തൃശൂർ∙ അതിരപ്പിള്ളി വാൽപ്പാറ നടുമലൈ എസ്റ്റേറ്റിൽ നാലരവയസ്സുകാരനെ പുലി കടിച്ചുകൊന്നു. തോട്ടം തൊഴിലാളിയുടെ മകനായ സെയ്തുളിനെയാണു പുലി പിടിച്ചത്. കഴിഞ്ഞദിവസം വൈകിട്ട് അഞ്ചരയോടെ മാതാവിനൊപ്പം മുറ്റത്തേക്കിറങ്ങിയപ്പോഴാണു കുട്ടിയെ പുലി പിടികൂടി കാട്ടിലേക്കു മറഞ്ഞത്. ഉടൻ പരിസരവാസികളും വനംവകുപ്പ് ഉദ്യോഗസ്ഥരും പൊലീസും തിരച്ചില്‍ തുടങ്ങിയെങ്കിലും കുട്ടിയെ കണ്ടെത്തിയില്ല. രണ്ടര മണിക്കൂർ തിരച്ചിലിനൊടുവിൽ കുട്ടിയെ കാട്ടിനുള്ളിൽനിന്നു തല വേർപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു.
സെയ്തുൾ
Advertisement