Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭൂമി വിൽപന: രണ്ടു ഹർജിയും നാളെ കേൾക്കും

ന്യൂഡൽഹി∙ സിറോ മലബാർ സഭയുടെ എറണാകുളം–അങ്കമാലി അതിരൂപതയിലെ ഭൂമി വിൽപന സംബന്ധിച്ച പരാതിയിൽ കേസെടുക്കണമെന്ന ഹൈക്കോടതി സിംഗിൾ ജഡ്ജിയുടെ ഉത്തരവ് സ്റ്റേ െചയ്ത ഡിവിഷൻ ബെഞ്ച് നടപടിക്കെതിരെ ഷൈൻ വർഗീസ് നൽകിയ ഹർജിയും സുപ്രീം കോടതി നാളെ പരിഗണിക്കും.

മാർ‍ട്ടിൻ പയ്യപ്പള്ളി നൽകിയ ഹർജി നാളെ പരിഗണിക്കാൻ കോടതി നേരത്തേ തീരുമാനിച്ചിരുന്നു. ഇന്നലെ ഷൈൻ വർഗീസിന്റെ ഹർജി രാഗേന്ദ് ബസന്ത് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് മുൻപാകെ പരാമർശിച്ചു.

ഹർജി അടുത്തമാസം രണ്ടിനു പരിഗണിക്കാമെന്നു കോടതി വ്യക്തമാക്കിയപ്പോൾ, സമാന ഹർജി നാളെ പരിഗണിക്കുന്നുണ്ടെന്ന് അഭിഭാഷകൻ പറഞ്ഞു. തുടർന്നാണു പുതിയ ഹർജിയും നാളെ പരിഗണിക്കാൻ തീരുമാനമായത്.

related stories