Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എം.വിൻസെന്റ് അറസ്റ്റിൽ, ബിജെപി കോഴ, സുനിയുമായി തെളിവെടുപ്പ്; പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ

news-2207

വീട്ടമ്മയെ പീഡിപ്പിച്ചെന്ന പരാതി; കോൺഗ്രസ് എംഎൽഎ എം.വിൻസന്റ് അറസ്റ്റിൽ

തിരുവനന്തപുരം ∙ വീട്ടമ്മയെ പീഡിപ്പിച്ചുവെന്ന കേസിൽ കോൺഗ്രസ് നേതാവും കോവളം എംഎൽഎയുമായ എം.വിൻസന്റിനെ പൊലീസ് അറസ്റ്റ് ചെയ്തു. നാലുമണിക്കൂർ നീണ്ടുനിന്ന ചോദ്യം ചെയ്യലിനു ശേഷമാണ് വിൻസന്റിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. എംഎൽഎ ഹോസ്റ്റലിൽവച്ച് ചോദ്യം ചെയ്തശേഷം പേരൂർക്കട പൊലീസ് ക്ലബ്ബിലേക്ക് എത്താൻ എംഎൽഎയോട് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടിരുന്നു. തുടർന്ന് ഔദ്യോഗിക വാഹനത്തിൽ ഒരു സഹായിക്കൊപ്പം പൊലീസ് ക്ലബ്ബിലെത്തിയ എംഎൽഎയുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു... വിശദമായ വാർത്തയ്ക്ക്

കുറ്റക്കാർക്കെതിരെ നടപടി വേണം, ഇല്ലെങ്കിൽ പാർട്ടി വിടും: പൊട്ടിക്കരഞ്ഞ് എം.ടി.രമേശ്

തിരുവനന്തപുരം∙ ബിജെപി കേരള ഘടകത്തെ പ്രതിസന്ധിയിലാക്കിയ മെഡിക്കൽ കോഴ വിവാദത്തിൽ, തന്നെ ഒറ്റതിരിഞ്ഞ് ആക്രമിക്കുകയാണെന്നും ഒപ്പമുള്ളവർ ഗൂഢാലോചന നടത്തിയെന്നും ചിലർ തന്റെ രാഷ്ട്രീയ ജീവിതം തകർക്കാൻ ശ്രമിച്ചെന്നും ആരോപിച്ച് എം.ടി.രമേശ് പൊട്ടിക്കരഞ്ഞു. ഇവർക്കെതിരെ കർശന നടപടിയെടുക്കണമെന്നും ഇല്ലെങ്കിൽ താൻ പാർട്ടിയിൽ ഉണ്ടാകില്ലെന്നും ബിജെപി നേതൃയോഗത്തിൽ... വിശദമായ വാർത്തയ്ക്ക്

കോഴ ആരോപണത്തിന് അടിസ്ഥാനമില്ല, നടക്കുന്നത് തെറ്റായ പ്രചാരണം: ബിജെപി

തിരുവനന്തപുരം∙ ബിജെപി കേരള ഘടകത്തെ പിടിച്ചുകുലുക്കിയ കോഴ ആരോപണത്തിൽ അടിസ്ഥാനമില്ലെന്ന് പാർട്ടി ദേശീയ എക്സിക്യൂട്ടീവ് അംഗം പി.എസ്.ശ്രീധരൻപിള്ള. ചെയ്യാത്ത കുറ്റത്തിന്റെ പേരിൽ തെറ്റായ പ്രചരണമാണ് നടക്കുന്നത്. ബിജെപി സഹകരണ സെൽ കൺവീനർ ആർ.എസ്. വിനോദ് ഒരു ക്രിമിനൽ (അഴിമതിയെന്നു പറയാതെ ക്രിമിനൽ) കുറ്റമാണ് ചെയ്തത്. കുറ്റക്കാരനാണെന്ന് അറിഞ്ഞ നിമിഷം തന്നെ വിനോദിനെ... വിശദമായ വാർത്തയ്ക്ക്

