Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജയന്റെ അനുജന്റെ മകളല്ല ഉമാ നായർ: ആദിത്യൻ

Adithyan Uma ആദിത്യൻ, ഉമ നായർ

ഒന്നും ഒന്നും മൂന്ന് പരിപാടിക്കിടെ ജയൻ തന്റെ വലിയച്ഛനാണെന്നു പറഞ്ഞ നടി ഉമാ നായർക്കെതിരെ ജയന്റെ അനുജന്റെ മകളായ ലക്ഷ്മി രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ ഉമയെ എതിർത്തുകൊണ്ട് ലക്ഷ്മിയുടെ സഹോദരനും സീരിയൽ നടനുമായ ആദിത്യനും രംഗത്തെത്തിയിരിക്കുകയാണ്. ജയന് ഒരനുജൻ മാത്രമേ ഉള്ളുവെന്നും അദ്ദേഹത്തിന്റെ മക്കളാണ് താനും ലക്ഷ്മിയുമെന്നും ആദിത്യൻ പറയുന്നു. ഉമ അകന്ന ബന്ധുവായിരിക്കാം എന്നാൽ തന്റെ വലിയച്ഛനെന്ന് ജയനെ വിളിച്ചതു ശരിയായില്ലെന്നും ആദിത്യൻ പറയുന്നു. ഫെയ്സ്ബുക് ലൈവിലൂടെയായിരുന്നു ആദിത്യന്റെ പ്രതികരണം.

വളരെ വിഷമത്തോടെയാണ് താൻ ഈ വിഡിയോ പോസ്റ്റു ചെയ്യുന്നതെന്നു പറഞ്ഞാണ് ആദിത്യൻ വിഡിയോ പങ്കുവച്ചത്. ഉമാ നായർ തന്റെ വലിയച്ഛൻ ജയനെക്കുറിച്ചു പറഞ്ഞ കാര്യം തന്റെ കുടുംബത്തെയാകെ വിഷമിപ്പിച്ചു. അനുജത്തി ലക്ഷ്മി, ഉമയെ എതിർത്ത് പോസ്റ്റി‌ടുകയാണെന്നു പറഞ്ഞപ്പോൾ താൻ സമ്മതം നൽകിയിരുന്നു. അവൾ മനസ്സു വിഷമിച്ചാണ് അങ്ങനെ ചെയ്തത്.

വർഷങ്ങൾക്കു മുമ്പ് പവിത്രബന്ധം സീരിയലിന്റെ സെറ്റിൽ വച്ചാണ് ഉമയെ കാണുന്നത്. അന്നു ഞാൻ ചേട്ടന്റെ ബന്ധുവാണെന്നു പറഞ്ഞ് ഉമ പരിചയപ്പെട്ടിരുന്നു. ജയന് സോമന്‍ നായർ എന്ന ഒരേയൊരു അനുജനേയുള്ളു, അദ്ദേഹത്തിന് മൂന്നുമക്കളും, താനും അനുജൻ കണ്ണനും അനുജത്തി ലക്ഷ്മിയും ആണ് അതെന്നും ആദിത്യൻ പറയുന്നു.

ഉമ ബന്ധുവായിരിക്കാം, എന്നാൽ വലിയച്ഛനാണെന്നു പറഞ്ഞത് ശരിയായില്ല. തന്റെ അമ്മൂമ്മയുടെ സഹോദരങ്ങളുടെയൊന്നും ചെറുമകളല്ല ഉമ. തന്റെ ചെറുപ്രായത്തിലോ കുടുംബത്തിലെ ചടങ്ങുകൾക്കോ ഉമയെ കണ്ടിട്ടില്ല. ഉമയോടുള്ള ബഹുമാനത്തോടു കൂടി താൻ പറയുകയാണ്, ഇരുപത്തിയേഴു വർഷം ഈ ഫീൽഡിലുണ്ടായിരുന്നതിന്റെ പക്വത കാണിക്കണമെന്നും ആദിത്യൻ പറഞ്ഞു. 

ജയന്റെ അനുജന്റെ മകളല്ല ഉമാ നായർ, അവർ അകന്ന ബന്ധുവായിരിക്കാം. എങ്കിലും പറഞ്ഞ കാര്യത്തോടു തനിക്ക് എതിർപ്പുണ്ടെന്നും ആദിത്യൻ വിഡിയോയിൽ പറയുന്നു. ഉമ ബന്ധുവാണെന്നോ അല്ലെന്നോ ഉള്ള കാര്യത്തിലല്ല തന്റെ അനുജത്തി പ്രതികരിച്ചത്, മറിച്ച് അനുജന്റെ മകളാണെന്ന വാദത്തിനെ എതിർത്താണ്. തനിക്കൊരു അനുജത്തിയേ ഉള്ളു, അതു ലക്ഷ്മിയാണെന്നും ആദിത്യൻ പറയുന്നു. 

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam