sections
MORE

അന്റാർട്ടിക്കൻ ദ്വീപിൽ കണ്ടെത്തിയ പറക്കുംതളിക അന്യഗ്രഹ ജീവികളുടെതോ?

spaceship
SHARE

അന്യഗ്രഹ ജീവികളെ കുറിച്ചും അവരുടെ പേടകവും എന്നും വാർത്തയാണ്. അന്യഗ്രഹജീവികളെ കണ്ടെത്താനായി കോടികൾ ചിലവിട്ടു ഗവേഷണവും അന്വേഷണവും നടക്കുന്നുണ്ട്. ഭൂമിയിൽ അന്യഗ്രഹ ജീവികളുടെ സാന്നിധ്യം കണ്ടെത്തിയ വാർത്ത ദിവസവും പുറത്തുവരാറുണ്ട്. അതിലൊന്നാണ് അന്റാർട്ടിക്കയിൽ കണ്ടെത്തിയ പേടകം.

അന്റാർട്ടിക്കൻ മഞ്ഞുപാളികൾക്കിടയിൽ കണ്ടെത്തിയ അജ്ഞാത വസ്തു അന്യഗ്രഹജീവികളുടെ പേടകം തന്നെയാണെന്നാണ് ഒരു സംഘം കോൺസിപിറസി തിയറിസ്റ്റുകൾ വാദിക്കുന്നത്. ഭൂമിയിൽ അന്യഗ്രഹജീവികൾ വന്നുപോകുന്നതിന് തെളിവാണ് അന്റാർട്ടികയിൽ കണ്ടെത്തിയ യുഎഫ്ഒ എന്നാണ് ഇവർ പറയുന്നത്.

ഗൂഗിൾ എർത്തിന്റെ സഹായത്തോടെയാണ് അന്റാർട്ടിക്കൻ മഞ്ഞിലെ അജ്ഞാത വസ്തുവിനെ കണ്ടെത്തിയത്. തകർന്നു വീണതോ സുരക്ഷിതമായി ഇറങ്ങിയതോടെ ആയിരിക്കാം അജ്ഞാത വസ്തുവെന്നും ഇവർക്കിടയിൽ ചർച്ച നടക്കുന്നുണ്ട്. കേവലം ഇരുപതോളം പേർ താമസിക്കുന്ന സൗത്ത് ജോർജിയ ദ്വീപിലാണ് ഈ ബഹിരാകാശപേടകം കണ്ടെത്തിയിരിക്കുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SCIENCE
SHOW MORE
FROM ONMANORAMA