എം. വിൻസന്റ് കടയിൽവച്ച് കയ്യിൽ കയറിപ്പിടിച്ചെന്നു പരാതിക്കാരിയായ വീട്ടമ്മ

തിരുവനന്തപുരം∙ എം. വിൻസന്റ് എംഎൽഎ തന്നെ ഉപദ്രവിച്ചെന്നു പരാതിക്കാരിയായ വീട്ടമ്മ. ഒന്നരവർഷമായി മാനസികമായും ശാരീരികമായും പീഡിപ്പിച്ചു. കടയിൽ കയറിവന്ന് എംഎൽഎ കയ്യിൽ കയറിപ്പിടിച്ചു. ഇക്കാര്യം പൊലീസിനോടും മജിസ്ട്രേറ്റിനോടും പറഞ്ഞിട്ടുണ്ട്. ഭർത്താവിനെ വഞ്ചിച്ചു ജീവിക്കാൻ വയ്യെന്നും വീട്ടമ്മ പറഞ്ഞു. അതേസമയം, പരാതിക്കാരിയായ വീട്ടമ്മയുമായി എം. വിന്‍സന്റ്... വിശദമായ വാർത്തയ്ക്ക്

ഇന്ത്യയുടെ പക്കൽ 15 ദിവസത്തെ യുദ്ധത്തിനുള്ള വെടിക്കോപ്പുകൾ മാത്രം: സിഎജി

ന്യൂഡൽഹി∙ അതിർത്തിയിൽ ചൈനയുമായുള്ള തർക്കം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ ഇന്ത്യൻ സേനയ്ക്കു ആവശ്യമായ വെടിക്കോപ്പുകളില്ലെന്നു കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ (സിഎജി) റിപ്പോർട്ട്. അഞ്ചു വർഷമായി തുടരുന്ന സ്ഥിതിയിൽ ഇതുവരെ മാറ്റമുണ്ടായിട്ടില്ല. വിവിധ വിഭാഗങ്ങളിലായി 40 ശതമാനത്തോളം വെടിക്കോപ്പുകളുടെ കുറവാണു സേനയിലുള്ളതെന്ന് പാർലമെന്റിൽ... വിശദമായ വാർത്തയ്ക്ക്

ബിജെപി കോഴ: നേതാക്കളുടെ ബാങ്ക് ഇടപാട് എൻഫോഴ്സ്മെന്റ് പരിശോധിക്കും

തിരുവനന്തപുരം∙ മെഡിക്കൽ കോളജുകൾക്ക് അംഗീകാരം നൽകാൻ ബിജെപി നേതാക്കൾ കോഴവാങ്ങിയത് ഹലാവ ഇടപാടിലൂടെയാണെന്ന ആരോപണത്തെത്തുടർന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറ്ററേറ്റ് പ്രാഥമിക അന്വേഷണം ആരംഭിച്ചു. പെരുമ്പാവൂരിൽനിന്ന് ഹവാല ഇടപാടിലൂടെ പണം ഡൽഹിക്ക് അയച്ചതായാണ് അന്വേഷണ ഏജൻസികൾക്ക് ലഭിച്ചിരിക്കുന്ന വിവരം. ഹവാല ഇടപാടുകൾ പ്രിവൻഷൻ ഓഫ് മണി ലോണ്ടറിങ് ആക്ടിറ്റിന്(2002) കീഴിൽ വരുന്നതിനാലാണ്... വിശദമായ വാർത്തയ്ക്ക്

2011ൽ നടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച കേസിലെ വാഹനം കണ്ടെടുത്തു

കൊച്ചി∙ നിർമാതാവിന്റെ ഭാര്യയായ നടിയെ 2011ൽ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച കേസിലെ വാഹനം പൊലീസ് കണ്ടെടുത്തു. ദേശീയ പാതയിൽ കൊച്ചിക്കു സമീപം പനങ്ങാടിനു സമീപത്തുനിന്നാണു ടെംപോ ട്രാവലർ കണ്ടെടുത്തത്. പ്രതികളുമായി പൊലീസ് ഇവിടെ തെളിവെടുപ്പു നടത്തി. വാഹനം കോയമ്പത്തൂരിലേക്കു കടത്തിയെന്നായിരുന്നു നേരത്തേ പ്രതികൾ പൊലീസിനോടു പറഞ്ഞിരുന്നത്... വിശദമായ വാർത്തയ്ക്ക്

