Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘അത് വിമാനം ആയിരുന്നില്ല’, ആകാശത്ത് ഭീമൻ തീഗോളം; ഭയന്നുവിറച്ചു ജനങ്ങൾ

ufo

പതിവിനു വിപരീതമായി ആകാശത്ത് എന്തുകണ്ടാലും ഭീതിയാണ്. ഉൽക്കമഴയുടെയും മറ്റു അപൂർവ പ്രതിഭാസങ്ങളുടെയും വാർത്ത വായിച്ചവർക്ക് ഇത്തരം ദൃശ്യങ്ങൾ കാണുമ്പോൾ ഭീതികൂടും. കഴിഞ്ഞ ദിവസം ജർമ്മനിയിൽ ഇത്തരമൊരു സംഭവമുണ്ടായി. കണ്ടവർ വിഡിയോ പകർത്തി സോഷ്യൽമീഡിയകളിൽ പോസ്റ്റ് ചെയ്തതോടെ ചർച്ചയായി. മുൻനിര മാധ്യമങ്ങളിലും വാർത്ത വന്നതോടെ അറിയാത്തവരും അറിഞ്ഞു. തീഗോളം എങ്ങനെ വന്നു ? വിമാനം അല്ലെന്നാണ് മിക്കവരും പ്രതികരിച്ചത്? പിന്നെ എന്ത്? പറക്കും തളികയോ?

ജർമ്മൻ നഗരമായ ഹോക്കണിലെ ജനങ്ങളാണ് ആശങ്കപ്പെടുത്തുന്ന ആകാശത്തെ ഭീമൻ തീഗോളം കണ്ടത്. ആദ്യം ചെറുതായിരുന്ന പ്രകാശം പിന്നീട് തീഗോളമായി മാറി. നീലയും പച്ചയും പ്രകാശവും കാണാമായിരുന്നു. സംഭവം കണ്ടുവെന്ന് പറയുന്ന നിരവധി കോളുകളാണ് പൊലീസിന് ലഭിച്ചത്. എന്നാൽ വ്യക്തമായ ഉത്തരം നൽകാൻ പൊലീസിനും സാധിച്ചില്ല. 

വലിയൊരു അഗ്നിഗോളവും അതിനെ പിന്തുടർന്ന് കണ്ണ‍ഞ്ചിപ്പിക്കുന്ന പ്രകാശധാരയുമാണു പലരും കണ്ടത്. ഇങ്ങനെയൊന്ന് ഇതുവരെ കണ്ടിട്ടില്ലെന്നാണ് പലരും പറയുന്നത്. അതേസമയം, ഇതൊരു വിമാനം അല്ലെന്ന് ജർമ്മൻ എയർ ട്രാഫിക് കണ്ട്രോൾ വക്താവ് പറഞ്ഞു. അതിവേഗത്തിൽ സഞ്ചരിച്ച ഈ പ്രകാശ ഗോളം ഉൽക്ക തന്നെയാകാനാണ് സാധ്യത.

related stories