Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇനി ഏത് കെട്ടിടക്കൂട്ടത്തിലും ബവ്റിജസ് തിരിച്ചറിയാം; വരുന്നു ഔട്ട്‌ലെറ്റുകള്‍ക്ക് ഒരേ നിറം

Beverages_Outlet ബവ്റിജസ് കോർപറേഷന്റെ ഔട്ട്‌ലെറ്റുകളിലൊന്ന് (ഫയൽ ചിത്രം)

തിരുവനന്തപുരം∙ ബവ്റിജസ് ഔട്ട്‌ലെറ്റുകള്‍ക്ക് ഒരേ നിറം നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശം നൽകി. ഓണത്തിനു മുന്‍പു സംസ്ഥാനത്തെ എല്ലാ ബവ്റിജസ് ഔട്ട്‌ലെറ്റുകളും ഒരേ നിറത്തിലാക്കാനാണു സര്‍ക്കാര്‍ തീരുമാനം. ഇതോടെ എവിടെ നിന്നായാലും ബവ്റിജസ് ഔട്ട്‌ലെറ്റുകള്‍ തിരിച്ചറിയാനാകും.

ചുവപ്പു നിറത്തില്‍ മഞ്ഞയും നീലയും വരകളാകും ബവ്റിജസ് ഔട്ട്‌ലെറ്റുകള്‍ക്ക് നല്‍കുക. ലോഗോയും ബെവ്‌കോ എന്ന എഴുത്തും ഒരേ രീതിയില്‍. വെളിച്ചത്തിന്‍റെ ലഭ്യതയനുസരിച്ച്‌ കൗണ്ടറിന് ഉള്‍വശം ഇഷ്ടമുള്ള നിറം നല്‍കി ആകര്‍ഷകമാക്കാം. രണ്ട് ലക്ഷം മുതല്‍ അഞ്ച് ലക്ഷം രൂപ വരെ ഇതിനായി ചെലവഴിക്കാം.