Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അതേ താടി, തലപ്പാവ്, കൂപ്പുകൈ മൻമോഹനായി അനുപം ഖേർ

Anupam Kher അനുപം ഖേർ മൻമോഹൻസിങ്ങായി

ന്യൂഡൽഹി∙ മൻമോഹൻസിങ്ങായി അഭിനയിക്കുന്ന തന്റെ ‘രൂപമാറ്റം’ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത് നടൻ അനുപം ഖേർ. 2004 മുതൽ 14 വരെ പ്രധാനമന്ത്രിയായിരുന്ന മൻമോഹന്റെ ജീവിതം അടിസ്ഥാനമാക്കി, അദ്ദേഹത്തിന്റെ മാധ്യമ ഉപദേഷ്ടാവായിരുന്ന സഞ്ജയ് ബാരു എഴുതിയ ‘ദി ആക്സിഡന്റൽ പ്രൈംമിനിസ്റ്റർ’ എന്ന പുസ്തകത്തെ ആധാരമാക്കി അതേ പേരിലെടുക്കുന്ന സിനിമയുടെ ലണ്ടനിലെ ലൊക്കേഷനിൽ നിന്നാണ് അനുപം ഖേർ ചിത്രം അയച്ചത്.

Suzanne-bernett-as-Sonia സൂസൈൻ ബേർനട് സോണിയ ഗാന്ധിയായി

പുതുമുഖമായ വിജയ് രത്നാകർ ഗുട്ടെയാണു സംവിധായകൻ. നടൻ അഖിൽ മിശ്രയുടെ ഭാര്യയായ ജർമൻകാരി നടി സൂസൈൻ ബേർനട് സോണിയ ഗാന്ധിയായി രംഗത്തെത്തും. അക്ഷയ് ഖന്ന ഗ്രന്ഥകർത്താവായ സഞ്ജയ് ബാരുവായി അഭിനയിക്കുന്നു. ചിത്രം ഡിസംബർ 21നു തിയറ്ററുകളിലെത്തും. ഹൻസാൽ മേത്തയുടേതാണു തിരക്കഥ.