Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നാഗാലാൻഡ്: നെയ്ഫു റിയോ നാലാമതും മുഖ്യമന്ത്രി

Neiphiu Rio നെയ്ഫു റിയോ

കൊഹിമ∙ ബിജെപിയുമായി കൂട്ടുകക്ഷി മന്ത്രിസഭയുണ്ടാക്കിയ എൻഡിപിപി നേതാവ് നെയ്ഫു റിയോ നാഗാലാൻഡ് മുഖ്യമന്ത്രിയായി നാലാമതും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഗവർണർ പി.ബി. ആചാര്യ സത്യവാചകം ചൊല്ലിക്കൊടുത്തു. ബിജെപിയിലെ വൈ. പാറ്റനാണ് ഉപമുഖ്യമന്ത്രി.

പത്തംഗ മന്ത്രിസഭയും അധികാരമേറ്റു. ഇതിൽ അഞ്ചു പേർ ബിജെപിയിൽ നിന്നും മൂന്നുപേർ നാഷനലിസ്റ്റ് ഡമോക്രാറ്റിക് പ്രോഗ്രസീവ് പാർട്ടി (എൻഡിപിപി)യിൽ നിന്നുമാണ്. എൻഡിപിപി–ബിജെപി സഖ്യത്തിനു പിന്തുണ പ്രഖ്യാപിച്ച് അവരെ അധികാരത്തിലെത്താൻ സഹായിച്ച ജെഡിയു എംഎൽഎ, സ്വതന്ത്ര എംഎൽഎ എന്നിവരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. 

60 അംഗ നിയമസഭയിൽ 32 പേരുടെ പിന്തുണയാണ് എൻഡിപിപി–ബിജെപി സഖ്യത്തിനുള്ളത്. എൻഡിപിപിക്ക് 18, ബിജെപിക്ക് 12 എന്നിങ്ങനെയാണു കക്ഷിനില. എകെജെഡിയു അംഗത്തിന്റെയും സ്വതന്ത്രന്റെയും പിന്തുണ ഉറപ്പാക്കിയപ്പോൾ ഭൂരിപക്ഷമായി. 

രണ്ട് എംഎൽഎമാരുള്ള നാഷനൽ പീപ്പിൾസ് പാർട്ടി (എൻപിപി) ഈ സഖ്യത്തിനു പന്തുണ പ്രഖ്യാപിച്ചു ഗവർണർക്കു നേരത്തേ കത്തു നൽകിയെങ്കിലും പിന്നീടു പിൻവലിച്ചു.