Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇനി പ്രായം തോന്നുകയേയില്ല, ചർമം വെട്ടിത്തിളങ്ങാൻ ഒരൊറ്റ കാര്യം !

Beauty Tips Representative Image

ചുളിവുകള്‍ വീണ ചര്‍മവും മുടി നരയ്ക്കുന്നതുമൊക്കെ പ്രായം ആവുന്നതിന്‍റെ പ്രധാന ലക്ഷണങ്ങളിൽ ചിലതാണ്. പലപ്പോഴും ഇത്തരം പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ബ്യൂട്ടിപാര്‍ലറുകള്‍ തോറും കയറിയിറങ്ങുന്നവരാണ് നമ്മളില്‍ ഏറെയും. എന്നാല്‍ ഇത് കാര്യങ്ങള്‍ കൂടുതല്‍ കുഴപ്പത്തിലേക്കാണ് എത്തിക്കുന്നതും. അതുകൊണ്ടു തന്നെ ഇത്തരം പ്രശ്നങ്ങള്‍ക്കു പരിഹാരം കാണാൻ ഏറ്റവും നല്ലത് പ്രകൃതിദത്തമായ മാർഗങ്ങൾ തന്നെയാണ്. 

ചര്‍മത്തിലുണ്ടാവുന്ന ചുളിവുകള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്ന മാര്‍ഗങ്ങളില്‍ പ്രധാനപ്പെട്ടതാണ് വെളിച്ചെണ്ണ. ഇത് അകാല വാര്‍ധക്യത്തെ ഇല്ലാതാക്കുകയും മുഖത്തിനും ചര്‍മത്തിനും തിളക്കം നല്‍കുകയും ചെയ്യുന്നു. അതോടൊപ്പം തന്നെ വരണ്ട ചര്‍മത്തിനും പരിഹാരം കാണാന്‍ സഹായിക്കുന്നു. ഇതുകൂടാതെ വെളിച്ചെണ്ണയോടൊപ്പം മറ്റു ചില കൂട്ടുകള്‍ കൂടി ചേരുമ്പോള്‍ അതു കൂടുതല്‍ ഗുണം നല്‍കുന്നു.

മുഖവും കഴുത്തും ഇനി തിളങ്ങും

ആദ്യം മുഖം വൃത്തിയുള്ള തുണി ഉപയോഗിച്ച്‌ ക്ലീന്‍ ചെയ്യുക. അല്‍പം വെളിച്ചെണ്ണ എടുത്ത് മുഖത്തും കഴുത്തിലുമായി തേച്ചു പിടിപ്പിക്കാം. ശേഷം വട്ടത്തില്‍ മസ്സാജ് ചെയ്യുക. ഒരു രാത്രി മുഴുവന്‍ ഇതു മുഖത്തും കഴുത്തിലും തേച്ചു പിടിപ്പിച്ച്‌ അടുത്ത ദിവസം രാവിലെ കഴുകിക്കളയാവുന്നതാണ്. ദിവസവും ഉറങ്ങാന്‍ പോവുന്നതിനു മുന്‍പ് ഇങ്ങനെ ചെയ്യാം. ഇത് മുഖത്തെയും കഴുത്തിലെയും ചുളിവുകളെ ഇല്ലാതാക്കുന്നു.

ആവണ്ണക്കെണ്ണയും വെളിച്ചെണ്ണയും

ആവണക്കെണ്ണ സൗന്ദര്യസംരക്ഷണത്തിലെ ഒരിക്കലും ഒഴിവാക്കാനാവാത്ത ഒരു ഘടകമാണ്. മൂന്നു തുള്ളി ആവണക്കെണ്ണയും മൂന്നു തുള്ളി വെളിച്ചെണ്ണയും മിക്സ് ചെയ്ത് മുഖത്ത് നല്ലതു പോലെ മസ്സാജ് ചെയ്യുക. ഇത്തരത്തില്‍ ചെയ്യുന്നത് മുഖചര്‍മത്തെ ചുളിവുകളില്‍ നിന്ന് സംരക്ഷിക്കുകയും ആരോഗ്യം നല്‍കുകയും ചെയ്യുന്നു.

തേനും വെളിച്ചെണ്ണയും

തേനും വെളിച്ചെണ്ണയുമാണ് മറ്റൊരു പ്രധാനപ്പെട്ട മാര്‍ഗ്ഗം. തേനും വെളിച്ചെണ്ണയും മിക്സ് ചെയ്ത് ചുളിവുകളുള്ള ഭാഗത്തു തേച്ചു പിടിപ്പിക്കുക. ഇത്തരത്തില്‍ തേച്ചു പിടിപ്പിച്ച്‌ ഒരു മണിക്കൂറിനു ശേഷം വെറും പച്ച വെള്ളത്തില്‍ കഴുകിക്കളയാം. ഒരാഴ്ച കൃത്യമായി ചെയ്താല്‍ പ്രകടമായ വ്യത്യാസം കാണാം.

മഞ്ഞളും വെളിച്ചെണ്ണയും

മഞ്ഞളും വെളിച്ചെണ്ണയും മിക്സ് ചെയ്തു തേക്കുന്നതും മുഖത്തിനു തിളക്കം നല്‍കും. ഒരു ടേബിള്‍ സ്പൂണ്‍ മഞ്ഞള്‍ അല്‍പം വെളിച്ചെണ്ണയില്‍ മിക്സ് ചെയ്ത്  മുഖത്തു തേച്ചു പിടിപ്പിക്കുക. ഒരു മണിക്കൂറിനു ശേഷം കഴുകിക്കളയാവുന്നതാണ്. ഇതു മുഖത്തിനു തിളക്കം നൽകുന്നതിനൊപ്പം മുഖത്തെ ചുളിവകറ്റി ആരോഗ്യം നല്‍കുകയും ചെയ്യുന്നു.

വെളിച്ചെണ്ണയും റോസ് വാട്ടറും

വെളിച്ചെണ്ണയില്‍ റോസ് വാട്ടര്‍ മിക്സ് ചെയ്തു മുഖത്തു തേച്ചുപിടിപ്പിക്കാം. ഇത് അകാല വാര്‍ധക്യത്തെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. ഒപ്പം ചര്‍മത്തിനു തിളക്കം നല്‍കി വരള്‍ച്ച മാറ്റുകയും ചെയ്യും.

ഒലീവ് ഓയിലും വെളിച്ചെണ്ണയും

ഒലീവ് ഓയിലും വെളിച്ചെണ്ണയും മിക്സ് ചെയ്ത്  മുഖത്തു നല്ലതു പോലെ മസ്സാജ് ചെയ്യുക. മുഖത്ത് മാത്രമല്ല കഴുത്തിലും നല്ലതു പോലെ മസ്സാജ് ചെയ്യാവുന്നതാണ്. അരമണിക്കൂറിനു ശേഷം ഇതു കഴുകിക്കളയുക. ആഴ്ചയില്‍ കൃത്യമായി ഇങ്ങനെ ചെയ്താല്‍ മുഖത്തെ എല്ലാ പാടുകളും മാറുകയും വരള്‍ച്ച ഇല്ലാതാവുകയും ചെയ്യും.

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam