Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉദ്യോഗാർഥിയുടെ വ്യാജ സർട്ടിഫിക്കറ്റ് പിടികൂടാൻ എളുപ്പവഴി

enterprise-blockchain

മുന്നിലെത്തുന്ന ഉദ്യോഗാർഥിയുടെ സർട്ടിഫിക്കറ്റുകൾ യഥാർഥമാണോ എന്നു പരിശോധിക്കാൻ മറ്റൊരു മാർഗവുമില്ലെന്നത് തൊഴിലുടമകളുടെ നാളുകളായുള്ള പരാതിയാണ്.

വ്യാജ സർട്ടിഫിക്കറ്റുകളും തിരിമറികളും വ്യാപകമാകുന്ന കാലത്ത് പരിഹാരമാണ് ബ്ലോക്ചെയിൻ. സിംഗപ്പൂരിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ക്വാളിറ്റി അഷുറൻസ് കൺസൽറ്റിങ് സ്ഥാപനമായ എജ്യുവാല്യു വഴി സർട്ടിഫിക്കറ്റ് വിതരണം ബോക്ചെയിൻ വഴി സുതാര്യമാക്കിയതിങ്ങനെ:

 പ്രശ്നങ്ങൾ

– സർട്ടിഫിക്കറ്റുകൾ യഥാർഥമാണോ എന്നറിയൻ മറ്റ് ഏജൻസികൾക്കു മാർഗമില്ല.

– സർവകലാശാല/വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവ തന്നെ തിരിമറിയിലൂടെ വ്യാജ സർട്ടിഫിക്കറ്റ് നൽകുന്നു.

– വിദ്യാർഥിക്കു ലഭിച്ച യഥാർഥ മാർക്കിൽ തിരുത്തൽ വരുത്തുന്നു.

– സർട്ടിഫിക്കറ്റുകൾ പരിശോധിക്കാൻ അറ്റസ്റ്റേഷൻ ഏജൻസികൾ ഒഴിവാക്കാനാവാത്ത ഘടകമാകുന്നു.

– പ്രിന്റഡ് സർട്ടിഫിക്കറ്റുകൾ ഓൺലൈൻ ആക്കാൻ സാങ്കേതികബുദ്ധിമുട്ടുകൾ.

 പരിഹരിച്ചതിങ്ങനെ:

∙ ബ്ലോക്ചെയിൻ ആർക്കിടെക്ചർ

സർട്ടിഫിക്കറ്റുകൾ ഡിസൈൻ ചെയ്യുന്നതു മുതൽ വിതരണം ചെയ്യുന്നതുവരെ ബ്ലോക്ചെയിൻ സാങ്കേതികവിദ്യയിൽ. രേഖകളിൽ ഏതെങ്കിലും മാറ്റം വരുത്തിയാൽ അതിന്റെ ഓഡിറ്റ് ഹിസ്റ്ററി ലഭ്യം, മാറ്റങ്ങൾ ശൃംഖലയിലെ എല്ലാ നോഡുകളിലും പ്രതിഫലിക്കുന്നതിനാൽ തിരിമറി അസാധ്യം.

∙ മൊബൈൽ ആപ്പിൽ സർട്ടിഫിക്കറ്റ്

പേപ്പർരഹിത സർട്ടിഫിക്കറ്റ് മൊബൈൽ വിദ്യാർഥിയുടെ സ്ക്രീനിൽ തെളിയും. വിദ്യാർഥി നൽകുന്ന യൂസർനെയിമിലും പാസ്‍വേഡിലും സർട്ടിഫിക്കറ്റ് ബന്ധിപ്പിക്കും. സർവകലാശാലയ്ക്കു പോലും തിരിമറി സാധ്യമല്ലാതാക്കുന്നു.

∙ ഡിജിറ്റൽ വെരിഫിക്കേഷൻ കോഡ്

ജോലി ആവശ്യങ്ങൾക്കും മറ്റും ചെല്ലുമ്പോൾ ആവശ്യമുള്ളത് സർട്ടിഫിക്കറ്റിനു പകരം സമർപ്പിക്കേണ്ടത് സർവകലാശാലയിൽനിന്നു നൽകുന്ന 6– ഡിജിറ്റ് കോഡ് (പബ്ലിക് കീ). സ്ഥാപനത്തിന് ഈ കോഡ് ഉപയോഗിച്ച് സർവകലാശാലാ വെബ്സൈറ്റിൽ പരിശോധിച്ച് ഉദ്യോഗാർഥിയുടെ യോഗ്യത ഉറപ്പാക്കാം. ഓഡിറ്റ് ഹിസ്റ്ററി നോക്കി അനധികൃതമായ മാറ്റങ്ങൾ വരെ വരുത്തിയിട്ടുണ്ടോയെന്നു പരിശോധിക്കാം.

 ഗുണങ്ങൾ:

∙ അറ്റസ്റ്റേഷനായി കേന്ദ്രീകൃത സംവിധാനം ആവശ്യമില്ല

∙ ക്യുആർ കോഡ് വഴിയും ആധികാരികത ഉറപ്പാക്കാം

∙ നിലവിലുള്ള സംവിധാനത്തെക്കാൾ വേഗം