയിച്ച് ഗവർണർക്കു കത്തു നൽകിയിരുന്നു.

ഇതിനിടെ, ഭൂരിപക്ഷമുള്ള തങ്ങളെ മന്ത്രിസഭയുണ്ടാക്കാൻ ക്ഷണിച്ചില്ലെങ്കിൽ രാജിവയ്ക്കില്ലെന്നു നേരത്തേ ഭീഷണിപ്പെടുത്തിയ നാഗാലാൻഡ് മുഖ്യമന്ത്രി ടി.ആർ.സെലിയാങ് ഒടുവിൽ ഗവർണർക്കു രാജിക്കത്തു നൽകി. സംസ്ഥാനത്തിന്റെ നന്മയ്ക്കായി നാഗാ പീപ്പിൾസ് ഫ്രണ്ട് (എൻപിഎഫ്) ക്രിയാത്മക പ്രതിപക്ഷമായി പ്രവർത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു. അറുപത് അംഗ നിയമസഭയിൽ എൻപിഎഫിന് 26 അംഗങ്ങളാണുള്ളത്. 15 വർഷത്തെ സഖ്യം ഉപേക്ഷിച്ച് എൻഡിപിപിയുമായുള്ള സഖ്യത്തിലാണ് ഇത്തവണ ബിജെപി മത്സരിച്ചത്.