Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബിഎംഡബ്ല്യു കാറിലെത്തി നടിക്കു മുന്നിൽ അശ്ലീല പ്രദർശനം: ഒരാൾ അറസ്റ്റിൽ

sumeet-wife ചിൻമയി സർ‌വെയും ഭർത്താവ് സുമീത്ത് രാഘവും

മുംബൈ∙ മറാത്തി നടിക്കു മുന്നിൽ അശ്ലീല പ്രദർശനം നടത്തിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. 42 കാരനായ ജിവൻ ചൗധരിയാണ് പിടിയിലായത്. മറാത്തി സീരിയൽ നടി ചിൻമയി സർവെയുടെ പരാതിയിലാണ് അറസ്റ്റ്. ചിൻമയിയും ഭർത്താവും നടനുമായ സുമീത്ത് രാഘവനും വിലെ പാർലെ പൊലീസ് സ്റ്റേഷനിലെത്തിയാണ് പരാതി നൽകിയത്. ഇയാൾക്കെതിരായ അന്വേഷണം പുരോഗമിക്കുകയാണെന്ന് വിലെ പാര്‍ലെ പൊലീസ് മേധാവി ലക്ഷ്മൺ ചവാൻ പറഞ്ഞു. തിങ്കളാഴ്ചയായിരുന്നു പരാതിക്കടിസ്ഥാനമായ സംഭവം.

1985 എന്ന നമ്പരിൽ‌ അവസാനിക്കുന്ന വെള്ള ബിഎംഡബ്ല്യു കാറിലെത്തിയ ആളാണ് ഭാര്യയ്ക്കു മുന്നിൽ മോശമായി പെരുമാറിയതെന്ന് സുമീത്ത് രാഘവൻ ട്വിറ്ററില്‍ പോസ്റ്റിടുകയും ചെയ്തിരുന്നു. ഭാര്യ അയാളെ അടിക്കാനോങ്ങിയെങ്കിലും അയാള്‍ രക്ഷപ്പെട്ടുപോയെന്നും രാഘവ് ട്വീറ്റിൽ വ്യക്തമാക്കി. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പരാതി ലഭിച്ചു മണിക്കൂറുകൾക്കുള്ളിൽ പ്രതിയെ പൊലീസ് പിടികൂടിയത്. പ്രഥമ വിവര റിപ്പോർട്ടെഴുതി രണ്ടു മണിക്കൂറിനുള്ളിൽ തന്നെ പ്രതിയെ വലയിലാക്കിയ പൊലീസിനെ സുമീത്ത് അഭിനന്ദിക്കുകയും ചെയ്തു. 

related stories