Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘കേന്ദ്രനേതൃത്വം ഇടപെടണം’: ചോദ്യങ്ങളുമായി കെ.കെ.രമ എകെജി ഭവനുമുന്നിൽ

kk-rema കെ.കെ. രമ

ന്യൂ‍ഡൽഹി∙ കേരളത്തിലെ സിപിഎം അതിക്രമങ്ങൾ അവസാനിപ്പിക്കാൻ കേന്ദ്രനേതൃത്വം ഇടപെടണമെന്നാവശ്യപ്പെട്ടു ഡൽഹി എകെജി ഭവനു മുൻപിൽ ആർഎംപിയുടെ പ്രതിഷേധം. ആർഎംപി സംസ്ഥാന കമ്മിറ്റി അംഗം കെ.കെ. രമയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധത്തിൽ കേരളത്തിലെയും പഞ്ചാബിലെയും പ്രവർത്തകർ പങ്കെടുത്തു.

കേരളത്തിലെ ആക്രമണങ്ങളെക്കുറിച്ചു ദേശീയ നേതൃത്വം നിലപാടു വ്യക്തമാക്കുക, ഒഞ്ചിയത്ത് ഉൾപ്പെടെ ആർഎംപി പ്രവർത്തകരെ വേട്ടയാടുന്നത് അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധം. സമൂഹ മാധ്യമങ്ങളിൽ കെ.കെ. രമയ്‌ക്കെതിരെ നടത്തുന്ന അപവാദ പ്രചാരണങ്ങളെ കുറിച്ച് പൊളിറ്റ് ബ്യുറോ അംഗം വൃന്ദ കാരാട്ട് മറുപടി പറയണമെന്നും ആർഎംപി ആവശ്യപ്പെട്ടു.