Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജീവനൊടുക്കാൻ ഓൺലൈൻ വഴി തേടി ബംഗാളികൾ, പട്ടികയിൽ കേരളം ഇല്ല!

smartphone

സാങ്കേതിക ലോകം അതിവേഗം കുതിക്കുകയാണ്. സ്മാർട്ട്ഫോണുകളും സോഷ്യൽമീഡിയകളും ഡിജിറ്റൽ കുതിപ്പിന്റെ വേഗം കൂട്ടി. എന്നാൽ ചിലപ്പോഴെങ്കിലും ഇന്റർനെറ്റിന്റെയും സ്മാർട്ട്ഫോണുകളുടെയും അമിത ഉപയോഗം തലവേദനയാകാറുണ്ട്. കഴിഞ്ഞ ഒരു മാസമായി ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങളെ ഏറെ ഭീതിപ്പെടുത്തിയ കില്ലർ ഗെയിം ബ്ലൂവെയ്‌ലും ഇതിലൊന്ന് മാത്രം.

കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ഇന്ത്യക്കാർ ഓണ്‍ലൈനിൽ ഏറ്റവും തിര‍ഞ്ഞതും ബ്ലൂവെയ്‌ൽ തന്നെ. ബ്ലൂ വെയ്ൽ ഗെയിമിനെക്കുറിച്ചുള്ള ഗൂഗിൾ സെർച്ചുകളിൽ ഇന്ത്യ തന്നെയാണ് ഒന്നാമത്. ഇന്ത്യയിലെ നഗരങ്ങളിൽ കൊൽക്കത്തയാണ് ഒന്നാമത്. ലോകത്തെ 10 നഗരങ്ങളിലും കൊൽക്കത്ത തന്നെയാണ് ഒന്നാമത്. ബെംഗളൂരു ആറാം സ്ഥാനത്താണ്. എന്നാൽ കേരളത്തിലെ നഗരങ്ങൾ ഈ പട്ടികയിൽ ഇല്ല.

ഗുവാഹത്തി, ചെന്നൈ, മുംബൈ, ന്യൂഡൽഹി, ഹൗറ, സാൻ അന്റോണിയോ, നെയ്റോബി, പാരിസ് എന്നിവയാണ് മറ്റു നഗരങ്ങൾ. 'blue whale challenge game', 'the whale game', `blue whale game download', `blue whale apk', `blue whale suicide challenge' എന്നിവയാണ് പ്രധാനമായും സെർച്ച് ചെയ്യുന്നത്.

related stories