Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സാങ്കേതിക തകരാർ: അബുദാബി – കോഴിക്കോട് സർവീസ് റദ്ദാക്കി

Etihad

കരിപ്പൂർ∙ ഇത്തിഹാദ് എയർവേയ്സിന്റെ ഞായറാഴ്ചത്തെ (15) അബുദാബി – കോഴിക്കോട്, കോഴിക്കോട് – അബുദാബി പ്രഭാത സർവീസ് റദ്ദാക്കി. അബുദാബി വിമാനത്താവളത്തിൽനിന്നു പറന്നുയർന്ന ഉടൻ സാങ്കേതികത്തകരാർ കണ്ടെത്തി വിമാനം തിരിച്ചിറക്കേണ്ടി വന്നതിനെത്തുടർന്നാണു നടപടിയെന്ന് അധികൃതർ അറിയിച്ചു. വിമാനം അബുദാബിയിൽനിന്ന് രാവിലെ 8.35ന് കോഴിക്കോട്ടെത്തി 9.40ന് തിരിച്ചുപോകേണ്ടതായിരുന്നു. കോഴിക്കോട്ടുനിന്ന് അബുദാബിയിലേക്ക് 108 യാത്രക്കാരാണുണ്ടായിരുന്നത്. ഇവരെ വൈകിട്ട് 4.30നുള്ള വിമാനത്തിൽ കൊണ്ടുപേകും. വീട്ടിൽപോയി തിരികെവരാൻ കഴിയുന്നവർക്ക് ടാക്സി സൗകര്യം ലഭ്യമാക്കി. മറ്റുള്ളവരെ ഹോട്ടലിലേക്കു മാറ്റി.