Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബവ്റിജസ് ഔട്‌ലെറ്റ് തുറക്കാന്‍ അനുവദിച്ചില്ല; മൂന്നാറിൽ സംഘർഷം

Munnar Beverages മൂന്നാർ ഇക്കാനഗർ കോളനി റോഡിൽ സംഘർഷത്തെത്തുടർന്ന് പൊലീസ് ഇടപെട്ടപ്പോൾ. (വിഡിയോ ചിത്രം)

മൂന്നാർ∙ ബവ്റിജസ് ഔട്‌ലെറ്റ് തുറക്കുന്നതുമായി ബന്ധപ്പെട്ട് മൂന്നാറിൽ സംഘർഷം. ഇക്കാ നഗർ കോളനി റോഡിൽ  ഔട്‌ലെറ്റ് തുറക്കാനെത്തിയപ്പോഴായിരുന്നു സംഘർഷമുണ്ടായത്. തുറക്കുന്നതു തടയാനായി സ്ത്രീകൾ ഉൾപ്പെടെ എത്തിയിരുന്നു. മദ്യം വാങ്ങി പുറത്തിറങ്ങിയയാളെ നാട്ടുകാർ തടഞ്ഞതോടെയാണ് സംഘർഷം ഉടലെടുത്തത്.

അതിനിടെ സംഭവത്തിൽ പൊലീസും ഇടപെട്ടു, ലാത്തിച്ചാർജുമുണ്ടായി. ഏതാനും പേരെ അറസ്റ്റ് ചെയ്തു. പ്രദേശവാസികൾ ഔട്‌ലെറ്റിനു മുന്നിൽ ഉപരോധം നടത്തുകയാണ്. പ്രദേശത്ത് സംഘർഷാവസ്ഥ നിലനിൽക്കുന്നതിനാൽ കൂടുതൽ പൊലീസിനെ നിയോഗിച്ചു.