Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യുഎസിൽ ഷൂട്ടിങ്; പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ സ്ഥാനം രാജിവച്ച് അനുപം ഖേർ

Anupam-Kher അനുപം ഖേർ

പുണെ∙ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ (എഫ്ടിഐഐ) ചെയർമാൻ സ്ഥാനം നടൻ അനുപം ഖേർ രാജിവച്ചു. യുഎസിൽ രാജ്യാന്തര ടിവി ഷോയിൽ പങ്കെടുക്കുന്നതിനാലാണു രാജിയെന്നാണു കേന്ദ്രമന്ത്രി രാജ്യവർധൻ സിങ് റാത്തോഡിന് അയച്ച കത്തിൽ അദ്ദേഹം പറയുന്നത്.

2018–19ൽ 9 മാസത്തിലേറെ സമയം ഷൂട്ടിങ്ങിനായി യുഎസിൽ പോകേണ്ടിവരും. ഉത്തരവാദപ്പെട്ട ചെയർമാൻ സ്ഥാനത്ത് ഇത്രയും നാൾ ആളില്ലാതിരിക്കുന്നതു ശരിയല്ലാത്തതിനാലാണു രാജിയെന്ന് അനുപം ഖേർ കത്തിൽ വ്യക്തമാക്കി. ഏറെ വിവാദവും സമരങ്ങളും സൃഷ്ടിച്ച നടൻ ഗജേന്ദ്ര ചൗഹാന്റെ നിയമനത്തിനു പകരമാണ് അനുപം ഖേറിനെ കേന്ദ്രം കൊണ്ടുവന്നത്.