പൾസർ സുനി ദിലീപിനയച്ച കത്ത് എഴുതിയതു വിപിൻലാൽ: സഹതടവുകാരൻ ജിൻസൺ

കൊച്ചി∙ പൾസർ സുനി ജയിലിൽനിന്നു ദിലീപിനയച്ച കത്തിനു പിന്നിൽ ദുരൂഹതയൊന്നുമില്ലെന്നു സഹതടവുകാരനായിരുന്ന ജിൻസണ്‍. സുനി ആവശ്യപ്പെട്ടതുപ്രകാരം മറ്റൊരു തടവുകാരനായ വിപിൻലാലാണു കത്തെഴുതിയതെന്നും ഇരുവരും ജയിലിൽ സുഹൃത്തുക്കളായിരുന്നുവെന്നും ജിൻസണ്‍ മനോരമ ന്യൂസിനോടു പറഞ്ഞു. കത്തു പുറത്തേക്കു കടത്തിയതിന്റെയും മൊബൈൽ ഫോൺ ജയിലിനുള്ളിലേക്കു കടത്തിയതിന്‍റെയും വിശദാംശങ്ങൾ ജിൻസൺ... വിശദമായ വാർത്തയ്ക്ക്

ബിജെപി കേരള ഘടകത്തെ നിയന്ത്രിക്കാൻ ഉപസമിതി; നേതാക്കളുടെ സ്വത്തുവിവരങ്ങൾ ശേഖരിക്കും

ന്യൂഡൽഹി∙ മെഡിക്കൽ കോളജ് കോഴയുമായി ബന്ധപ്പെട്ട വിവാദത്തിനു പിന്നാലെ കേരളത്തിലെ ബിജെപി ഘടകത്തെ നിയന്ത്രിക്കാൻ കേന്ദ്ര ഉപസമിതി വരുന്നു. മൂന്നുമാസം കൂടുമ്പോൾ നേതാക്കളുടെ പ്രവർത്തനം ഉപസമിതി വിലയിരുത്തും. പ്രധാന നേതാക്കളുടെ സ്വത്തുവിവരങ്ങൾ ശേഖരിക്കും. ആർഎസ്എസ് ദേശീയ നേതൃത്വത്തിന്റെ നിർദേശപ്രകാരമാണ് തീരുമാനം... വിശദമായ വാർത്തയ്ക്ക്

മെഡിക്കൽ കോളജ് കോഴ: എന്‍ഐഎ അന്വേഷിക്കണമെന്ന് ബിജെപി മുഖപത്രം

തിരുവനന്തപുരം∙ മെഡിക്കല്‍ കോഴ റിപ്പോര്‍ട്ട് ചോര്‍ന്നതിനെതിരെ ബിജെപി മുഖപത്രം ജന്മഭൂമി. റിപ്പോര്‍ട്ട് ചോര്‍ത്തിയവരെയും ചോര്‍ത്തിയതിനു പിന്നിലെ കച്ചവടവും കണ്ടെത്തണം. നേതാക്കളുടെ സൗന്ദര്യം കൊണ്ടല്ല പാര്‍ട്ടി ശക്തിപ്പെട്ടത്. കുലം കുത്തികള്‍ കരുതിയിരിക്കണമെന്ന് മുന്നറിയിപ്പ് നൽകുന്നുണ്ട്. കോഴയെക്കുറിച്ച് എന്‍ഐഎ അന്വേഷിക്കണമെന്നും ലേഖനത്തില്‍ ആവശ്യപ്പെടുന്നു. മറുപുറം എന്ന പംക്തിയിൽ കുലംകുത്തികളെ കരുതിയിരിക്കണമെന്ന... വിശദമായ വാർത്തയ്ക്ക്